- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാം രോഗം അഭിനയിക്കുന്നത് ചന്ദ്രബോസ് കൊലക്കേസിൽ വധശിക്ഷ ഒഴിവാക്കാനോ? വിവാദ വ്യവസായിയുടെ ആശുപത്രി വാസത്തിനുള്ള നീക്കത്തിന് പൊലീസിലെ ഉന്നതരുടേയും പിന്തുണ
തൃശൂർ: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് വധക്കേസിൽ ജയിലിൽ കഴിയുന്ന വ്യവസായി മുഹമ്മദ് നിസാമിന് ജയിലിന് പുറത്തു കൊണ്ടുവരാൻ വീണ്ടും കള്ളക്കളി. വാർത്തകൾ മാദ്ധ്യമശ്രദ്ധയിൽ നിന്ന് അകന്നതോടെയാണ് ഉന്നതരുടെ സാഹയത്തോടെ പുതിയ നീക്കം. നിസാമിന് ഗുരുതര രോഗങ്ങളുണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമം. പൊലീസിന്റെ സഹായവും ഇതിനു
തൃശൂർ: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് വധക്കേസിൽ ജയിലിൽ കഴിയുന്ന വ്യവസായി മുഹമ്മദ് നിസാമിന് ജയിലിന് പുറത്തു കൊണ്ടുവരാൻ വീണ്ടും കള്ളക്കളി. വാർത്തകൾ മാദ്ധ്യമശ്രദ്ധയിൽ നിന്ന് അകന്നതോടെയാണ് ഉന്നതരുടെ സാഹയത്തോടെ പുതിയ നീക്കം. നിസാമിന് ഗുരുതര രോഗങ്ങളുണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമം. പൊലീസിന്റെ സഹായവും ഇതിനുണ്ടെന്നാണ് സൂചന. ആശുപത്രി പരിശോധനയിൽ ഡോക്ടർമാർ അനുകൂല റിപ്പോർട്ട് നൽകുന്ന തരത്തിലേക്കാണ് ഇടപെടൽ. ഇതിനാടി വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് നിസാം ഹർജിയും നൽകി. എന്നാൽ ഇതിനെ പൊതുപ്രവർത്തകനായ പി.ഡി. ജോസഫ് കോടതിയിൽ ചോദ്യം ചെയ്തു.
അതിനിടെ ചന്ദ്രബോസ് കൊലക്കേസ് വിചാരണ നീട്ടികൊണ്ട് പോകാനാണ് അസുഖം നടിക്കുന്നതെന്നാണ് വിലയിരുത്തൽ. പരമാവധി ശിക്ഷയ്ക്കായി പ്രോസിക്യൂഷൻ നിലപാട് എടുക്കും. അസാധാരണ സംഭവമായതിനാൽ അത് കോടതി അംഗീകരിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അസുഖമാണെന്നും മറ്റും വരുത്തി ശിക്ഷ കുറച്ചെടുക്കാനാണ് ശ്രമം. അതുകൊണ്ട് കൂടിയാണ് പി ഡി ജോസഫ് ഇതിനെതിരെ രംഗത്ത് വന്നതെന്നാണ് സൂചന. ഇതോടെ നിസാമിനെ ആശുപത്രിയിലാക്കാമെന്ന പൊലീസിലെ ചില ഉന്നതരുടെ മോഹങ്ങൾ പൊളിയുകയാണ്. പ്രോസിക്യൂഷന് വേണ്ടി കേസ് വാദിക്കുന്നത് അഡ്വക്കേറ്റ് സിപി ഉദയഭാനുവാണ്. ഈ സാഹചര്യത്തിൽ സ്വാധീനങ്ങൾ പ്രോസിക്യൂഷനിൽ നടക്കില്ല. അത് കണക്കിലെടുത്താണ് അസുഖമഭിനയമെന്നാണ് സൂചന.
നിസാമിന് അസുഖമുണ്ടെന്ന് വരുത്തി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാൻ ജേക്കബ് ജോബ് തൃശൂർ കമീഷണറായിരുന്ന കാലത്ത് ശ്രമം നടന്നിരുന്നുവെന്നും പരിശോധനയിൽ അസുഖമൊന്നും ഇല്ലെന്ന് ബോധ്യപ്പെട്ടതാണെന്നും ജോസഫ് ബോധിപ്പിച്ചു. ജയിൽ ഡോക്ടറുടെ സേവനത്തിലുപരി ഒന്നും അനുവദിക്കരുതെന്നാണ് ജോസഫിന്റെ ഹർജിയിലെ ആവശ്യം. ഇതോടെ നിസാമിനെ സഹായിക്കാൻ ഇറങ്ങി പുറപ്പെട്ട പൊലീസുകാരും വെട്ടിലായി. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ വൈദ്യപരിശോധനയുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ജില്ലാ സെഷൻസ് കോടതി നിർദേശച്ചിരുന്നു.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് നിസാമിന്റെ അഭിഭാഷകൻ നൽകിയ അപേക്ഷയിലാണ് ജില്ലാ ജഡ്ജി പി. നന്ദനകൃഷ്ണൻ ചികിത്സാ വിവരങ്ങൾ ഹാജരാക്കാൻ പേരാമംഗലം സി.ഐ പി.സി. ബിജുകുമാറിനോട് ആവശ്യപ്പെട്ടത്. കേസ് ഈമാസം 11ലേക്ക് മാറ്റി. കഴിഞ്ഞ 26നാണ് കുറ്റപത്ര സമർപ്പണത്തിന് ശേഷമുള്ള പ്രാഥമിക വാദം ജില്ലാ കോടതിയിൽ ആരംഭിച്ചത്. തുടർവാദത്തിന് വെള്ളിയാഴ്ച രാവിലെ പത്തോടെ നിസാമിനെ പ്രിൻസിപ്പിൽ ജില്ലാ സെഷൻസ് ജഡ്ജി നന്ദനകൃഷ്ണന്റെ മുമ്പാകെ ഹാജരാക്കി. നിസാമിന്റെ വിദഗ്ധ ചികിത്സക്കായുള്ള അപേക്ഷയെ സ്‌പെഷൽ പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ. സി.പി. ഉദയഭാനു എതിർത്തു.
പല ഘട്ടത്തിലും നിസാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നെന്നും ഇതിലൊന്നും കണ്ടത്തൊത്ത രോഗങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് വൈദ്യപരിശോധനയുടെ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടത്. കാഴ്ചക്കുറവും കേൾവിക്കുറവും ശരീരവേദനയുമാണ് നിസാം ഉന്നയിച്ചത്. ഇതിന് ജയിലിലെ ആയുർവേദ ചികിത്സ പോരെന്നും വിദഗ്ധ ചികിത്സ വേണമെന്നുമാണ് ആവശ്യം. ഇതിനിടെ, കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയുടെ അപേക്ഷ കോടതിയിലത്തെി.
നിസാമിന്റെ രണ്ടു വാഹനങ്ങൾ വിട്ടു നൽകണമെന്നും ആരോഗ്യപ്രശ്‌നമുള്ളതിനാൽ വിദഗ്ധ ചികിത്സ വേണമെന്നുമാണ് പ്രതിയുടെ ആവശ്യം. എന്നാൽ പ്രതി ചന്ദ്രബോസിനെ കൊല്ലാൻ ഉപയോഗിച്ചതാണ് ഹമ്മർ കാറെന്നും അത് തൊണ്ടി ആയതിനാൽ വിട്ടുനൽകാനാവില്ലെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഭാര്യ ഉപയോഗിച്ചിരുന്ന ജാഗ്വാർ കാർ വിട്ടുനല്കിയാൽ തിരിച്ചുകൊണ്ടുവരുമോ എന്ന് സംശയമുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇങ്ങനെ എല്ലാ കാര്യത്തിലും പ്രോസിക്യൂഷൻ നിലപാട് കടുപ്പിക്കുകയാണ്. നിസാമിന് വധശിക്ഷ വാങ്ങിക്കൊടുക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് അസുഖാഭിനയം.