- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സാപ്പിലൂടെ മയക്കുമരുന്ന് കച്ചവടം; മഞ്ചേശ്വരത്തെ അറസ്റ്റ് നിർണ്ണായകമെന്ന് വിലയിരുത്തി പൊലീസ്; കണ്ണൂർ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണി നിസാം അബ്ദുൽ ഗഫൂർ അകത്താകുമ്പോൾ
കണ്ണൂർ : കണ്ണൂർ മയക്കു മരുന്ന് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിസാം അബ്ദുൽഗഫൂർ കാസർകോട് മഞ്ചേശ്വരത്ത് വെച്ച് അറസ്റ്റിലായിരിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയാണ് കണ്ണൂർ സിറ്റി എസ് ഐ സുമേഷും സംഘം ചേർന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. മയക്കുമരുന്ന് കേസിനെ പറ്റിയുള്ള നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിനുള്ള കേസ് ആയതിനാലാണ് ലഭിച്ച വിവരങ്ങൾ പുറത്തു വിടാത്തത് എന്ന് പൊലീസ് പറഞ്ഞു.
കൂടുതൽ ചോദ്യം ചെയ്യലിൽ നിന്ന് മനസ്സിലായത് ബൾകിസ് ഭർത്താവ് അഫ്‌സലും പറഞ്ഞതുപോലെ തന്നെ വാട്‌സ്ആപ്പ് വഴിയുള്ള ബിസിനസ് ആയിരുന്നു ഇവരുടെത് എന്നാണ്. വാട്‌സാപ്പ് വഴി ലൊക്കേഷനും മറ്റുവിവരങ്ങളും അയച്ചുകൊടുക്കുകയും സാധനം എത്തിച്ചുകൊടുക്കുകയും ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഇത് സാധൂകരിക്കുന്ന രീതിയിലുള്ള വാട്‌സപ്പ് സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
എംഡിഎംഎ, എൽ എസ് ഡി, ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ, എക്സ്റ്റസി എന്നിവ മാത്രമാണ് നിസാമും സംഘവും കച്ചവടം ചെയ്തിരുന്നത് എന്നായിരുന്നു പൊലീസ് നിഗമനം. പക്ഷേ ഇപ്പോൾ ഇവർ വൻതോതിൽ കൊക്കെയ്‌നും കച്ചവടം ചെയ്തു എന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. അതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈയൊരു കാര്യം ഉറപ്പിക്കാൻ കൂടുതൽ തെളിവുകളും അന്വേഷണവും ആവശ്യമായി ഉണ്ട്.
അടുത്തകാലത്ത് കണ്ണൂരിൽ നിന്ന് പിടിക്കപ്പെട്ട രണ്ട് കേസുകളിലും നിസാമിനെ പങ്ക് വളരെ വ്യക്തമാണ്. ഇതിനു പുറമേ കണ്ണൂർ ജില്ലയിലും ജില്ലയ്ക്കു പുറത്തും അടുത്തായി കുറച്ചധികം ലഹരിമരുന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. കൂടുതൽ അന്വേഷണത്തിൽ മാത്രമേ ഇത് വ്യക്തമാവുകയുള്ളൂ എന്നും പൊലീസ് പറയുന്നു.
ഇതിനു മുമ്പേ തന്നെ ബാംഗ്ലൂരും മംഗലാപുരവും ആസ്ഥാനമാക്കി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ഒരാൾ ആണ് നിസാം എന്ന പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് ഇത്തരത്തിൽ ഇയാളുടെ പേരിൽ പല കേസുകളും നിലവിലുണ്ട്. കഴിഞ്ഞദിവസം ബാംഗ്ലൂരിൽനിന്ന് അയച്ച രണ്ടുകിലോയോളം വരുന്ന എംഡിഎംഎ കണ്ണൂരിൽ നിന്ന് പിടിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബൾക്കീസ് എന്ന സ്ത്രീയും ഭർത്താവിനെയും അറസ്റ്റുചെയ്തിരുന്നു. ഇവർക്ക് അന്നേദിവസം ബാംഗ്ലൂരിൽ നിന്ന് സ്റ്റോക്ക് അയച്ചത് നിസാമിന്റെ ആളുകൾ തന്നെയാണ് എന്നും പൊലീസ് സ്ഥിരീകരിച്ചു.
ഇനിയും ഈ കേസിൽ അടുത്തു തന്നെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും. ഇതിനു പിന്നിൽ വൻ സംഘം തന്നെയുണ്ട് എന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം കണ്ണൂരിലുള്ള ഇന്റീരിയർ കടയിൽ പൊലീസ് നടത്തിയ റെയ്ഡിൽ എൽഎസ്ഡി സ്റ്റാമ്പ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നിലും നിസാമിനെ കരങ്ങൾ ഉണ്ട് എന്ന് പൊലീസ് വിശ്വസിക്കുന്നു. പല ജില്ലകളിലും ആസ്ഥാനമാക്കി നടക്കുന്ന വൻ മയക്കുമരുന്ന് കച്ചവടത്തിന് ശൃംഖലയിൽ പെട്ട ഒരാളാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു. ഇവരുടെ സംഘത്തിൽ പെടുന്ന ജനീസ് എന്ന വ്യക്തി ഇപ്പോഴും ഒളിവിലാണ്. അയാളെ പറ്റിയുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റിലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായും പൊലീസ് പറഞ്ഞു.
കണ്ണൂർ ജില്ലയിൽ എടക്കാട്, മരക്കാർകണ്ടി, കണ്ണൂർ സിറ്റി, തളാപ്പ് എന്നിവിടങ്ങളിൽ നടക്കുന്ന പ്രധാന മയക്കുമരുന്ന് ലോബിയുടെ കണ്ണി ഇവരാണ്. ഇതിൽ നിന്നും പല ആളുകളും മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിട്ടുണ്ട് എന്നും അത് ആരൊക്കെയാണ് എന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണമാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്. നിസാമിന്റെ അറസ്റ്റോടെ ഈ സ്ഥലങ്ങളിൽ ലഭ്യമായിട്ടുള്ള മയക്കുമരുന്ന് ഉപയോഗം കുറയും എന്നാണ് പൊലീസിന്റെ പ്രതീക്ഷ.