- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1200 കോടിയുടെ തട്ടിപ്പു നടത്തിയ നിർമലനെതിരെ ചെറുവിരൽ അനക്കാതെ കേരളാ പൊലീസ്; കോടതിയിൽ കീഴടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും കസ്റ്റഡിയിൽ വാങ്ങാതെ ഒളിച്ചുകളി തുടരുന്നതിന് പിന്നിൽ ഉന്നത ഇടപെടൽ; പൊലീസിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ തട്ടിപ്പിന് ഇരയായവരുടെ ആക്ഷൻ കൗൺസിൽ ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: 1200 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മൽ കൃഷ്ണ ചിറ്റ്സ് ഉടമ നിർമ്മലൻ കോടതിക്ക് മുന്നിൽ കീഴടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും കേസിൽ കേരള പൊലീസിന്റെ ഒളിച്ച് കളി തുടരുന്നു. പണം തട്ടിച്ചതിൽ പരാതി നൽകിയിട്ടും കേസിൽ വേണ്ട താൽപര്യം കാണിക്കാത്ത കേരള പൊലീസിനെതിരെ പരാതിയുമായി നിക്ഷേപ തട്ടിപ്പിന് ഇരയായവരുടെ ആക്ഷൻ കൗൺസിൽ രംഗത്ത്. നിക്ഷേപ തട്ടിപ്പിനിരയായതായി പരാതി നൽകിയിട്ടും കേസ് അന്വേഷിക്കുന്നില്ലെന്ന് കാണിച്ച് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് ആക്ഷൻ കൗൺസിൽ ഇപ്പോൾ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മ്യൂസിയം പൊലീസടക്കം വിമുഖത കാണിച്ചതാണെന്നും പരാതിയിൽ ആക്ഷൻ കൗൺസിൽ ആരോപിക്കുന്നുണ്ട്. നിരവധി തവണ പരാതിയുമായി സ്റ്റേഷനിൽ പോയതിനു ശേഷമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്. കേസെടുത്ത ശേഷം യാതൊരുവിധ അന്വേഷണവും അവർ നടത്തിയില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം കേസന്വേഷണത്തിൽ മറ്റെന്തെങ്കിലും
തിരുവനന്തപുരം: 1200 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മൽ കൃഷ്ണ ചിറ്റ്സ് ഉടമ നിർമ്മലൻ കോടതിക്ക് മുന്നിൽ കീഴടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും കേസിൽ കേരള പൊലീസിന്റെ ഒളിച്ച് കളി തുടരുന്നു. പണം തട്ടിച്ചതിൽ പരാതി നൽകിയിട്ടും കേസിൽ വേണ്ട താൽപര്യം കാണിക്കാത്ത കേരള പൊലീസിനെതിരെ പരാതിയുമായി നിക്ഷേപ തട്ടിപ്പിന് ഇരയായവരുടെ ആക്ഷൻ കൗൺസിൽ രംഗത്ത്. നിക്ഷേപ തട്ടിപ്പിനിരയായതായി പരാതി നൽകിയിട്ടും കേസ് അന്വേഷിക്കുന്നില്ലെന്ന് കാണിച്ച് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് ആക്ഷൻ കൗൺസിൽ ഇപ്പോൾ
മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മ്യൂസിയം പൊലീസടക്കം വിമുഖത കാണിച്ചതാണെന്നും പരാതിയിൽ ആക്ഷൻ കൗൺസിൽ ആരോപിക്കുന്നുണ്ട്. നിരവധി തവണ പരാതിയുമായി സ്റ്റേഷനിൽ പോയതിനു ശേഷമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്. കേസെടുത്ത ശേഷം യാതൊരുവിധ അന്വേഷണവും അവർ നടത്തിയില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം കേസന്വേഷണത്തിൽ മറ്റെന്തെങ്കിലും പുരോഗതി ഉള്ളതായി അറിയാൻ കഴിയുന്നില്ലെന്നും ഇതിനെ തുടർന്നാണ് പരാതി നൽകിയതെന്നും പരാതിക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഈ സംഭവവുമായി ബന്ധപ്പെട്ടു മറ്റു പലരെയും വഞ്ചിച്ചതിനു തമിഴ്‌നാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിരവധി പേരെ പിടിക്കുകയും നിർമ്മലൻ അടക്കം പ്രധാന പ്രതികൾ കീഴടങ്ങുകയും ചെയ്തു. കേസന്വേഷണവുമായി അവർ മുന്നോട്ടു പോവുകയും ചെയ്തു. പക്ഷെ, മകേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ തമിഴ്‌നാട് ജയിലിലുള്ള നിർമ്മലനെയും മറ്റു പ്രധാന പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലും ഇപ്പോൾ ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ആയതിനാൽ ഈ കേസ് അന്വേഷണം ശരിയായ രീതിയിൽ ആണോ നടത്തുന്നത് എന്ന് സംശയം ഉള്ളതായും പരാതിയിൽ ആരോപിക്കുന്നു.
കേരളത്തിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു തട്ടിപ്പു കേസുകളിലും പാറശാല സ്റ്റേഷനിൽ രജിസ്റ്റർചെയ്ത, നിക്ഷേപകനായ ഉദിയൻകുളങ്ങര സ്വദേശി വേണുഗോപാലൻനായരുടെ ആത്മഹത്യാ പ്രേരണ കേസിലും നിർമലൻ പ്രതിയാണ്. തമിഴ്‌നാട് പൊലീസിന്റെ അന്വേഷണ നടപടികൾ അവസാനിക്കുന്ന മുറയ്ക്കു കസ്റ്റഡിയിൽ വാങ്ങാനാണു കേരള പൊലീസിന്റെ തീരുമാനം.നിക്ഷേപകരിൽ 80 ശതമാനവും മലയാളികളാണെന്നിരിക്കെ കേസിന്റെ അന്വേഷണവും മറ്റ് നിമ നടപടികളും തമിഴ്‌നാട്ടിൽ തുടർന്നാൽ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും ആശങ്ക ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നു.
തലസ്ഥാനത്തെ വമ്പൻ രാഷ്ട്രീയ തോക്കളുടെ ഉൾപടെ പിന്തുണയോടെയാണ് നിർമ്മലൻ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ട് പോയിരുന്നതെന്ന് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.ഇത് ശരിവെക്കുന്ന രീതിയിൽ പിന്നീട് തമിഴ്‌നാട്ടിൽ നിന്നുള്ള അന്വേഷണ സംഘം അന്വേഷണം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്തിരുന്നു. ആക്ഷൻ കൗൺസിൽ പിന്നീട് മുൻ മന്ത്രി ശിവകുമാറിനെതിരെ പ്രതിഷേധ ജാഥയും പാറശ്ശാലയിൽ സംഘടിപ്പിച്ചിരുന്നു.
നോട്ട് നിരോധനത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയാണു നിർമൽകൃഷ്ണ ബാങ്കിന്റെ പതനത്തിനു വഴിവച്ചത്. ബാങ്കിനു മുന്നിൽ പതിച്ച നോട്ടിസിൽ സ്ഥാപനം പൂട്ടുന്നതിനാൽ മേൽനടപടികളെല്ലാം തിരുവനന്തപുരം സബ്‌കോടതി വഴിയെന്ന് അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 30ന് ഉടമ കെ.നിർമലൻ തിരുവനന്തപുരം സബ് കോടതിയിൽ നൽകിയ പാപ്പർ ഹർജിയിൽ 13,662 നിക്ഷേപകർക്കായി 510 കോടി രൂപ നൽകാനുണ്ടെന്നും, 450 കോടിയോളം രൂപ സ്വത്തുക്കളായും വായ്പ നൽകിയ വകയിലും സ്ഥാപനത്തിനു ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലം നൽകിയിരുന്നു.
റിസീവറെ നിയമിച്ച് നിക്ഷേപകർക്കു നൽകാനുള്ള തുക തിരികെ ലഭിക്കാൻ സാഹചര്യമൊരുക്കണമെന്ന ഹർജിയിലെ ആവശ്യപ്രകാരം ഒരുമാസം മുമ്പു കോടതി റിസീവറെ നിയമിക്കുകയും 150 കോടിയോളം രൂപയുടെ ആസ്തികൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.ബാങ്കിൽ 23 ലക്ഷം രൂപ നിക്ഷേപമുള്ള തിരുമല സ്വദേശി അശോകൻ നൽകിയ പരാതിയിൽ തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണു കേസ് അന്വേഷണം നടത്തിയിരുന്നത്. 13 വാഹനങ്ങളും സ്വർണവും അടക്കം 100 കോടിയോളം രൂപയുടെ സ്വത്തുക്കൾ തമിഴ്‌നാട് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പാറശാലയിലെ നിർമൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ നിക്ഷേപതട്ടിപ്പിനെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാധാരണക്കാരായ നിരവധിയാളുകളുടെ പണമാണ് ഇത് മൂലം നഷ്ടപ്പെട്ടിരിക്കുന്നത്. ചിട്ടിയിലും നിക്ഷേപത്തിലുമായി 1000 കോടിയലധികം രൂപയുടെ തട്ടിപ്പുനടന്നു പ്രാഥമിക നിഗമനം.
കേരളത്തിലും, തമിഴ്‌നാട്ടിലും രണ്ട് സംസ്ഥാനങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന വലിയ തട്ടിപ്പായതിനാൽ രണ്ട് സംസ്ഥാനങ്ങളിലെ പൊലീസിന്റെ വെവ്വേറെയുള്ള അന്വേഷണത്തിന് പകരം കേന്ദ്ര ഏജൻസിയുടെ അന്വേഷണമാവും ഫലപ്രദമാവുക എന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു. അതുകൊണ്ട് നിർമൽ കൃഷ്ണ തട്ടിപ്പിനെക്കുറിച്ച് സി ബി ഐ യെക്കൊണ്ട് അന്വേഷിപ്പിക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല.