- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാമിന് മാപ്പില്ല; അന്വേഷണത്തെ സംശയത്തോടെ കണ്ട് ചന്ദ്രബോസിന്റെ അമ്മയും ഭാര്യയും; വിവാദ വ്യവസായിയുടെ സ്വത്തിനെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി; അമലയ്ക്ക് നോട്ടീസ് നൽകി പൊലീസും
തൃശൂർ: കോടികൾ കിട്ടിയാലും നിസമാനായി സംസാരിക്കാൻ ആരേയും കിട്ടില്ല. ക്രൂരമായി മകനെ കാറിടിച്ചു കൊന്ന കൊലയാളിക്ക് മാപ്പി നൽകാൻ ചന്ദ്രബോസിന്റെ അമ്മയും തയ്യാറല്ല. എന്തുവില കൊടുത്തും നിസാമിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ദൃഢനിശ്ചയത്തിലാണ് ചന്ദ്രബോസിന്റെ ഭാര്യയും. ഇതോടെ കോടകൾ നൽകി ചന്ദ്രബോസിന്റെ കുടുംബത്തെ വിലയ്ക്കെടുക്കാനു
തൃശൂർ: കോടികൾ കിട്ടിയാലും നിസമാനായി സംസാരിക്കാൻ ആരേയും കിട്ടില്ല. ക്രൂരമായി മകനെ കാറിടിച്ചു കൊന്ന കൊലയാളിക്ക് മാപ്പി നൽകാൻ ചന്ദ്രബോസിന്റെ അമ്മയും തയ്യാറല്ല. എന്തുവില കൊടുത്തും നിസാമിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ദൃഢനിശ്ചയത്തിലാണ് ചന്ദ്രബോസിന്റെ ഭാര്യയും. ഇതോടെ കോടകൾ നൽകി ചന്ദ്രബോസിന്റെ കുടുംബത്തെ വിലയ്‌ക്കെടുക്കാനുള്ള നിസാമിന്റെ ബന്ധുക്കളുടെ നീക്കവും പൊളിയുകയാണ്. അതിനിടെ മാർച്ച് 15ന് മുമ്പ് കേസിൽ കുറ്റപത്രം നൽകാനുള്ള നടപടികൾ തൃശൂർ കമ്മീഷണർ നിശാന്തിനിയും വേഗത്തിലാക്കി.
അതിനിടെ വിവാദ വ്യവസായി മുഹമ്മദ് നിസാം കണക്കിൽപ്പെടാത്ത വൻ സ്വത്തിനുടമയാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. തൃശ്ശൂരിലെ ഒരു മുൻ എസ്‌പിയും മുൻ കമ്മീഷണറും ഇയാളെ സഹായിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നിസാമിൽ നിന്ന് ഇവർ വൻ തുക കൈപ്പറ്റിയതായ ആരോപണവും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചതോടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു തുടങ്ങി. ബീഡി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് മയക്കുമരുന്ന് കച്ചവടവും ഇയാൾ നടത്തുന്നതായി സൂചനയുണ്ട്. തമിഴ്‌നാട്ടിൽ നൂറുകണക്കിന് ഏക്കർ പുകയിലകൃഷി ഇയാൾ നടത്തുന്നുണ്ട്. എന്നാൽ ഇതിന് ലൈസൻസ് ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
നിസാം സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ മർദ്ദിക്കുന്ന സമയത്ത് ഭാര്യ അമലും ഒപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് രണ്ടു ദിവസത്തിനകം നേരിട്ട് അമലിന് ഹാജരാവാൻ പൊലീസ് നോട്ടീസ് നൽകി. അതേസമയം അമൽ എറണാകുളത്ത് രഹസ്യകേന്ദ്രത്തിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. ചന്ദ്രബോസിനെ നിസാം മർദ്ദിക്കുന്നതിനായി വാഹനത്തിൽ കയറ്റിയ സമയത്ത് അമലും കൂടെ ഉണ്ടായിരുന്നതായി സാക്ഷികൾ വെളിപ്പെടുത്തുകയും ചെയ്തു. ഭാര്യയെ വീട്ടിൽ നിന്നു വിളിച്ചുവരുത്തി കാറിന്റെ മുൻസീറ്റിൽ ഇരുത്തിയ ശേഷമാണ് നിസാം ചന്ദ്രബോസിനെ ആക്രമിച്ചത്.
തന്റെ അനുഭവം ഒരമ്മക്കും ഉണ്ടാകരുതെന്ന് മരിച്ച ചന്ദ്രബോസിന്റെ അമ്മ അംബുജാക്ഷി. മകൻ ജീവിതത്തിലേക്ക് തിരിച്ചുവരും എന്നായിരുന്നു പ്രതീക്ഷ. ചികി!ത്സയിലിരിക്കെ ചന്ദ്രബോസ് വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നു. എന്നാൽ ഒരു പൊലീസുകാരൻപോലും തങ്ങളെ സമീപിച്ചിട്ടില്ലന്നും അമ്മ പറഞ്ഞു.നിരവധി പേർ ആശ്വാസവാക്കുകളുമായി എത്തുമ്പോ!ഴും ഈ വീട്ടിലെ കണ്ണുനീർ തോരുന്നില്ല. ചന്ദ്രബോസിനെ കൊലപ്പെടുത്തിയ മുഹമ്മദ് നിസാമിനെ സംരക്ഷിക്കുവാൻ ശ്രമം നടക്കുന്നുണ്ടെന്ന വാർത്തകളും ഇവരെ അലോസരപ്പെടുത്തുന്നു.
ചികി!ത്സയിലിരിക്കെ വിവാഹവാർഷിക ദിനം പോലും ചന്ദ്രബോസിന് ഓർമ്മയുണ്ടായിരുന്നന്ന് ഭാര്യ ജമന്തിയും പറയുന്നു. എന്നിട്ടും പൊലീസ് മൊഴി രേഖപ്പെടുത്തിയില്ല. ആശുപത്രിയിൽ പ്രവേശിച്ച് നാലാമത്തെ ദിവസം മുതൽചന്ദ്രബോസ് തങ്ങളോട് സംസാരിച്ചിരുന്നു. 19 ദിവസം ചന്ദ്രബോസ് അനുഭവിച്ച വേദന അസഹ്യമായിരുന്നു. മകനോടും ചന്ദ്രബോസ് വിവരങ്ങൾ തിരക്കിയിരുന്നു. എന്നാൽ മർദ്ദനമേറ്റ് ആശുപത്രിയിലായത് മുതൽ ഇതുവരെ ഓരു പൊലീസ് ഉദ്യോഗസ്ഥനും തങ്ങളെ കണ്ടിട്ടില്ലന്നും ജമന്തി പറഞ്ഞു. അന്വേഷണ ചുമതല ആർക്കെന്നുപോലും അറിയില്ല. ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ല. തങ്ങൾക്ക് നീതി കിട്ടണമെന്നും ജമന്തി പറഞ്ഞു.
ചന്ദ്രബോസിനെ നിസ്സാം ആക്രമിക്കുമ്പോൾ ഭാര്യ അമലും ഒപ്പമുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികളും പറഞ്ഞു. ഹൈവേ പൊലീസിനോട് പരാതിപ്പെട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നും എന്തു പ്രലോഭനമുണ്ടായാലും മൊഴിമാറ്റില്ലെന്നും സാക്ഷികൾ പറഞ്ഞു. ചന്ദ്രബോസിനെ നിസ്സാം മർദ്ദിക്കാനായി കയറ്റിയ വാഹനത്തിൽ അമലുണ്ടായിരുന്നുവെന്നും മർദ്ദനം തടയാൻ അമൽ തയാറായില്ലെന്നും സാക്ഷികൾ വെളിപ്പെടുത്തി. മുകളിൽ നിന്നും ഉത്തരവ് ലഭിക്കാതെ ഇടപെടാനാവില്ലെന്ന് ഹൈവേ പൊലീസ്. നാളെ 164 എടുക്കാനിരിക്കവേയാണ് സാക്ഷികൾ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. ഒരു സമ്മർദ്ദത്തിനും വഴങ്ങി മൊഴി മാറ്റില്ലെന്നും വ്യക്തമാക്കുന്നു.