- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ ഫോൺ സംഭാഷണം ഡിജിപിയെ കുടുക്കാൻ മനപ്പുർവ്വം തയ്യാറാക്കിയതോ? കൃഷ്ണമൂർത്തിയും ജേക്കബ് ജോബും അറിഞ്ഞുകൊണ്ട് തന്നെ റിക്കോർഡ് ചെയ്തതെന്ന് സൂചന; പിസി ജോർജ്ജും ഗൂഡാലോചനയിൽ പങ്കാളി; കൃഷ്ണമൂർത്തിക്കെതിരെ കേസ് എടുക്കാൻ നീക്കം സജീവം
തിരുവനന്തപുരം: നിസാം കേസിൽ സി.ഡി. വിവാദത്തിൽപെട്ട മുൻ ഡി.ജി.പി: എം.എൻ. കൃഷ്ണമൂർത്തിക്കെതിരെ കേസെടുക്കാൻ ആഭ്യന്തര വകുപ്പ് സാധ്യതകൾ തേടിത്തുടങ്ങി. പൊലീസ് മേധാവി കൂടിയായ ബാലസുഹ്മണ്യത്തോട് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ശുപാർശ ആഭ്യന്തരവകുപ്പിന് ഡിജിപി ഉടൻ കൈമാറിയേക്കും. നിസാം കേസ് ഒത
തിരുവനന്തപുരം: നിസാം കേസിൽ സി.ഡി. വിവാദത്തിൽപെട്ട മുൻ ഡി.ജി.പി: എം.എൻ. കൃഷ്ണമൂർത്തിക്കെതിരെ കേസെടുക്കാൻ ആഭ്യന്തര വകുപ്പ് സാധ്യതകൾ തേടിത്തുടങ്ങി. പൊലീസ് മേധാവി കൂടിയായ ബാലസുഹ്മണ്യത്തോട് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ശുപാർശ ആഭ്യന്തരവകുപ്പിന് ഡിജിപി ഉടൻ കൈമാറിയേക്കും. നിസാം കേസ് ഒതുക്കിത്തീർക്കാൻ ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടെന്നായിരുന്നു ചീഫ് വിപ്പ് പി.സി. ജോർജ് പുറത്തുവിട്ട സി.ഡിയിലെ സംഭാഷണങ്ങളിലെ വെളിപ്പെടുത്തൽ.
ജോർജ് തെളിവായി പുറത്തുവിട്ട സി.ഡിയിലെ സംഭാഷണം പരിശോധിക്കാൻ ഡി.ജി.പി. നിർദ്ദേശം നൽകി. അതിനിടെ തൃശൂർ മുൻ കമ്മിഷണർ ജേക്കബ് ജോബുമായുള്ള സംഭാഷണത്തിനിടയിൽ മുൻ ഡി.ജി.പി: എം.എൻ. കൃഷ്ണമൂർത്തി പലസ്ഥലത്തും തന്റെ പേരുപയോഗിച്ചത് മനഃപൂർവമാണെന്ന് ഡി.ജി.പി: കെ.എസ്. ബാലസുബ്രഹ്മണ്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ധരിപ്പിച്ചു. പൊലീസ് സർവകലാശാല സ്‌പെഷൽ ഓഫീസർ പദവിയിൽ കൃഷ്ണമൂർത്തിയെ നിയമിക്കുന്നത് അഭികാമ്യല്ലെന്ന് അദ്ദേഹം മന്ത്രിയോടു പറഞ്ഞതായാണു വിവരം. ചീഫ് വിപ്പ് പിസി ജോർജ്ജിന്റെ നേതൃത്വത്തിൽ നടന്ന ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നും ഐപിഎുസുകാർക്കിടയിൽ സംസാരമുണ്ട്.
സി.ഡിയിലെ ശബ്ദം കൃഷ്ണമൂർത്തിയുടേതാണോ എന്നു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ സൈബർ പൊലീസിനെ ചുമതലപ്പെടുത്തി. നിസാം കേസിൽ താൻ ഇടപെട്ടതു സ്വാമിയുടെ നിർദ്ദേശപ്രകാരമാണെന്നു കൃഷ്ണമൂർത്തി മുൻ കമ്മിഷണറോട് പറഞ്ഞിരുന്നു. സംസ്ഥാനത്തെ നടുക്കിയ കൊലപാതകക്കേസിൽ തന്റെ പേരു വലിച്ചിഴച്ചതു ഗൂഢാലോചനയുടെ ഭാഗമാണെന്നു കഴിഞ്ഞദിവസം പൊലീസ് ആസ്ഥാനത്തു വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ ഡി.ജി.പി: കെ.എസ്. ബാലസുബ്രഹ്മണ്യം പറഞ്ഞു.
അതിനിടെ ചീഫ് വിപ്പ് പി സി ജോർജ് പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശബ്ദരേഖയിൽ ഡി ജി പി ബാലസുബ്രഹ്മണ്യത്തിനെതിരെ തെളിവുകൾ ഒന്നുമില്ലെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഡി ജി പിയിൽ സർക്കാരിന് പൂർണ വിശ്വാസമാണ്. വളരെ മികച്ച പ്രവർത്തനമാണ് ഡി ജി പി എന്ന നിലയിൽ ബാലസുബ്രഹ്മണ്യം കാഴ്ചവച്ചിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാംആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദ വ്യവസായി നിസാം പ്രതിയായ തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാൻ ഡി ജി പി ഇടപെട്ടുവെന്ന് പി സി ജോർജ് കഴിഞ്ഞ ദിവസംആരോപിച്ചിരുന്നു. മുൻ ഡി ജി പി കൃഷ്ണമൂർത്തിയും തൃശൂർ മുൻകമ്മീഷണർ ജേക്കബ് ജോബും തമ്മിലുള്ള ഫോൺ സംഭാഷണവും അദ്ദേഹം കഴിഞ്ഞദിവസം പുറത്തുവിട്ടു. ജേക്കബ് ജോബിനെ വിളിക്കുന്നത് 'സ്വാമി'യുടെ താത്പര്യ പ്രകാരമാണെന്ന് സംഭാഷണത്തിൽ കൃഷ്ണമൂർത്തി പറയുന്നുണ്ട്. 'സ്വാമി' ഡി ജി പി ബാലസുബ്രഹ്മണ്യംആണെന്നാണ് പി സി ജോർജിന്റെ ആരോപണം.
ഡി ജി പിയെ പൂർണ വിശ്വാസമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. അഴിമതി വിരുദ്ധ സംഘടനയുടെ അധ്യക്ഷനെന്ന നിലയിലാണ് ഡി ജി പിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളതെന്ന് പി സി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങൾ സത്യമാണെന്ന് പൂർണ വിശ്വാസമുണ്ട്. തെളിവുകൾ ജനങ്ങൾക്ക് മുന്നിലാണ് സമർപ്പിച്ചിട്ടുള്ളത്. തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അധികാരമുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ തെളിവുകൾ നൽകുമെന്നും പി സി ജോർജ് പറഞ്ഞു. എന്നാൽ കേരളാ കോൺഗ്രസ് ബന്ധമുള്ള ജേക്കബ് ജോബിനെ രക്ഷിക്കാനായി പിസി ജോർജ്ജ് നടത്തിയ ഗൂഡാലോചനയാണ് എല്ലാമെന്ന ഫോർമുലകളും ചർച്ചകളിലുണ്ട്.