ന്യൂഡൽഹി: കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ നിർമല സീതാരാമനു നിർണായകമായ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല. പുതിയ പദവിയോടെ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ സമിതിയുടെ ഭാഗമായി മാറുകയാണ് നിർമല സീതാരാമൻ. ഈ സമിതിയിലെ രണ്ടാമത്തെ വനിതാ അംഗമാണ് അവർ. വിദേശകാര്യമന്ത്ര സുഷമാ സ്വരാജ് ആണ് മറ്റൊരു വനിത. നേരത്തേ വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു ഇവർക്ക്. മലയാളിയായ അൽഫോൻസ് കണ്ണന്താനത്തിനു ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചു. ഐടി, ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിനുണ്ട്.

സുരേഷ് പ്രഭുവാണ് പുതിയ വാണിജ്യമന്ത്രി. ഊർജ മന്ത്രാലയത്തിന്റെ ചുമതലയോടൊപ്പം റെയിൽവേ മന്ത്രാലയവും ഇനി പീയുഷ് ഗോയൽ കൈകാര്യം ചെയ്യും. രാജ്യമെങ്ങും ട്രെയിൻ അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ സ്ഥാനം ഒഴിയാൻ തയാറാണെന്നു റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്ഥാനമാറ്റം.

തൊഴിൽ നൽകുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതികളുടെ നടത്തിപ്പു ചുമതല ഇനിമുതൽ സ്‌കിൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ ചുമതല ലഭിച്ച ധർമേന്ദ്ര പ്രധാനാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു.

മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ വന്ന മാറ്റങ്ങൾ

  • ഹർദീപ് പുരി നഗരവികസന സഹമന്ത്രി
  • നിതിൻ ഗഡ്കരി ജലവിഭവ മന്ത്രാലയത്തിന്റെയും ഗംഗാ പുനരുജ്ജീവന പദ്ധതിയുടെയും അധികച്ചുമതല.
  • ഉമാഭാരതി കുടിവെള്ളം, ശുചിത്വ മന്ത്രാലയം
  • ആർ.കെ. സിങ് ഊർജ വകുപ്പ് സഹമന്ത്രി (സ്വതന്ത്രച്ചുമതല)
  • അരുൺ ജയ്റ്റ്‌ലി ധനകാര്യം, കോർപ്പറേറ്റ് അഫേഴ്‌സ്
  • നരേന്ദ്ര സിങ് തോമർ മൈനിങ് മന്ത്രാലയം
  • വിജയ് ഗോയൽ പാർലമെന്ററി കാര്യം, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ സഹമന്ത്രി
  • അശ്വിനി കുമാർ ചൗബേ ആരോഗ്യം, കുടുംബക്ഷേമം സഹമന്ത്രി
  • അനന്ത് കുമാർ ഹെഗ്‌ഡെ സ്‌കിൽ ഡെവല്പമെന്റ്, ഓൻട്രുപ്രെനർഷിപ് സഹമന്ത്രി
  • ഗിരിരാജ് സിങ് മൈക്രോ, സ്‌മോൾ, മീഡിയം എന്റർപ്രൈസെസ് സഹമന്ത്രി (സ്വതന്ത്രച്ചുമതല)

ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ മന്ത്രിയുടെ പദവിയിലെത്തുന്ന ആദ്യവനിതയാകുകയാണ് നിർമ്മല സീതാരാമൻ.

അഴിമതിരഹിത പ്രതിച്ഛായയാണ് രാജ്യരക്ഷാ പദവിയിലേക്ക് നിർമലയ്ക്ക് വഴിതുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ധനമന്ത്രി അരുൺ ജെയ്റ്റലിയുടേയും വിശ്വസ്തയായ നേതാവാണ് നിർമ്മല സീതാരാമൻ.

മന്ത്രിമാരും അവരുടെ വകുപ്പുകളും.

ക്യാബിനറ്റ് റാങ്ക് 

  • രാജ്നാഥ് സിങ് - അഭ്യന്തരം
  • സുഷമ സ്വരാജ് - വിദേശകാര്യം
  • നിർമല സീതാരാമൻ - പ്രതിരോധം
  • അരുൺ ജെയ്റ്റലി - ധനകാര്യം/കാർപ്പറേറ്റ്
  • നിതിൻ ഗഡ്കരി - ഉപരിതലഗതാഗതം/തുറമുഖം/ജലവിഭവം/ഗംഗാശുചീകരണം/നന്ദികളുടെ വികസനം
  • ധർമ്മേന്ദ്ര പ്രധാൻ - പെട്രോളിയം/പ്രകൃതിവാതകം/നൈപുണ്യവികസനം/സ്വയംസംരഭം
  • പീയൂഷ് ഗോയൽ - റെയിൽവേ, കൽക്കരി
  • മുക്താർ അബ്ബാസ് നഖ്വി - ന്യൂനപക്ഷകാര്യം
  • സുരേഷ് പ്രഭു - വാണിജ്യം/വ്യവസായം
  • ഉമാഭാരതി - കുടിവെള്ളം/ശുചീകരണം
  • രാംവില്വാസ് പാസ്വാൻ - ഭക്ഷ്യ-ഉപഭോക്തൃകാര്യം
  • വി.ഡി.സദാനന്ദ ഗൗഡ - സ്റ്റാറ്റിസ്റ്റിക്സ്/പദ്ധതി നിർവ്വഹണം
  • മനേകാ ഗാന്ധി - വനിതാ-ശിശുക്ഷേമം
  • അനന്ത്കുമാർ - രാസവളം,പാർലമെന്ററികാര്യം
  • രവിശങ്കർ പ്രസാദ് - നിയമം/നീതി/ഇലക്ട്രോണക്സ്-ഐടി
  • ജെപി നഡ്ഡ - ആരോഗ്യം/കുടുംബാസൂത്രണം
  • അശോക് ഗജപതി രാജു - വ്യോമയാനം
  • അനന്ത്ഗീത് - ഘനവ്യവസായം-പൊതുമേഖലാസ്ഥാപനങ്ങൾ
  • ഹസ്രീമത് കൗർബാദൽ - ഭക്ഷ്യസംസ്‌കരണം
  • നരേന്ദ്രസിങ് തോമർ - ഗ്രാമവികസനം, പഞ്ചായത്ത് രാജ്, ഖനനം
  • ചൗധരി ബീരേന്ദ്രസിങ് - സ്റ്റീൽ
  • ജുവൽ ഓറം - പട്ടികവർഗ്ഗം
  • രാധാമോഹൻ സിങ് - കാർഷികം
  • തൻവർചന്ദ് ഗലോട്ട് - സാമൂഹികനീതി/ശാക്തീകരണം
  • സ്മൃതി സുബിൻ ഇറാനി - വാർത്തവിനിമയം/ടെക്സ്റ്റൈൽസ്
  • ഡോ.ഹർഷവർധൻ - ശാസ്ത്ര-സാങ്കേതികം/ഭൗമശാസ്ത്രം/വനം-പരിസ്ഥിതി/കാലാവസ്ഥാവ്യതിയാനം
  • പ്രകാശ് ജാവദേക്കർ - മാനവവിഭവശേഷി മന്ത്രാലയം

സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാർ

  • രാം ഇന്ദർജിത്ത് സിങ് - ആസൂത്രണം,
  • സന്തോഷ് കുമാർ ഗ്യാങ്വാർ - തൊഴിൽ
  • ശ്രീപദ് യശോ നായിക് - ആയൂർവേദ/യോഗ/യൂനാനി/പ്രകൃതിചികിത്സ/സിദ്ധ/ഹോമിയോപ്പതി
  • രാജ്യവർദ്ധൻസിങ് റത്തോഡ് - യുവജനകാര്യം/കായികം
  • ജീതേന്ദ്രസിങ് -വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം
  • മഹേഷ് ശർമ്മ - സാംസ്‌കാരികം
  • ഗിരിരാജ് സിങ്- ചെറുകിട വ്യാപാരം
  • മനോജ് സിൻഹ- കമ്മ്യൂണിക്കേഷൻ
  • ആർ.കെ.സിങ് - ഊർജ്ജം

    ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാരുടെ വകുപ്പുകൾ-

  • ശിവപ്രതാപ്ശുക്ല - ധനകാര്യം

  • അശ്വിൻ കുമാർ ചൗബി - ആരോഗ്യം/കുടുംബാസൂത്രണം

  • ഡോ.വീരേന്ദ്രകുമാർ - വനിതാ-ശിശുക്ഷേമം, ന്യൂനപക്ഷകാര്യം

  • ഡോ.സത്യപാൽസിങ് - മാനവവിഭവശേഷിമന്ത്രാലയം,ജലവിഭവം,നന്ദീസംയോജനം, ഗംഗാപുനരുദ്ധാരണം

  • ഗജേന്ദ്രസിങ് ശെഖാവത്ത് - കാർഷികം

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)