- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പം 'ചാമ്പിക്കോ' ട്രെൻഡ് വീഡിയോ; അബദ്ധം മമ്മൂട്ടിക്ക് അയച്ച് കൊടുത്തു; പിന്നാലെ 'മൈക്കിളപ്പന്റെ' മറുപടി; പങ്കുവച്ച് നിർമൽ പാലാഴി
കൊച്ചി: അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ഭീഷ്മ പർവം' എന്ന മമ്മൂട്ടി ചിത്രത്തിലെ ചാമ്പിക്കോ എന്ന ഡയലോഗിനും ട്രെൻഡ് വീഡിയോ ഷൂട്ടിനും വൻ സ്വീകാര്യതയാണ് പ്രേഷകർക്കിടയിൽ ഉള്ളത്. കുട്ടികളും മുതിർന്നവരും എന്ന വ്യത്യാസമില്ലാതെ, രാഷ്ട്രീയ പ്രവർത്തകരും മത നേതാക്കളുമടക്കം ചാമ്പിക്കോ ട്രെൻഡിന്റെ ഭാഗമായി മാറിയിരുന്നു. നടൻ നിർമൽ പാലാഴി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെയ്ത ചാമ്പിക്കോ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചിരിപടർത്തിയിരുന്നു.
35 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പമാണ് നിർമൽ പാലാഴി ട്രെൻഡ് വീഡിയോ ഷൂട്ട് ചെയ്തത്. മൈക്കിളപ്പനായി വീഡിയോയിൽ എത്തിയ നിർമ്മൽ പാലാഴി മ്യൂസിക്കിന് ഒപ്പം കാലിന്മേൽ കാല് കയറ്റിവയ്ക്കാൻ ശ്രമിച്ചതാണ് കുരുക്കായത്. ഒരു കാലിന്റെ മുകളിൽ കാലെടുത്ത് വയ്ക്കാൻ നോക്കിയ നിർമലിന് അതിന് കഴിയുന്നില്ല. ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവർ സഹായിക്കാൻ നോക്കുന്നു. കാൽ എടുത്ത് വച്ച് നിർമലിന് അവിടെ നിന്ന് എഴുന്നേൽക്കാനും പറ്റാത്ത രംഗമാണ് വീഡിയോയിലുള്ളത്.
വീഡിയോ വൈറലായതോടെ നിർമൽ തങ്ങളുടെ ചാമ്പിക്കോ വീഡിയോ മമ്മൂട്ടിക്ക് തന്നെ അയച്ചുകൊടുത്തു. വാട്സ്ആപ്പിൽ അയച്ചുകൊടുത്ത വീഡിയോ കണ്ട മമ്മൂട്ടി, തനിക്ക് വീഡിയോ ഇഷ്ടപ്പെട്ടെന്ന് കാണിച്ച് രണ്ട് സ്മൈലികൾ മറുപടിയായി അയച്ചു. പിന്നാലെ മറുപടിയുടെ സ്‌ക്രീൻ ഷോട്ട് അടക്കം നിർമൽ പാലാഴി ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
വളരെ വേഗം തന്നെ ചിത്രം 75 കോടി ക്ലബിൽ ഇടം നേടിയ 'ഭീഷ്മ പർവം' സൗദി അറേബ്യയിൽ ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമയായിരുന്നു 'ഭീഷ്മ പർവം' ചിത്രത്തിന്റെ ജിസിസി വിതരണം സ്വന്തമാക്കിയ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ഇക്കാര്യം പുറത്തുവിട്ടത്. മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുമ്പോഴുള്ള പ്രതീക്ഷകൾ നിറവേറ്റുന്നതായിരുന്നു 'ഭീഷ്മ പർവം'. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.
ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പത്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്