- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഥമപരിഗണന സായുധസേനയ്ക്ക്; മെയ്ക്ക ഇൻ ഇന്ത്യക്ക് ഊന്നൽ നൽകും; പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ നിർമ്മല സീതാരാമൻ സുരക്ഷാകാര്യ മന്ത്രിതല സമിതിയിലും അംഗം
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രിയായി നിർമ്മല സീതാരാമൻ ചുമതലേയറ്റു. പ്രഥമ പരിഗണന ഇന്ത്യൻ സായുധ സേനയ്ക്കായിരിക്കുമെന്ന് സ്ഥാനമേറ്റ ശേഷം നിർമ്മല സീതാരാമൻ പറഞ്ഞു. സ്ഥാനമൊഴിഞ്ഞ പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‌ലിയിൽ നിന്നും ഇന്ന് രാവിലെയാണ് നിർമ്മല സീതാരാമൻ അധികാരം ഏറ്റെടുത്തത്. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊന്നൽ നൽകുമെന്നും പ്രതിരോധ ആവശ്യങ്ങൾക്കായുള്ള ഉപകരണങ്ങൾ പദ്ധതിയിലൂടെ നിർമ്മിക്കുമെന്ന് നിർമ്മല സീതാരാമൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സൈന്യവും പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് ദീർഘകാലമായി പരിഹരിക്കാതെ കിടക്കുന്ന വിഷയങ്ങൾക്ക് കൂടിയാലോചനയിലൂടെ പരിഹാരമുണ്ടാക്കാൻ ശ്രമിക്കും. സൈനികരുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിനും പ്രത്യേക പരിഗണ നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് ഭരിക്കുന്ന ആദ്യ വനിതയാണ് നിർമലാ സീതാരാമൻ. സ്ഥാനമൊഴിഞ്ഞ മന്ത്രി അരുൺ ജെയ്റ്റ്‌ലിയിൽ നിന്നും വ്യാഴാഴ്ച രാവിലെയാണ് അധികാരം ഏറ്റെടുത്തത്. കേന്ദ്ര മന്ത്രിസഭ
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രിയായി നിർമ്മല സീതാരാമൻ ചുമതലേയറ്റു. പ്രഥമ പരിഗണന ഇന്ത്യൻ സായുധ സേനയ്ക്കായിരിക്കുമെന്ന് സ്ഥാനമേറ്റ ശേഷം നിർമ്മല സീതാരാമൻ പറഞ്ഞു. സ്ഥാനമൊഴിഞ്ഞ പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‌ലിയിൽ നിന്നും ഇന്ന് രാവിലെയാണ് നിർമ്മല സീതാരാമൻ അധികാരം ഏറ്റെടുത്തത്.
പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊന്നൽ നൽകുമെന്നും പ്രതിരോധ ആവശ്യങ്ങൾക്കായുള്ള ഉപകരണങ്ങൾ പദ്ധതിയിലൂടെ നിർമ്മിക്കുമെന്ന് നിർമ്മല സീതാരാമൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സൈന്യവും പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് ദീർഘകാലമായി പരിഹരിക്കാതെ കിടക്കുന്ന വിഷയങ്ങൾക്ക് കൂടിയാലോചനയിലൂടെ പരിഹാരമുണ്ടാക്കാൻ ശ്രമിക്കും. സൈനികരുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിനും പ്രത്യേക പരിഗണ നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.
ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് ഭരിക്കുന്ന ആദ്യ വനിതയാണ് നിർമലാ സീതാരാമൻ. സ്ഥാനമൊഴിഞ്ഞ മന്ത്രി അരുൺ ജെയ്റ്റ്‌ലിയിൽ നിന്നും വ്യാഴാഴ്ച രാവിലെയാണ് അധികാരം ഏറ്റെടുത്തത്. കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ അപ്രതീക്ഷിതമായാണ് വാണിജ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന നിർമല സീതാരാമന് പ്രതിരോധ മന്ത്രിസ്ഥാനം ലഭിച്ചത്. പ്രതിരോധ മന്ത്രിയെന്നതിന് പുറമെ രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന മന്ത്രി തല സമിതിയിലും നിർമല അംഗമാവും. സുഷമ സ്വരാജ് അടക്കം ഇതോടെ രണ്ട് വനിതകൾ കമ്മിറ്റിയിൽ അംഗമാവും. ആദ്യമായാണ് രണ്ട് വനിതകൾ ഒരേ സമയം ഏറെ പ്രാധാന്യമുള്ള മന്ത്രിതല സമിതിയിൽ അംഗമാവുന്നത്.



