- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ വച്ച് ഒരു രാഷ്ട്രീയക്കാരന്റെ മകൻ എന്നെ അപമാനിക്കാൻ ശ്രമിച്ചു; മീടൂ ക്യാമ്പെയിനിൽ വെളിപ്പെടുത്തലുമായി ജോസ്.കെ.മാണിയുടെ ഭാര്യ നിഷ ജോസ്; സോളാർ കേസിൽ എംപിയുടെ പേര് വലിച്ചിഴച്ചത് ശത്രുവായ അയൽക്കാരനാണെന്നും നിഷയുടെ പുതിയ പുസ്തകത്തിൽ തുറന്നുപറയുന്നതായി ഇംഗ്ലീഷ് ദിനപത്രം
കോട്ടയം: ഹോളിവുഡിൽ ഹാർവീ വെയ്ൻസ്റ്റീനെതിരെയുള്ള പീഡനാരോപണങ്ങൾക്ക് പിന്നാലെയാണ് ലോകത്തെല്ലായിടത്തും മീ ടൂ ക്യാമ്പെയിൻ ചൂടുപിടിച്ചത്. കേരളത്തിലും നിരവധി സ്ത്രീകൾ ഈ ക്യാമ്പെയിനെ പിന്തുണച്ച് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ സോഷ്യൽ മീഡിയലൂടെയും മറ്റും തുറന്നു പറഞ്ഞു. ഏററവും ഒടുവിൽ ലോക്‌സഭാ എംപി ജോസ്.കെ.മാണിയുടെ ഭാര്യയും, കെ.എം.മാണിയുടെ മരുമകളുമായ നിഷ ജോസാണ് മീടൂവിൽ പങ്കാളിയായത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഒരു രാഷ്ട്രീയക്കാരന്റെ മകൻ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് നിഷയുടെ ആരോപണം. ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പേരിലുള്ള തന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഓർമക്കുറിപ്പുകളിലാണ് നിഷ് ഇക്കാര്യം പറയുന്നതെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന അമ്മായിഅച്ഛനെ കാണാൻ പോവുകയായിരുന്നു തന്നെ അപമാനിച്ച വ്യക്തി. എന്നാൽ,. അയാൾ ആരെന്ന് വ്യക്തമാക്കാനോ, എന്നാണ് സംഭവമുണ്ടായതെന്നോ നിഷ ജോസ് വെളിപ്പെടുത്തിയില്ല. അയാളുടെ ഉദ്ദേശ്യം മനസിലായപ്പോൾ, തന്നെ ശല്യപ്പെടുത്തരുത്
കോട്ടയം: ഹോളിവുഡിൽ ഹാർവീ വെയ്ൻസ്റ്റീനെതിരെയുള്ള പീഡനാരോപണങ്ങൾക്ക് പിന്നാലെയാണ് ലോകത്തെല്ലായിടത്തും മീ ടൂ ക്യാമ്പെയിൻ ചൂടുപിടിച്ചത്. കേരളത്തിലും നിരവധി സ്ത്രീകൾ ഈ ക്യാമ്പെയിനെ പിന്തുണച്ച് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ സോഷ്യൽ മീഡിയലൂടെയും മറ്റും തുറന്നു പറഞ്ഞു. ഏററവും ഒടുവിൽ ലോക്‌സഭാ എംപി ജോസ്.കെ.മാണിയുടെ ഭാര്യയും, കെ.എം.മാണിയുടെ മരുമകളുമായ നിഷ ജോസാണ് മീടൂവിൽ പങ്കാളിയായത്.
ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഒരു രാഷ്ട്രീയക്കാരന്റെ മകൻ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് നിഷയുടെ ആരോപണം. ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പേരിലുള്ള തന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഓർമക്കുറിപ്പുകളിലാണ് നിഷ് ഇക്കാര്യം പറയുന്നതെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന അമ്മായിഅച്ഛനെ കാണാൻ പോവുകയായിരുന്നു തന്നെ അപമാനിച്ച വ്യക്തി. എന്നാൽ,. അയാൾ ആരെന്ന് വ്യക്തമാക്കാനോ, എന്നാണ് സംഭവമുണ്ടായതെന്നോ നിഷ ജോസ് വെളിപ്പെടുത്തിയില്ല. അയാളുടെ ഉദ്ദേശ്യം മനസിലായപ്പോൾ, തന്നെ ശല്യപ്പെടുത്തരുത് ഉറങ്ങാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു.എന്നാൽ, അയാൾ അത് കൂട്ടാക്കിയില്ല.തുടർന്ന് ടിടിഇയുടെ അടുത്ത് പോയി സഹായം അഭ്യാർഥിച്ചു. അപ്പോൾ ടിടിഇയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഈ മാന്യൻ അയാളുടെ അച്ഛനെ പോലെ തന്നെയാണെങ്കിൽ ഞാൻ ഇടപെടാതിരിക്കുകയാവും നല്ലത്.'
അയാളുടെ ശല്യമൊഴിവാക്കാൻ കാൽ ഉയർത്തി വച്ച് കൂട്ടിപിടിച്ച് ഇരുന്നെങ്കിലും ഇടയ്ക്കിടെ അയാളുടെ കൈ അറിയാതെയെന്നവണ്ണം എന്റെ കാൽപാദത്തിൽ സ്പർശിച്ചു ഇതോടെ എന്റെ ക്ഷമ കെട്ടു. അയാൾ ലക്ഷ്മണരേഖ കടന്നതായി എനിക്ക് തോന്നി. ഞാൻ ഉറച്ച് ശബ്ദത്തിൽ അയാളോട് ഇറങ്ങിപ്പോവാൻ പറഞ്ഞു.
തന്റെ ഭർത്താവിനെയോ, ഭർതൃപിതാവിനെയോ ഇക്കാര്യം അറിയിച്ചതായി നിഷ തന്റെ പുസ്തകത്തിൽ സൂചിപ്പിക്കുന്നില്ല.പൊലീസിൽ പരാതിപ്പെട്ടോയെന്നും വ്യക്തമാക്കുന്നില്ല. അതേസമയം, സോളാർ വിഷയത്തിൽ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയൽക്കാരനാണെന്ന വിവാദവെളിപ്പെടുത്തലും നിഷാ ജോസിന്റെ പുസ്തകത്തിലുണ്ട്്..
കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാർട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാൻ ശ്രമിച്ചെന്ന് പുസ്തകത്തിൽ പറയുന്നു. സരിതയെ അറിയാമോയെന്നു കൂട്ടുകാരികൾ ചോദിച്ചപ്പോൾ മക്കൾക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. സോളാറിലെയും ബാർ വിഷയത്തിലെയും കഥകൾ ചിലർ പൊടിപ്പുംതൊങ്ങലും വച്ച് ചിത്രീകരിച്ചപ്പോൾ ഒരു ദിവസം വീട്ടിൽ കെ.എം. മാണി പറഞ്ഞു: പട്ടികൾ കുരയ്ക്കും, കുറച്ചു കഴിയുമ്പോൾ അവ കുരച്ചു ക്ഷീണിക്കും. എന്നാൽ ഈ പട്ടികളുടെ കുര കേൾക്കുന്ന സിംഹം ഓരോ നിമിഷവും കഴിയുമ്പോൾ കൂടുതൽ കരുത്തോടെ ഗർജിക്കാൻ തുടങ്ങും. ഇതാണ് വിവാദങ്ങളുടെ എല്ലാം അവസാനം.
കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായ് പുസ്തകം പ്രകാശനം ചെയ്യും. ഇംഗ്ലീഷിലാണ് രചന. 59 അധ്യായങ്ങളുണ്ട്. മലയാളം പതിപ്പ് ഉടൻ പുറത്തിറങ്ങും. 2015ൽ ആദ്യ പുസ്തകം പുറത്തിറക്കിയിരുന്നു. രാഷ്ട്രീയത്തിലിറങ്ങാനാണോ പുസ്തകമെഴുതുന്നത് എന്ന ചോദ്യത്തിനു രണ്ടുമായി ബന്ധമില്ലെന്നായിരുന്നു മറുപടി. ബാർ കോഴയും സോളാർ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളിൽ നടന്നതു പുസ്തകത്തിൽ രണ്ട് അദ്ധ്യായങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു വിഷയങ്ങളിലുമുള്ള സത്യസന്ധമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും നിഷ പറഞ്ഞു.