- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാവശ്യമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി; കിടക്കാൻ നേരം കൈ മുട്ടിയതും അസ്വസ്ഥതയുണ്ടാക്കി; വാർത്തകളിൽ പറയുന്നതു പോലെ ഒന്നും ഞാൻ എഴുതിയിട്ടില്ല; ആരുടെയും പേരും ഞാൻ പറഞ്ഞിട്ടില്ല; നൂറ് നല്ല കാര്യങ്ങൾക്കിടയിൽ നിന്നും എന്തുകൊണ്ടാണ് ഒരു ചെറിയ പ്രശ്‌നം മാത്രം എടുത്തു കാണിക്കുന്നത്: ട്രെയിനിൽ വെച്ച് അപമാനിച്ച സംഭവത്തെ കുറിച്ച് ജോസ് കെ മാണിയുടെ ഭാര്യ മറുനാടനോട് മനസു തുറന്നു
തിരുവനന്തപുരം: ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിനിൽ വെച്ച് അപമാനിച്ചുവെന്ന ജോസ് കെ മാണിയുടെ ഭാര്യ ജിഷയുടെ പുസ്തകത്തിലെ വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ, അത്തരം അഭ്യൂഹങ്ങളെ പൂർണമായും തള്ളിക്കൊണ്ട് നിഷ തന്നെ രംഗത്തെത്തി. മാധ്യമങ്ങളിൽ വന്നതു പോലെ കടുത്ത അനുഭവമല്ല തനിക്കുണ്ടായതെന്നാണ് നിഷ പറയുന്നത്. ആരുടെയും പേര് പറയാൻ ഉദ്ദേശിച്ചിരുന്നില്ല, അങ്ങനെ പറയാനാണെങ്കിൽ തനിക്ക് തന്നെ ഇക്കാര്യം പറയാമായിരുന്നില്ലേയെന്നും അവർ മറുനാടനോട് പറഞ്ഞു. മാധ്യമങ്ങൾ നൽകിയതു പോലെയൊരു സംഭവമായിരുന്നില്ല തനിക്കുണ്ടായത്. താൻ എഴുതിയത് എന്താണെന്ന് അറിയാത്തവരാണ് പലപ്പോഴും വിവാദമായി വ്യാഖ്യാനിച്ചത്. ഒരു സ്ത്രീ അൽപ്പം ലേറ്റായി യാത്ര ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ദുരനുഭവങ്ങളെ കുറിച്ചാണ് താൻ മീ ടൂ കാമ്പയിന്റെ ഭാഗമായി എഴുതിയത്. അതിനെ എന്നാൽ തെറ്റായ വിധത്തിൽ പെരുപ്പിച്ചു കാണിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്നും അവർ പറയുന്നു. ട്രെയിനിൽ വെച്ച് സംസാരിച്ചപ്പോൾ വൈകിയതു കൊണ
തിരുവനന്തപുരം: ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിനിൽ വെച്ച് അപമാനിച്ചുവെന്ന ജോസ് കെ മാണിയുടെ ഭാര്യ ജിഷയുടെ പുസ്തകത്തിലെ വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ, അത്തരം അഭ്യൂഹങ്ങളെ പൂർണമായും തള്ളിക്കൊണ്ട് നിഷ തന്നെ രംഗത്തെത്തി. മാധ്യമങ്ങളിൽ വന്നതു പോലെ കടുത്ത അനുഭവമല്ല തനിക്കുണ്ടായതെന്നാണ് നിഷ പറയുന്നത്. ആരുടെയും പേര് പറയാൻ ഉദ്ദേശിച്ചിരുന്നില്ല, അങ്ങനെ പറയാനാണെങ്കിൽ തനിക്ക് തന്നെ ഇക്കാര്യം പറയാമായിരുന്നില്ലേയെന്നും അവർ മറുനാടനോട് പറഞ്ഞു.
മാധ്യമങ്ങൾ നൽകിയതു പോലെയൊരു സംഭവമായിരുന്നില്ല തനിക്കുണ്ടായത്. താൻ എഴുതിയത് എന്താണെന്ന് അറിയാത്തവരാണ് പലപ്പോഴും വിവാദമായി വ്യാഖ്യാനിച്ചത്. ഒരു സ്ത്രീ അൽപ്പം ലേറ്റായി യാത്ര ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ദുരനുഭവങ്ങളെ കുറിച്ചാണ് താൻ മീ ടൂ കാമ്പയിന്റെ ഭാഗമായി എഴുതിയത്. അതിനെ എന്നാൽ തെറ്റായ വിധത്തിൽ പെരുപ്പിച്ചു കാണിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്നും അവർ പറയുന്നു.
ട്രെയിനിൽ വെച്ച് സംസാരിച്ചപ്പോൾ വൈകിയതു കൊണ്ട് കിടക്കാൻ ഒരുങ്ങുകയായിരുന്നു ഞാൻ. എന്നാൽ പരിചയപ്പെട്ടെത്തിയ ആ യുവാവ് അനാവശ്യമായി സംസാരിച്ചു കൊണ്ടിരിക്കയായിരുന്നു. അത് എന്നിൽ ബുദ്ധിമുട്ടുണ്ടാക്കി. കിടക്കാൻ ഒരുങ്ങിയി നേരം മൂന്ന് തവണ കാൽപാദതതിൽ അയാളുടെ കൈമുട്ടിയതും അസ്വസ്ഥതയുണ്ടാക്കി. ഇത് ഒരു യാത്രയിൽ നമ്മൾ കംഫർട്ടബിൽ അല്ലാതാക്കാൻ കാരണമാണ്. അതേക്കുറിച്ചാണ് ഞാൻ പറഞ്ഞത്.- നിഷ വ്യക്തമാക്കി.
ഒട്ടേറെ നല്ലകാര്യങ്ങളെ കുറിച്ച് ഞാൻ പുസ്തകത്തിൽ കഥകളായി എഴുതിയിട്ടുണ്ട്. ആ നൂറ് കാര്യങ്ങൾ കാണാതെ എന്തിനാണ് ഈ ചെറിയ പ്രശ്‌നം മാത്രം എടുത്തു കാണിക്കുന്നത്? ഒരു നേതാവിന്റെയും പേര് ഞാൻ പറഞ്ഞിട്ടില്ല. അത്തരമൊരു ദുരുദ്ദേശ്യവും തനിക്കില്ലെന്നും അവർ വ്യക്തമാക്കി. ഈ അനുഭവം ഷെയർ ചെയ്യാൻ കാരണം, കോളേജിൽ പഠിക്കുന്ന ഒരുപാട് പെൺകുട്ടികൾ അടക്കം ബസിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ, തനിക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ പലരും വിശ്വസിച്ചിരുന്നുമില്ല. ആ സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു തുറന്നെുത്ത് നടത്തിയതെന്നും നിഷ ജോസ് പറഞ്ഞു.
പുസ്തകത്തിൽ പല കഥകളാണ് പറയുന്നത്. ഒരു ഭാഗത്ത് വയൽ രവിയുടെയും മേഴ്‌സി ചേച്ചിയുടെയും പ്രണയകഥയാണ് എഴുതിത്ത്. അതുപോലെ താൻ അനുഭവിച്ചതും കണ്ടതുമായ കാഴ്‌ച്ചകളെ കുറിച്ചും പറയുന്നു. ഓരോ വ്യക്തിക്കും വ്യത്യസ്തമായ കഥയും അനുഭവവും ഉണ്ട്. പലർക്കും പല കഥകളാകും. എന്റെ ഒരു കഥ പല അനുഭവങ്ങളിലായാണ് പുസ്തകമാക്കിയയത്.- നിഷ പറയുന്നു. രാഷ്ട്രീയത്തിലേയ്ക്ക് തൽക്കാലം ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും നിഷ ജോസ് വ്യക്തമക്കി. ആരോപണങ്ങളെ ഭയന്നിട്ടില്ല ഇത്തരമൊരു തീരുമാനമെന്നും അവർ വ്യക്തമാക്കി.
ബാർ കോഴ, സോളർ ആരോപണങ്ങൾ കുടംബത്തെ ഏറെ വേദനിപ്പിച്ചു. ജീവിതത്തിൽ സന്തോഷം തന്ന അനുഭവങ്ങൾക്കൊപ്പം വേദനിപ്പിച്ച അവസരങ്ങളും ധാരാളം. ബാർ കോഴയും സോളർ ആരോപണങ്ങളും കുറച്ചൊന്നുമല്ല കുടംബത്തെ വിഷമിപ്പിച്ചത്. രാഷ്ട്രീയത്തിൽ ഇതൊക്കെ സാധാരണം എന്ന് പറഞ്ഞ് പലരും ആശ്വസിപ്പിച്ചു. പക്ഷെ ആക്ഷേപങ്ങളെ അതിജീവിക്കാൻ ഏറെ പാടുപെട്ടു. കെ.എംമാണിക്കെതിരായ ആരോപണങ്ങളാണ് ഏറ്റവുമധികം വേദനിപ്പിച്ചതെന്നും നിഷ പറഞ്ഞു വെച്ചുക്കുന്നു.
ഒരു ജനപ്രതിനിധിയുടെ ഭാര്യയായിട്ടുപോലും സ്ത്രീയെന്ന നിലയിൽ സമൂഹത്തിൽ നിന്ന് നേരിടേണ്ടിവന്ന തുറിച്ചുനോട്ടങ്ങളുമെന്ന നിലയിലാണ് തന്റെ അനുഭവം പങ്കുവെച്ചത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു സംഭവമെന്നു പറഞ്ഞാണ് നിഷ ഇതേക്കുറിച്ച് എഴുതിയത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിൻ കയറാൻ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നും പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തു വന്നിരുന്നു സംസാരം തുടർന്നു.
സഹികെട്ടപ്പോൾ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആർ നിസ്സഹായനായി കൈമലർത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. 'നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും' ഇങ്ങനെ പറഞ്ഞ് ടിടിആർ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികൻ ശല്യപ്പെടുത്തൽ തുടർന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാൽപാദത്തിൽ സ്പർശിച്ചു. അതോടെ അടുത്തുനിന്നു പോകാൻ അയാളോട് കർശനമായി പറഞ്ഞെന്നും വീട്ടിൽ എത്തിയശേഷം ഇക്കാര്യം ഭർത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തിൽ പറയുന്നു.
കോട്ടയത്തെ ഒരു യുവ കോൺഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തിൽ പരാമർശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തിൽ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് 'ഹീറോ'ആണെന്ന് നിഷ ആരോപിക്കുന്നു. സ്വന്തം നേതാവിനെ മോശപ്പെടുത്തി ഇയാൾ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റിയും പുസ്തകത്തിൽ സൂചനയുണ്ട്. പേരൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും ആളെ മനസ്സിലാക്കാവുന്ന സൂചനകൾ പുസ്തകം നൽകുന്നുണ്ട്.