- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങളുടെ പണവുമായി മറ്റൊരു ചിട്ടക്കമ്പനി ഉടമയും മുങ്ങി; 600 കോടി പിരിച്ച് ബിനാമി പേരിൽ നിക്ഷേപിച്ച് നിർമൽ കൃഷ്ണ ചിട്ടിഫണ്ട് ഉടമ പാപ്പർ ഹർജി നൽകി; ശതകോടികളുമായി ബ്ലേഡ് കമ്പനിക്കാർ മുങ്ങുന്നത് പതിവായിട്ടും അനങ്ങാതെ സർക്കാർ
തിരുവനന്തപുരം: സ്വകാര്യ ചിട്ടി ഉടമ 600 കോടിയോളം രൂപ വെട്ടിച്ച് മുങ്ങിയതായി പരാതി. കളിയിക്കാവിള പളുകൽ മത്തമ്പാല നിർമ്മൽ കൃഷ്ണ ബാങ്കേഴ്സ് ഉടമ നിർമ്മലനാണ് സ്ഥാപനം അടച്ചു മുങ്ങിയത്. പതിനായിരത്തോളം പേരിൽ നിന്ന് 600 കോടിയോളം നിക്ഷേപമുള്ള സ്ഥാപനമാണിത്. ഇയാൾ കോടതിയിൽ പാപ്പർ ഹർജിയും നൽകി. നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത തുക ബിനാമി പേരിൽ മുതാലളി നിക്ഷേപിച്ചുവെന്നാണ് ആക്ഷേപം. അതിന് ശേഷം പണം നൽകാതിരിക്കാൻ പാപ്പർ ഹർജി നൽകിയെന്നും വിലയിരുത്തലുണ്ട്. പൊലീസ് ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനമായ നിർമ്മൽ കൃഷ്ണ ചിട്ട്‌സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫിനാൻസ് കമ്പനിയാണ് പതിനായിരക്കണക്കിന് നിക്ഷേപകരിൽ നിന്നുള്ള അറുനൂറ് കോടിയിലതികം രൂപയുടെ നിക്ഷേപവുമായി മുങ്ങിയത്. നിക്ഷേപകർക്ക് മറ്റ് ബാങ്കുകൾ നൽകുന്ന പലിശയെക്കാളും പതിന്മടങ്ങ് തുക വാഗ്ദാനം ചെയ്താണ് സാധാരണക്കാരെ കമ്പനി ഉടമ നിക്ഷേപകരെ ചേർത്തത്.കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിൽ കേരളത്തിലെ ഒരു മുൻ മന്ത്രിയും പ്രമുഖ പാർട
തിരുവനന്തപുരം: സ്വകാര്യ ചിട്ടി ഉടമ 600 കോടിയോളം രൂപ വെട്ടിച്ച് മുങ്ങിയതായി പരാതി. കളിയിക്കാവിള പളുകൽ മത്തമ്പാല നിർമ്മൽ കൃഷ്ണ ബാങ്കേഴ്സ് ഉടമ നിർമ്മലനാണ് സ്ഥാപനം അടച്ചു മുങ്ങിയത്. പതിനായിരത്തോളം പേരിൽ നിന്ന് 600 കോടിയോളം നിക്ഷേപമുള്ള സ്ഥാപനമാണിത്. ഇയാൾ കോടതിയിൽ പാപ്പർ ഹർജിയും നൽകി. നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത തുക ബിനാമി പേരിൽ മുതാലളി നിക്ഷേപിച്ചുവെന്നാണ് ആക്ഷേപം. അതിന് ശേഷം പണം നൽകാതിരിക്കാൻ പാപ്പർ ഹർജി നൽകിയെന്നും വിലയിരുത്തലുണ്ട്. പൊലീസ് ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.
സ്വകാര്യ ധനകാര്യ സ്ഥാപനമായ നിർമ്മൽ കൃഷ്ണ ചിട്ട്‌സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫിനാൻസ് കമ്പനിയാണ് പതിനായിരക്കണക്കിന് നിക്ഷേപകരിൽ നിന്നുള്ള അറുനൂറ് കോടിയിലതികം രൂപയുടെ നിക്ഷേപവുമായി മുങ്ങിയത്. നിക്ഷേപകർക്ക് മറ്റ് ബാങ്കുകൾ നൽകുന്ന പലിശയെക്കാളും പതിന്മടങ്ങ് തുക വാഗ്ദാനം ചെയ്താണ് സാധാരണക്കാരെ കമ്പനി ഉടമ നിക്ഷേപകരെ ചേർത്തത്.കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിൽ കേരളത്തിലെ ഒരു മുൻ മന്ത്രിയും പ്രമുഖ പാർട്ടികളുടെ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു. നിർമ്മൽ ചിട്ടി ഫണ്ട്,നിർമ്മൽ ഫിനാൻസ്,നിർമ്മൽ ഹോളോ ബ്രിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ നിർമ്മൽ ആണ് പണവുമായി മുങ്ങിയത്.
നാൽപത് വർഷത്തോളം പഴക്കമുള്ള സ്ഥാപനത്തിൽ ദിവസവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് സ്ഥാപനത്തിൽ നടന്നത്. നോട്ട് നിരോധനത്തോടെയാണ് നിക്ഷേപകർ കുറഞ്ഞത്. തുടർന്ന് മാസങ്ങളായി പലിശ മുടങ്ങിയിരുന്നെങ്കിലും മുതൽ അടക്കം എല്ലാ തുകയും മാസങ്ങൾക്കക്കം മടക്കിനൽകാമെന്നാണ് ബാങ്കുകാർ അറിയിച്ചിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 1400 രൂപയാണ് പലിശ നൽകിയിരുന്നത്. ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നവർക്ക് വിവാഹ ആവശ്യത്തിനായി കഴിഞ്ഞ ദിവസം പണം നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഓണാവധി കഴിഞ്ഞ് അടുത്ത ദിവസം രാവിലെ പണം എടുക്കാൻ എത്തിയപ്പോഴാണ് നോട്ടിസ് പതിപ്പിച്ചു ബാങ്ക് അടച്ചിട്ടിരിക്കുത് കാണുന്നത്. അഡ്വക്കേറ്റിന്റെ പേരിലുള്ള നോട്ടീസിൽ സ്ഥാപനത്തിന്റെ എല്ലാ ഇടപാടുകളും കോടതി മുഖേന ആയിരിക്കുമെന്നാണ് കാണിച്ചിരുന്നത്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കിയ തുക തിരിച്ച് ലഭിക്കാത്തതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് ബാങ്ക് ജീവനക്കാരുടെ വാദം. ബാങ്ക് പൂട്ടിയതറിഞ്ഞ് കഴിഞ്ഞ ദിവസം നൂറോളം നിക്ഷേപകർ ബാങ്ക് പരിസരത്ത് തടിച്ചുകൂടിയിരുന്നു. മണിക്കുറുകളോളം റോഡിൽ ഗതാഗത കുരുക്കുണ്ടായി. പരാതികൾ സ്വീകരിച്ച് നിക്ഷേപകരെ മടക്കി അയയ്ക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. ബാങ്ക് ഉടമയായ നിർമ്മൽ കോടതിയിൽ താൻ നിക്ഷേപകർക്ക് കൊടുത്തു തീർക്കുവാനുള്ള കടബാധ്യതകളുടെ വിവരങ്ങളും തന്റെപേരിലുള്ള സ്വത്ത് വഹകളും ആധാരവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും, നിക്ഷേപകർക്ക് ലഭിക്കുവാനുള്ള തുകകൾ ഇനി കോടതി മുഖാന്തരം നടപടി സ്വീകരിച്ചു വാങ്ങേണ്ടതാണെന്നും നോട്ടീസിൽ പറയുന്നു.
ബാങ്ക് ഉടമയുടെ പേരിൽ ഇന്ത്യയിൽ സ്വത്തുക്കൾ വളരെ കുറച്ചു മാത്രമാണ് ബാക്കിയെല്ലാം ബിനാമികളുടെ പേരിലാണ് നിക്ഷേപിച്ചത്. അതുകൊണ്ട് തന്നെ കോടതിയെ തെറ്റിധരിപ്പിച്ച് പണം തട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. സ്ഥാപനം പ്രവർത്തിച്ചിരുന്നത് തമിഴ്‌നാട് അതിർത്തിയിലായിരുന്നതിനാൽ ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംയുക്തമായാണ് നിർമ്മലന് വേണ്ടി തിരച്ചിൽ നടത്തുന്നത്.