- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
തിരുവനന്തപുരം: ഇത് മീ ടൂവിന്റെ കാലമാണ്. സിനിമയിൽ തുടങ്ങിയ വെളിപ്പെടുത്തലുകൾ പിന്നീട് ഉലച്ചത് മാധ്യമ ലോകത്തെയാണ്. കേന്ദ്ര മന്ത്രിയായിരുന്ന മാധ്യമ പ്രവർത്തകൻ എംജെ അക്‌ബറിന് ജോലി രാജി വയ്‌ക്കേണ്ടി വന്നു. കേരളത്തിൽ ഹിന്ദു പത്രത്തിലെ പ്രധാനിയായിരുന്ന ഗൗരിദാസൻ നായർക്കെതിരെ മീ ടൂ ആരോപണമെത്തിയതിനെ തുടർന്ന് അദ്ദേഹം ജോലി തന്നെ രാജിവച്ചു. ഈ വിവാദമൊന്നും മാധ്യമങ്ങൾ വലിയ തോതിൽ ചർച്ചയാക്കിയിരുന്നില്ല. ഒറ്റപ്പെട്ട പ്രതികരണങ്ങളിൽ മാത്രം വിവാദമൊതുക്കി. ഇപ്പോൾ മീ ടു പിടിച്ചുലയ്ക്കുന്നത് ഏഷ്യാനെറ്റിനെയാണ്. 14 വർഷം ഏഷ്യാനെറ്റിൽ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയുന്നത് നിഷാ ബാബുവാണ്. ഏഷ്യാനെറ്റിന്റെ പുളിയകോണം സ്റ്റുഡിയോയിൽ 1997മുതൽ 2014 വരെയാണ് നിഷാ ബാബു ഏഷ്യാനെറ്റിൽ ജോലിയെടുത്തത്. ഭർത്താവായ സുരേഷ് പട്ടാലിയും ഏഷ്യാനെറ്റിലെ ജീവനക്കാരൻ. 2000ൽ സുരേഷ് മരിച്ചു. ഇതോടെയാണ് നിഷാ ബാബുവിന് കഷ്ടകാലം തുടങ്ങിയത്. ഭർത്താവിന്റെ മരണത്തിന് മുമ്പ് സുരക്ഷിത ജോലി സ്ഥലമായിരുന്നു നിഷാ ബാബുവിന്. എന്നാൽ ഭർത്
തിരുവനന്തപുരം: ഇത് മീ ടൂവിന്റെ കാലമാണ്. സിനിമയിൽ തുടങ്ങിയ വെളിപ്പെടുത്തലുകൾ പിന്നീട് ഉലച്ചത് മാധ്യമ ലോകത്തെയാണ്. കേന്ദ്ര മന്ത്രിയായിരുന്ന മാധ്യമ പ്രവർത്തകൻ എംജെ അക്‌ബറിന് ജോലി രാജി വയ്‌ക്കേണ്ടി വന്നു. കേരളത്തിൽ ഹിന്ദു പത്രത്തിലെ പ്രധാനിയായിരുന്ന ഗൗരിദാസൻ നായർക്കെതിരെ മീ ടൂ ആരോപണമെത്തിയതിനെ തുടർന്ന് അദ്ദേഹം ജോലി തന്നെ രാജിവച്ചു. ഈ വിവാദമൊന്നും മാധ്യമങ്ങൾ വലിയ തോതിൽ ചർച്ചയാക്കിയിരുന്നില്ല. ഒറ്റപ്പെട്ട പ്രതികരണങ്ങളിൽ മാത്രം വിവാദമൊതുക്കി. ഇപ്പോൾ മീ ടു പിടിച്ചുലയ്ക്കുന്നത് ഏഷ്യാനെറ്റിനെയാണ്. 14 വർഷം ഏഷ്യാനെറ്റിൽ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയുന്നത് നിഷാ ബാബുവാണ്.
ഏഷ്യാനെറ്റിന്റെ പുളിയകോണം സ്റ്റുഡിയോയിൽ 1997മുതൽ 2014 വരെയാണ് നിഷാ ബാബു ഏഷ്യാനെറ്റിൽ ജോലിയെടുത്തത്. ഭർത്താവായ സുരേഷ് പട്ടാലിയും ഏഷ്യാനെറ്റിലെ ജീവനക്കാരൻ. 2000ൽ സുരേഷ് മരിച്ചു. ഇതോടെയാണ് നിഷാ ബാബുവിന് കഷ്ടകാലം തുടങ്ങിയത്. ഭർത്താവിന്റെ മരണത്തിന് മുമ്പ് സുരക്ഷിത ജോലി സ്ഥലമായിരുന്നു നിഷാ ബാബുവിന്. എന്നാൽ ഭർത്താവിന്റെ മരണത്തോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ഭർത്താവിന്റെ മരണത്തിന് മുമ്പ് എല്ലാ സഹപ്രവർത്തകരുമായുണ്ടായിരുന്നത് സുഖകരമായ ബന്ധവും. എന്നാൽ ഭർത്താവിന്റെ മരണത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞുവെന്നാണ് നിഷാ ബാബു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. ഏഷ്യാനെറ്റ് പരാതികളിൽ നടപടിയെടുത്തില്ലെന്ന ഗുരുതര ആരോപണവും അവർ ഉന്നയിക്കുന്നുണ്ട്.
മാധ്യമ പ്രവർത്തകർ തൊഴിലടങ്ങളിൽ അനുഭവിക്കുന്ന പീഡനമാണ് ഇതോടെ ചർച്ചയാകുന്നത്. പുരോഗമന വാദം പറയുന്ന മാധ്യമങ്ങളും സ്ത്രീ പക്ഷത്ത് നിൽക്കില്ലെന്നതിന് തെളിവായി ഏഷ്യാനെറ്റിലെ സംഭവത്തെ കാണാം. മലയാളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലാണ് ഏഷ്യാനെറ്റ്. ഇതിന്റെ പ്രവർത്തന കേന്ദ്രം അന്നും ഇന്നും പുളിയറക്കോണമാണ്. സ്റ്റാർ ഇന്ത്യ ഏഷ്യാനെറ്റ് ഏറ്റെടുത്തതോടെ ഏഷ്യാനെറ്റ് ന്യൂസ് മറ്റൊരു കമ്പനിയായി. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖരനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രധാന ഓഹരി ഉടമ. സ്റ്റാർ ഇന്ത്യയ്ക്ക് തന്നെയാണ് ഏഷ്യാനെറ്റ് എന്റർറ്റെയിന്റ്‌മെന്റ് ചാനലിന്റെ ഉടമസ്ഥത. സ്റ്റാറിന്റെ ഏഷ്യാനെറ്റ് ചാനലിനെതിരെയാണ് നിഷാ ബാബുവിന്റെ മീ ടു വെളിപ്പെടുത്തൽ.
ആ സമയം ഏഷ്യാനെറ്റിലെ ഏക വനിതാ പ്രൊഡക്ഷൻ അസിസ്റ്റന്റായിരുന്നു നിഷാ. ഭർത്താവിന്റെ മരണ ശേഷം സഹപ്രവർത്തകരിൽ പലരുടേയും നിലപാടിൽ മാറ്റം വന്നുവെന്നാണ് അവർ ആരോപിക്കുന്നത്. ഓഫീസിലെ സീനിയേഴ്‌സ് പലരും പ്രത്യേക രീതിയിൽ കാര്യങ്ങൾ കാണുന്ന നിലയിലേക്ക് എത്തി. അതിൽ പലതും വൾഗറും എതിർക്കപ്പെടേണ്ടതായിരുന്നുവെന്നും നിഷാ ബാബു പറയുന്നു. അന്ന് ചീഫ് പ്രൊഡ്യൂസറായിരുന്നു എംആർ രാജൻ. ഭർത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു രാജൻ. രാജനോടായിരുന്നു ഏഷ്യാനെറ്റിൽ ഞാൻ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്. ഭർത്താവിന്റെ മരണത്തിന്റെ തുടക്ക കാലത്ത് തന്നെ കൂടുതലായി ആശ്വസിപ്പിക്കാനും അനുകമ്പ നേടിയെടുക്കാനുമാണ് ശ്രമിച്ചത്. ദിവസങ്ങൾ പിന്നിട്ടപ്പോൾ ഇടപെടലിന്റെ സ്വഭാവം മാറി. എതിർക്കപ്പെടേണ്ട മുദ്രകളും നോട്ടങ്ങളും ലൈംഗിക ചുവയുള്ള സംസാരങ്ങളും അയാൾ തുടങ്ങിയെന്നാണ് നിഷാ ആരോപിക്കുന്നത്.
ഇതെല്ലാം സഹികെടുന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ അതിനെ അതിശക്തമായി തന്നെ എതിർത്തു. ലൈംഗികപരമായി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ നല്ല രീതിയിൽ ജോലി ചെയ്യുന്ന തന്നോട് പ്രതികാരത്തോടെ ഇടപെടാൻ അയാൾ തുടങ്ങി. പരിപാടികളും ശമ്പള വർദ്ധനവും പ്രൊമോഷനുമെല്ലാം നിഷേധിക്കപ്പെട്ടു. പലപ്പോഴും നിശാശയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ഓഫീസിന് പുറത്തിറങ്ങേണ്ട സ്ഥിതിയും ഉണ്ടായി. അയാൾക്ക് വഴങ്ങാത്തതു കൊണ്ട് മാത്രമായിരുന്നു ഇത്. മറ്റ് പലരിൽ നിന്നും ഇത്തരം അനുഭവങ്ങളുണ്ടായി. മാർക്കറ്റിങ് സെക്ഷനിൽ ജോലി ചെയ്തിരുന്ന ദിലീപ് വിയും അശ്ലീല സംഭാഷണങ്ങൾക്ക് നടത്തുകയും ലൈംഗികാവയവപ്രദർശനക്കമ്പം പ്രകടിപ്പിക്കുകയും ചെയ്തു. ദിലീപിന്റെ ഇടപെടലുകളെ ഭീതിയോടെയാണ് പലപ്പോഴും കണ്ടത്. അയാളുടെ ദൃഷ്ടിയിൽ നിന്ന് മാറി നടക്കേണ്ടി വന്ന ദുരവസ്ഥയും അവർ വിശദീകരിക്കുന്നുണ്ട്.
ഏഷ്യാനെറ്റിലെ എഞ്ചിനിയറായിരുന്ന പത്മകുമാറിൽ നിന്നും സമാന അനുഭവം ഉണ്ടായെന്നും വിശദീകരിക്കുന്നു. ദേഹത്ത് തൊടാനും അഭിമാനമില്ലാതെ ലൈംഗിക താൽപ്പര്യങ്ങൾ തുറന്നു പറയാനും പ്ത്മകുമാർ ശ്രമിച്ചുവെന്നാണ് വിശദീകരിക്കുന്നത്. ഇതൊക്കെ സഹിക്കവയ്യാതെ വന്നപ്പോൾ 2014ൽ ജോലി ഉപേക്ഷിച്ചെന്നാണ് വെളിപ്പെടുത്തൽ. ജോലിയിൽ നിന്ന് രാജിവയ്ക്കും മുമ്പ് ഏഷ്യാനെറ്റിനെ സ്റ്റാർ ഇന്ത്യ ഏറ്റെടുത്തിരുന്നു. രണ്ട് തവണ അവരുടെ എച്ച് ആറിന് രാജനെതിരെ പരാതി നൽകി. ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ നേരിടേണ്ടി വന്ന എല്ലാ പ്രശ്‌നങ്ങളും വിശദീകരിക്കുകയും ചെയ്തു. എന്നാൽ ഒരു നീതിയും കിട്ടിയില്ലെന്നും നിഷാ വിശദീകരിക്കുന്നു.
നിഷാ ആരോപണം ഉന്നയിക്കുന്ന രാജൻ ഇപ്പോൾ ഏഷ്യാനെറ്റ് എന്റർടെയിന്മെന്റിലെ സുപ്രധാന പദവി വഹിക്കുന്നുണ്ടെന്നതാണ് വസ്തുത. അതായത് സ്ത്രീ പീഡനത്തിൽ ലഭിച്ച പരാതിയിൽ അന്വേഷണമൊന്നും നടത്താതെ രാജന് പ്രെമോഷനും മറ്റും വാരിക്കോരി കൊടുക്കുകയായിരുന്നു ഏഷ്യാനെറ്റ് എന്നാണ് ആരോപണം.
എംആർ രാജനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മീ ടൂ ആരോപണം ഇങ്ങനെ
So here's my #MeToo story.
I was employed with Asianet Puliyarakonam Studio from Oct 1997 to 2014, where I held the post of Production Assistant.
My late husband Sri.Suresh Pattali was also an employee there at Asianet during those years before he passed away in the year 2000. And during that course prior his demise, I had a smooth work environment and held cordial relation with every colleague
Post his demise in the year 2000, things started to get worse drastically in the place of work.
Since I was then , the only female Production Assistant , noticeably the approach of my senior colleagues started to take a different turn and things got to a stage where I could clearly term it under vulger and objectionable.
Then Chief Producer , Sri.M.R.Rajan to whom I was directly reporting at the office, was a close friend of my late husband . In the beginning, post demise of my late husband, Sri.M.R.Rajan used to console and sympathize with me more often than not . Slowly as days passed, the consoling and sympathy turned to an objectionable gestures and stares including comments depicting sexual desires.
When it started to get unbearable for me to sustain such rude behavior , I strongly objected to his advancement.
I was doing fairly well in the work place and his vengeance took over for not being submissive to his sexual advancement. I got harassed in the official matters . I was deprived of programs, salary hike & promotion and the scar of which still remains on me. On several occasions, I had to come out of his office dejected,weeping & crying, only because I didn't submit to him !
On another instance, similar harassment was faced by me yet again. Sri.Dileep V. who was working in the marketing section of Asianet tried to engage me in indecent, obscene conversation with him and made an embarrassing attempt of exhibitionism by unzipping in front of me . He always tried to force himself on me and I was really scared to an extent that I hid under the tables and other places so as to stay out of his sight during the shooting or editing jobs which came up during odd hours.
All of this got worse as days passed by. Sri.Padmakumar who was engineer with Asianet then, made recurring advances to touch me by groping and grabbing my body parts . He used to shamelessly express his sexual desire to me . Though I never gave in, I had to silently bear the harassment and suffer mental agony for the fear of losing my job and my stature.
All of this daily agony got me to a saturation point where, I could not bear no more harassment at Asianet Studio and quit my job in 2014.
Before quitting my job in 2014, Asianet was taken over by Star India . I had twice submitted a complaint to the HR Department against Sri.M.R.Rajan, wherein I mentioned all the problems being faced by me at Asianet Studio.
The complaint was never redressed to and the justice was never served . I had to leave the establishment with acute mental agony and prejudice.
Late is never too late !
I know and I'm aware that, at this juncture, no justice will be served to me. But I wish to bring to light, the names of these offenders and curtail such type of intimidating act towards the womenfolk at their place of work and to ensure in my own way that, there's no more victim of harassment. Please ladies, don't be afraid to speak up against any harassment you encounter at work , no matter whoever it is !
Also, I fondly remember my colleagues who were good at heart and rendered their strong support in my difficult times .
Finishing up my post for now, but a lot of such bitter experiences remaining to be revealed.
- Nisha Babu