- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലും കൊലയും ബിഡി കച്ചവടവും മാത്രമല്ല പാടം നികത്തിയും കെട്ടിടങ്ങൾ; നിസാമിന്റെ നിയമവിരുദ്ധ റിയൽ എസ്‌റ്റേറ്റ് ബിസിനസ്സിനും ഉന്നതതല ഒത്താശ; കിങ്ങിന് താൽപര്യം നമ്പർ ഏഴും; എല്ലാം ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ
തൃശ്ശൂർ: ബിഡി കച്ചവടവും ക്രിമിനൽകേസുകളുമുള്ള നിസാമിന് റിയൽ എസ്‌റ്റേറ്റ് മേഖലയും പ്രിയങ്കരം തന്നെ. കോടികളുടെ സ്വത്തിനുടമായി നിസാമിനെ മാറ്റുന്നത് റിയൽ എസ്‌റ്റേറ്റിലെ കള്ളക്കളികളുമാണ്. ഏത് ഭൂമിയും വാങ്ങി വമ്പൻ കെട്ടിങ്ങൾ പടുത്തുയർത്താനുള്ള കരുത്താണ് തൃശൂരിലെ ബിൽഡർമാർക്കിടയിൽ നിസാമിനെ ശ്രദ്ധേയനാകുന്നത്. ആരും അനുമതി കൊടുക്കാൻ
തൃശ്ശൂർ: ബിഡി കച്ചവടവും ക്രിമിനൽകേസുകളുമുള്ള നിസാമിന് റിയൽ എസ്‌റ്റേറ്റ് മേഖലയും പ്രിയങ്കരം തന്നെ. കോടികളുടെ സ്വത്തിനുടമായി നിസാമിനെ മാറ്റുന്നത് റിയൽ എസ്‌റ്റേറ്റിലെ കള്ളക്കളികളുമാണ്. ഏത് ഭൂമിയും വാങ്ങി വമ്പൻ കെട്ടിങ്ങൾ പടുത്തുയർത്താനുള്ള കരുത്താണ് തൃശൂരിലെ ബിൽഡർമാർക്കിടയിൽ നിസാമിനെ ശ്രദ്ധേയനാകുന്നത്. ആരും അനുമതി കൊടുക്കാൻ കഴിയാത്ത വസ്തുവിൽ പോലും എല്ലാം ഒപ്പിച്ച് നിസാം കെട്ടടങ്ങൾ പണിയും. ഉന്നത ബന്ധങ്ങളുടെ തണലിലാണ് ഇത്. പാറ്റൂരിലെ ആർടെക്കിന്റെ ഫ്ളാറ്റ് അനധികൃത നിർമ്മാണങ്ങൾ പോലും വാർത്തയാക്കുന്നവർ തൃശൂരിലെ നിസാമിന്റെ നിയമവിരുദ്ധ ഫ്ളാറ്റ് നിർമ്മാണങ്ങൾ കാണുന്നില്ല.
നിസാമിന്റെ ഫോൺ ആയാലും വാഹനങ്ങൾ ആയാലും അതിന്റെ നമ്പർ അവസാനിക്കുന്നത് ഏഴിൽ ആയിരിക്കും. മിക്കതിലും അവസാനത്തെ അഞ്ച് അക്കങ്ങൾ ഏഴ് ആയിരിക്കും. പോരാത്തതിന് സുഹൃത്തുക്കളുടെ പല നമ്പറുകളും ഏഴിലാണ് അവസാനിക്കുന്നത്. വാഹനങ്ങളുടെ ഫാൻസി നമ്പറുകൾ വാങ്ങിയിരിക്കുന്നത് ലക്ഷങ്ങൾ മുടക്കിയാണ്. നിസാം ഫേസ് ബുക്കിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ 9447477777 ആണ്. ഇയാളുടെ എം.ജി. റോഡിലെ കടയുടേതായി നൽകിയിരിക്കുന്ന ലാൻഡ് നമ്പർ അവസാനിക്കുന്നത് അഞ്ച് ഏഴുകളിലാണ്. നൽകിയിരിക്കുന്ന മൂന്ന് മൊബൈൽ നമ്പറുകളും ഇങ്ങനെത്തന്നെ. കൂടാതെ ഇയാളുടെ ആഡംബര വാഹനങ്ങളുടെ നമ്പറുകൾ പലതും അവസാനിക്കുന്നത് ഏഴിൽ ആണ്. വലിയ തുക നൽകിയാണ് കാറിന് ഫാൻസി നമ്പറുകൾ സംഘടിപ്പിക്കുന്നതെന്നും കേന്ദ്ര ആദായ നികുതി വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്.
ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനു വേണ്ടി തൃശ്ശൂരിൽ നടന്നുകൊണ്ടിരിക്കുന്നത് വമ്പൻ നിർമ്മാണ പദ്ധതികളാണെന്നാണ് യാഥാർത്ഥ്യം. പല നിർമ്മാണങ്ങളും നിയമം ലംഘിച്ചാണ് നടത്തുന്നതെന്ന് പരാതിയുണ്ടെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് അന്വേഷണം പോലുമില്ല. നിസാമിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്ന കേന്ദ്ര ആദായ നികുതി വകുപ്പിന് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ട്. നിസാമിന്റെ ബന്ധങ്ങളെക്കുറിച്ചും അയാൾക്കുള്ള സ്വത്തുവിവരങ്ങളെക്കുറിച്ചും ആദായ നികുതി വകുപ്പ് കർശന സ്വഭാവത്തോടെ പരിശോധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അനധികൃത നിർമ്മാണങ്ങൾ തടസ്സം കൂടാത നടക്കുന്നതെന്നത് ആദായ നികുതി വകുപ്പിനേയും ഞെട്ടിച്ചിട്ടുണ്ട്. ഡിഎൽഎഫിന്റെ കെട്ടിടങ്ങൾ പോലും നിയമപ്രശ്‌നങ്ങളിൽപ്പെടുന്ന സംസ്ഥാനത്ത് നിസാം ഉന്നത തലബന്ധത്തിനൊപ്പം മസിൽ പവറും ഉപയോഗിച്ച് കാരങ്ങൾ അനുകൂലമാക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.
നിഷാമിന്റെ ഉടമസ്ഥയിലുള്ള കിങ് സ്‌പെയ്‌സ് നിർമ്മാണ കമ്പനിയുടെ പല നിർമ്മാണങ്ങളും പാടം നികത്തിയാണെന്ന ആരോപണം ഉണ്ടായിട്ടും ഇത് അന്വേഷിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് കിങ് സ്‌പെയ്‌സിന്റെ പൂർത്തിയായ പദ്ധതി അത്താണിയിലെ പാംഷെയ്ഡ് എന്ന് പേരിട്ടിരിക്കുന്ന ഫ്‌ലാറ്റുകളുടേതാണ്. നടന്നുകൊണ്ടിരിക്കുന്ന മൂന്നോളം പദ്ധതികളും ഇതിൽ പറയുന്നുണ്ട്. ചേറൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവയാണ് ഇവ. ചേറൂരിലെ ദി ഗാർഡൻ ലക്ഷ്വറി വില്ല പദ്ധതി ലക്ഷ്യമിടുന്നത് 51 വില്ലകളുടെ നിർമ്മാണമാണെന്ന് സൈറ്റിൽ പറയുന്നു. 5 മുതൽ 7 വരെ സെന്റ് സ്ഥലത്തായിരിക്കും ഇത്. പൂർത്തിയായാൽ ഇവിടം എങ്ങനെ ഇരിക്കുമെന്നതിന്റെ ഒരു ഗ്രാഫിക്‌സ് ചിത്രവും ഇതിൽ നൽകിയിട്ടുണ്ട്. ഇതിൽ പല വില്ലകളുടെയും വിൽപ്പന കഴിഞ്ഞിട്ടുമുണ്ട്.
29 ഫ്‌ലാറ്റുകൾ ഉൾക്കൊള്ളുന്ന പാംഷെയ്ഡ് പദ്ധതിയുടെ രണ്ടാം ഘട്ടമാണ് സൈറ്റിൽ പറഞ്ഞിരിക്കുന്ന മറ്റൊന്ന്. ഇതിന്റെയും ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ഗുരുവായൂരിലെ ഹെറിറ്റേജ് കോർട്ട് പദ്ധതിയാണ് മറ്റൊന്ന്. 50 അപ്പാർട്ടുമെന്റുകളാണ് ഇതിൽ ഉള്ളത്. വരാൻ പോകുന്ന മൂന്ന് പദ്ധതികളും സൈറ്റിൽ വിവരിക്കുന്നു. പറവട്ടാനിയിലെ കിങ് ഹെറിറ്റേജ് ആണ് ഇതിൽ ഒന്ന്. വിയ്യൂർ പാലത്തിനടുത്തുള്ള കിങ് പ്ലാറ്റിനം, കൂർക്കഞ്ചേരിയിലെ കിങ് മെട്രോപൊളിസ് എന്നിവയും സൈറ്റിൽ കാണാം. ഇതിലെല്ലാം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ട്. പരിസ്ഥിതി നാശവും കാണാം. പക്ഷേ ആരെങ്കിലും പരാതി നൽകിയാൽ അയാൾക്ക് ഭീഷണി. ഉദ്യോഗസ്ഥർക്ക് കൈനിറയെ കാശും. പൊലീസും നിസാമിന് ഒപ്പം. അതുകൊണ്ട് തന്നെ ഒന്നും നടന്നില്ല. ആദായ നികുതി വകുപ്പിന്റെ പരിശോധനകളെ അതുകൊണ്ട് കൂടിയാണ് പ്രതീക്ഷയോടെ കാണുന്നത്.
വീടുകൾ, അപ്പാർട്ടുമെന്റുകൾ, വില്ലകൾ എന്നിവയുടെ നിർമ്മാണത്തിന് പുറമെ, മറ്റു പല സേവനങ്ങളും കിങ് സ്‌പെയിസ് നൽകുമെന്ന് സൈറ്റ് പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ് ഇവയും. വിദേശത്തുള്ളവർക്കും മറ്റും കെട്ടിടത്തിന്റെ പ്ലാൻ വരച്ച് നിർമ്മിച്ചു നൽകുന്ന പദ്ധതികളാണ് ഇവർ ഏറ്റെടുക്കുന്ന ഒന്ന്. വീടുനിർമ്മാണങ്ങൾക്കായി ഹോം ലോണുകൾ സംഘടിപ്പിച്ചു നൽകാമെന്നും സൈറ്റ് വാഗ്ദാനം ചെയ്യുന്നു. കിങ് സ്‌പേസിന്റെ ഒന്നാം പിറന്നാൾ വിവരവും സൈറ്റിലുണ്ട്. പുതുവർഷത്തോടനുബന്ധിച്ചാണ് ഇത് പോസ്റ്റ് ചെയ്തതെന്ന സൂചനയാണ് ഇതിലുള്ളത്.