കുവൈത്ത്: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന നിശാ ക്യാമ്പ് നാളെ ഇശാ നമസ്‌കാരം ശേഷം അബ്ബാസിയ ഭാരതീയ വിദ്യാഭവൻ സ്‌കൂളിന് സമീപത്തെ സനയാൻ അൽഗാനിം മസ്ജിദിൽ നടക്കും. സംഘാടനത്തെ സംബന്ധിച്ച് ഐ.എസ്.എം സംസ്ഥാന മുൻ ജനറൽ സെക്രട്ടറി ഇസ്മയിൽ കരിയാടും ധർമ്മ വിചാരം വിഷയത്തിൽ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുക്കും.

സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 97228093, 97562375