- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാംഭാര്യയ്ക്ക് ചെലവിന് കൊടുക്കാൻ കഴിവില്ലാത്തവൻ രണ്ടാംവിവാഹം കഴിക്കാമോ? തനിക്കും കുട്ടികൾക്കും ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ കിട്ടും വരെ മഹലിന് മുമ്പിൽ സമരം; മുത്തലാഖിനെതിരെ യുവതിയും മക്കളും വീണ്ടും സമരത്തിന്
ആലപ്പുഴ: മൂന്നു മക്കളുടെ അമ്മയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചയാൾക്കെതിരേയുള്ള പരാതിയിൽ പ്രശ്ന പരിഹാമില്ല. മക്കളുമായി പള്ളിക്കുമുമ്പിൽ സമരം നടത്തിയതിനെത്തുടർന്ന് തുറവൂർ പാട്ടുകുളങ്ങര കോട്ടയ്ക്കൽ (ഷെരീഫ മൻസിൽ) നിഷയുടെ പരാതിക്ക് ഇനിയും പരിഹാരമില്ല. ഈ സാഹചര്യത്തിൽ വിവാഹബന്ധം വേർപ്പെടുത്തുന്നതിനുള്ള നഷ്ടപരിഹാരം നൽകാതെ മുത്തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുകയും ഭർത്താവിനു പുതിയ വിവാഹത്തിന് മഹല്ല് അനുമതി നൽകുകയും ചെയ്തതിനെതിരേ പ്രതിഷേധം ശക്തമാക്കും. ഭർത്താവ് ഷിഹാബിനും വടക്കനാര്യാട് മഹല്ല് കമ്മറ്റിക്കുമെതിരെയാകും പ്രതിഷേധം. പ്രശ്നപരിഹാരമുണ്ടാകുംവരെ മഹല്ലിനു മുന്നിൽ പ്രതിഷേധസമരം നടത്തുമെന്നു നിഷയും മാതാവ് ഷെരീഫയും പറഞ്ഞു. മുമ്പ് നിഷ പള്ളിക്കു മുന്നിൽ പ്രതിഷേധിച്ചപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല. വിഷയത്തിൽ ജില്ലാ കലക്ടറും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. 2005 ഓഗസ്റ്റിലായിരുന്നു നോർത്ത് ആര്യാട് ഹിദായത്ത് മൻസിലിൽ ഷിഹാബിന്റ
ആലപ്പുഴ: മൂന്നു മക്കളുടെ അമ്മയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചയാൾക്കെതിരേയുള്ള പരാതിയിൽ പ്രശ്ന പരിഹാമില്ല. മക്കളുമായി പള്ളിക്കുമുമ്പിൽ സമരം നടത്തിയതിനെത്തുടർന്ന് തുറവൂർ പാട്ടുകുളങ്ങര കോട്ടയ്ക്കൽ (ഷെരീഫ മൻസിൽ) നിഷയുടെ പരാതിക്ക് ഇനിയും പരിഹാരമില്ല. ഈ സാഹചര്യത്തിൽ വിവാഹബന്ധം വേർപ്പെടുത്തുന്നതിനുള്ള നഷ്ടപരിഹാരം നൽകാതെ മുത്തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുകയും ഭർത്താവിനു പുതിയ വിവാഹത്തിന് മഹല്ല് അനുമതി നൽകുകയും ചെയ്തതിനെതിരേ പ്രതിഷേധം ശക്തമാക്കും.
ഭർത്താവ് ഷിഹാബിനും വടക്കനാര്യാട് മഹല്ല് കമ്മറ്റിക്കുമെതിരെയാകും പ്രതിഷേധം. പ്രശ്നപരിഹാരമുണ്ടാകുംവരെ മഹല്ലിനു മുന്നിൽ പ്രതിഷേധസമരം നടത്തുമെന്നു നിഷയും മാതാവ് ഷെരീഫയും പറഞ്ഞു. മുമ്പ് നിഷ പള്ളിക്കു മുന്നിൽ പ്രതിഷേധിച്ചപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല. വിഷയത്തിൽ ജില്ലാ കലക്ടറും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. 2005 ഓഗസ്റ്റിലായിരുന്നു നോർത്ത് ആര്യാട് ഹിദായത്ത് മൻസിലിൽ ഷിഹാബിന്റെയും നിഷയുടെയും വിവാഹം. വടക്കനാര്യാട്, കുത്തിയതോട് മഹല്ലുകളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
തനിക്കും കുട്ടികൾക്കും ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ നൽകണമെന്നാണ് ആവശ്യമെന്നും ഇത് ലഭ്യമാകുന്നതുവരെ മഹല്ലിനു മുന്നിൽ സമരം നടത്താനാണു തീരുമാനമെന്നും നിഷ പറയുന്നു. നിലവിൽ കുടുംബ കോടതിയിലും ചേർത്തല കോടതിയിലും രണ്ടു കേസുകളുണ്ട്. ഇനിയും കേസിനു പോകാനുള്ള സാമ്പത്തികശേഷി തനിക്കില്ലാത്ത സാഹചര്യത്തിലാണ് മഹല്ല് ഇടപെട്ട് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്നത്. തന്നെ അപായപ്പെടുത്തുമെന്ന ഭീഷണിയും ചിലർ ഉയർത്തിയിട്ടുണ്ട്. സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതിനല്ല, തനിക്കും കുട്ടികൾക്കും ജീവിക്കുന്നതിനാവശ്യമായ സാഹചര്യമുണ്ടാകുന്നതിന് വേണ്ടിയാണ് ശബ്ദമുയർത്തുന്നതെന്നും നിഷ പറഞ്ഞു.
മുത്തലാഖ് നിയമവിരുദ്ധമായാണ് നടത്തിയതെന്നും നഷ്ടപരിഹാരവും ജീവനാംശവും നൽകാതെയാണ് ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഒരുമിച്ച് ജീവിക്കുന്നതെന്നും നിഷ ആരോപിക്കുന്നു. നിഷയുടെ പരാതിയിൽ 17 ലക്ഷം രൂപയും ജീവനാംശമായി പ്രതിമാസം 8000 രൂപയും നൽകണമെന്ന് കുടുംബക്കോടതി വിധിച്ചെങ്കിലും ഇത് നൽകാൻ ഷിഹാബ് തയ്യാറായില്ല. ആര്യാട്, മണ്ണഞ്ചേരി, കുത്തിയതോട് മഹല്ല്കമ്മിറ്റി പ്രതിനിധികൾ കുടുംബക്കോടതി വിധിച്ച തുക നൽകണമെന്ന് ഷിഹാബിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. കോടതിയിൽ കേസ് നടത്തുമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനെത്തുടർന്ന് അടുത്തമാസം വീണ്ടും ചർച്ച നടത്താമെന്നു പറഞ്ഞ് യോഗം പിരിയുകയായിരുന്നു.
നിഷയും മൂന്നു മക്കളും പ്രായമായ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോൾ കഴിയുന്നത്. സ്വന്തമായി വരുമാനമില്ല. പതിനൊന്നും എട്ടും അഞ്ചും വയസ്സുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും ഭക്ഷണവും എങ്ങനെ നൽകുമെന്നുപോലും അറിയാത്ത അവസ്ഥയിലാണ് താനെന്ന് നിഷ പറഞ്ഞു. പള്ളിക്കുമുന്നിൽ നിഷ സത്യാഗ്രഹമിരുന്നതിനെത്തുടർന്ന് കളക്ടർ ടി.വി.അനുപമ പ്രശ്‌നത്തിൽ ഇടപെട്ടതാണ്. നിഷയ്ക്ക് സഹായം നൽകുന്നതിന് വനിതാ സംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. അതിന് അപ്പുറം ഒന്നുമുണ്ടായില്ല.
വടക്കനാര്യാട് മുസ്ലിം പള്ളിക്കുമുമ്പിൽ സത്യാഗ്രഹം നടത്തിയാണ് നിഷ വിഷയം പൊതുജനമധ്യത്തിലെത്തിച്ചത്. രാത്രി 12-മണിയോടെ സമീപത്തുള്ള മണ്ണഞ്ചേരി കിഴക്കേ മഹല്ല് ജനറൽ സെക്രട്ടറി ടി. ഷാജി, പൊതുപ്രവർത്തകനായ ബി. അനസും ചർച്ച നടത്താമെന്ന് ഉറപ്പ് നല്കിയാണ് നിഷയെ സമരത്തിൽനിന്ന് പിന്തിരിപ്പിച്ചത്. നിഷയുടെ ബാപ്പ മരിച്ചു. പ്രായമായ ഉമ്മയ്ക്കൊപ്പമാണ് താമസം. ജോലിയുമില്ല. മൂത്തമോൾക്ക് 11 വയസ്. എട്ടും ആറും വയസ്സുണ്ട് ഇളയ കുട്ടികൾക്ക്.
മൂന്നുമക്കളുടെ അമ്മയാണ് ഞാൻ. മൂന്നു തലാക്കുകൾ പെട്ടെന്നു ചൊല്ലി തന്നെ മൊഴി ചൊല്ലുകയായിരുന്നു. ജീവനാംശം നല്കണമെന്ന പരാതിയിൽ കുടുംബകോടതി ഇടപെട്ടതാണ്. 15 ലക്ഷംരൂപയും പ്രതിമാസം 8000 രൂപവീതവും നല്കണമെന്നായിരുന്നു വിധി. ഇതു പാലിക്കാതെ ഭർത്താവ് ഷിഹാബ് ഹൈക്കോടതിയിൽ കേസുനല്കി. ഇതിനിടയിൽ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ഷിഹാബ് തലാക്ക് ചൊല്ലിയത്. ഇതൊന്നും പരിശോധിക്കാതെ ആര്യാട് മഹല്ല് രണ്ടാംകല്യാണം നടത്തിക്കൊടുത്തു. കോടതിയിൽ ജീവനാംശം കൊടുക്കാൻ കഴിവില്ലെന്നാണ് ഷിഹാബ് അറിയിച്ചത്. ഒന്നാംഭാര്യയ്ക്ക് ചെലവിന് കൊടുക്കാൻ കഴിവില്ലാത്തവൻ രണ്ടാംവിവാഹം കഴിക്കാമോ? പള്ളിക്കമ്മിറ്റി ഇക്കാര്യം പരിശോധിക്കണം. ഞാനും മുസ്ലിമല്ലേ എന്ന ചോദ്യമാണ് നിഷ ഉയർത്തുന്നത്.
2016-ലാണ് നിഷയെ മുത്തലാഖ് ചൊല്ലിയത്. അന്ന് മുത്തലാഖ് നിയമവിരുദ്ധമായിരുന്നില്ല. നിഷയ്ക്ക് പണക്കൊതിയാണ്. ഇത്രയുംവലിയ തുക ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. മക്കളെ നോക്കാൻ തയ്യാറാണ്. 7000 രൂപവീതം ജീവനാംശം നല്കുന്നുമുണ്ട്. അഞ്ചുവർഷമായി വേർപിരിഞ്ഞാണ് ജീവിക്കുന്നത്. വേർപിരിഞ്ഞ് നില്ക്കുമ്പോൾ സമയമെടുത്ത് മുത്തലാഖ് ചൊല്ലേണ്ടകാര്യമില്ലെന്നാണ് ഷിഹാബിന്റെ വാദം.