- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാം അകത്തായതോടെ 5,000 കോടിയുടെ ബിസിനസ്സ് സാമ്രാജ്യം സഹോദരന്മാർ ഏറ്റെടുത്തു; ജയിലിൽ കിടന്നിട്ടും ബിസിനസ് നിയന്ത്രക്കാൻ നടത്തിയ ശ്രമവും സഹോദരന്മാർ അവസാനിപ്പിച്ചു; സഹോദരന്മാർ കൂടി കൈവിട്ടതോടെ നിസ്സാമിന്റെ ജീവിതം ജയിലിൽ തന്നെ അവസാനിക്കും
കൊച്ചി: പണത്തിന് മുകളിൽ കിടന്നുറങ്ങിയ അഢംബരത്തിന്റെ അവസാന വാക്കായ വ്യവസായി ആയിരുന്നു മുഹമ്മദ് നിസാം എന്ന തശ്ശൂർ സ്വദേശി. ഈ പണത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ചപ്പോഴാണ് ചന്ദ്രബോസ് എന്ന സാധാരണക്കാരനെ ആഡംബര വാഹനം ഇടിപ്പിച്ചും മർദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്. എന്നാൽ, ചന്ദ്രബോസ് വധക്കേസ് കേരള മനസ്സാക്ഷിയെ തന്നെ ഉണർത്തുന്ന കേസായി മാറിയപ്പോൾ മാളിക മുകളേറിയ ഈ മന്നന് ഗോതമ്പുണ്ട തിന്ന് അഴിയെണ്ണാനായി യോഗം. പണം കൊടുത്ത് കോടതി വിധിയെയും വിലയ്ക്കു വാങ്ങാമെന്ന ശ്രമത്തിന്റെ പരാജയം കൂടിയാണ് നിസാമിനെതിരായ കോടതി വിധിയിൽ വ്യക്തമാക്കുന്നത്. അപ്പോഴും പ്രതീക്ഷയിലായിരുന്നു നിസാം. അതും അവസാനിക്കുകായണ്. സഹോദരങ്ങൾ പോലും നിസാമിനെ കൈവിടുകയാണ്. അതിന്റെ തെളിവാണ് പുറത്തുവന്ന ഫോൺ രേഖകൾ. 70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകൾ മാത്രം നിസാമിന് ഉണ്ടായിരുന്നു. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ട്. ആറു കോടിയിലധികം വിലയുള്ള റോൾസ്‌റോയ്‌സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്‌ലി, കോടികളുടെ പട്
കൊച്ചി: പണത്തിന് മുകളിൽ കിടന്നുറങ്ങിയ അഢംബരത്തിന്റെ അവസാന വാക്കായ വ്യവസായി ആയിരുന്നു മുഹമ്മദ് നിസാം എന്ന തശ്ശൂർ സ്വദേശി. ഈ പണത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ചപ്പോഴാണ് ചന്ദ്രബോസ് എന്ന സാധാരണക്കാരനെ ആഡംബര വാഹനം ഇടിപ്പിച്ചും മർദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്. എന്നാൽ, ചന്ദ്രബോസ് വധക്കേസ് കേരള മനസ്സാക്ഷിയെ തന്നെ ഉണർത്തുന്ന കേസായി മാറിയപ്പോൾ മാളിക മുകളേറിയ ഈ മന്നന് ഗോതമ്പുണ്ട തിന്ന് അഴിയെണ്ണാനായി യോഗം. പണം കൊടുത്ത് കോടതി വിധിയെയും വിലയ്ക്കു വാങ്ങാമെന്ന ശ്രമത്തിന്റെ പരാജയം കൂടിയാണ് നിസാമിനെതിരായ കോടതി വിധിയിൽ വ്യക്തമാക്കുന്നത്. അപ്പോഴും പ്രതീക്ഷയിലായിരുന്നു നിസാം. അതും അവസാനിക്കുകായണ്. സഹോദരങ്ങൾ പോലും നിസാമിനെ കൈവിടുകയാണ്. അതിന്റെ തെളിവാണ് പുറത്തുവന്ന ഫോൺ രേഖകൾ.
70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകൾ മാത്രം നിസാമിന് ഉണ്ടായിരുന്നു. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ട്. ആറു കോടിയിലധികം വിലയുള്ള റോൾസ്‌റോയ്‌സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്‌ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോർഗ്‌നി, ജാഗ്വാർ, ആസ്റ്റൻ മാർട്ടിൻ, റോഡ് റെയ്ഞ്ചർ, ഹമ്മർ, പോർഷേ, ഫെരാരി, ബി.എം.ഡബൽയു എന്നിവയുടെ വിവിധ മോഡലുകൾ നിസാമിനുണ്ട്. നിസാം ബൈക്കുകൾ അലങ്കരിക്കാൻ ഉപയോഗിച്ചത് അസ്ഥികൂടങ്ങൾ വരെയായിരുന്നു എന്നതും പുറത്തുവന്ന വാർത്തകളായിരുന്നു. പഌസ്റ്റിക് നിർമ്മിത അസ്ഥികൂടങ്ങളുടെ മാതൃക ബൈക്കിൽ ചാർത്തിയായിരുന്നു നിസാമിന്റെ യാത്രകൾ. തലയോട്ടിയും വാരിയെല്ലും കാലുകളും ഉൾപ്പെടെ ബൈക്കോളം നീളമുള്ള അസ്ഥികൂടം. പുകക്കുഴൽ മറച്ച് ഇരുമ്പ് ചങ്ങലകളാൽ ബലമായി ഘടിപ്പിച്ചിരിക്കുന്നു. പഴയ തലമുറയുടെ ഹരമായ രാജ്ദൂത് ബൈക്കിൽ അസ്ഥികൂടവും ചാർത്തിയാണ് തൃശൂരിലെ ഗ്രാമങ്ങളിലൂടെ നിസാം അതിവേഗത്തിൽ പാഞ്ഞിരുന്നത്. അസ്ഥികൂടം ചാർത്തിയ ബൈക്കിനൊപ്പം കാറുകൾ വാങ്ങിക്കൂട്ടിയും നിസാം ലഹരികാട്ടി. കോടികൾ വിലമതിക്കുന്ന കാറുകൾക്ക് ഇഷ്ടനമ്പറായ 777 ലഭിക്കാനും ലക്ഷങ്ങൾ മുടക്കി.
തൃശൂർ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങൾ ഉള്ളത്. കൊലക്കേസിൽ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വാർത്തകളിൽ നിറഞ്ഞത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു. സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകൾ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഇയാൾക്ക് 5000 കോടിയോളം രൂപയുടെ ആസ്തിയുമുണ്ടായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനൽവേലിയിൽ ബീഡികമ്പനിയും നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. നിസാം അകത്തായതോടെ ഈ സ്ഥാപനങ്ങളുടെ എല്ലാം നിയന്ത്രണം സഹോദരങ്ങൾക്കായി. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചു നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു നിസാമിന്. നാൽപതുകൊല്ലത്തോളം നിസാമിന് ജയിലിൽ കിടിക്കേണ്ടി വരുന്ന തരത്തിലായിരുന്നു ചന്ദ്രബോസ് വധക്കേസിലെ ശിക്ഷാ വിധി. ഇത് അനുസരിച്ച് എൺപത് വയസ്സുവരെ ജയിലിൽ കിടക്കണം. ഇത് മനസ്സിലാക്കിയാണ് സഹോദരങ്ങൾ സ്വത്തിൽ കണ്ണ് വച്ചത്.
എന്നാൽ ഇതെല്ലാം ജയിലിൽ കിടന്ന് നിസാം മനസ്സിലാക്കി. തന്നേയും തന്റെ ഭാര്യയേയും ഒഴിവാക്കി സ്വത്തുക്കൾ അടിച്ചെടുക്കാനുള്ള നീക്കത്തോട് പ്രതികരിച്ചു. സ്ഥാപനത്തിൽ നിസാം നിയോഗിച്ച വിശ്വസ്തർ ഇപ്പോഴുമുണ്ട്. ഇവരാണ് നിസാമിന്റെ അനുമതിയില്ലാതെ കമ്പനികളിൽ നടക്കുന്ന കാര്യങ്ങൾ അറിയിച്ചത്. ഇത് ചോദ്യം ചെയ്തു. സഹോദരർ ചതിക്കില്ലെന്നായിരുന്നു വിശ്വാസം. എന്നാൽ സമർത്ഥമായി കരുക്കൾ നീക്കിയ സഹോദർ നിസാമിന്റെ ഫോൺ പോലും റിക്കോർഡ് ചെയ്തു. മുമ്പും നിസാം ഇവരെ വിളിച്ചിരുന്നു. അകൽച്ച തുടങ്ങിയതോടെ നിസാമിനെ ഒറ്റാൻ സഹോദരങ്ങൾ തീരുമാനിച്ചു. അങ്ങനെ അഴിക്കുള്ളിലെ ഫോൺ വിളി പുറം ലോകത്ത് എത്തി. ഇതോടെ സഹോദരങ്ങളും നിസാമും പൂർണ്ണമായും അകലുകയാണ്. ഈ സ്വത്തുക്കളിൽ സഹോദരന്മാർക്കും അവകാശമുണ്ട്. അതുകൊണ്ട് തന്നെ നിസാം പാടുപെട്ട് സമ്പാദിച്ചതാണെങ്കിലും അതിൽ ഇനി നിയന്ത്രണം സഹോദരങ്ങൾക്ക് തന്നെയാകും.
പൊലീസ് അകമ്പടിയോടെ ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു ഭീഷണിയെന്നു കോൾ വന്ന സമയം വ്യക്തമാക്കുന്നു. സഹോദരങ്ങളെ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ക്ലിപ് നിസാമിന് അക്ഷരാർത്ഥത്തിൽ തിരിച്ചടിയാണ്. രണ്ടു സഹോദരങ്ങളെയും ഭീഷണിപ്പെടുത്തുന്ന നിസാം താൻ പുറത്തിറങ്ങുമെന്ന് അവരോടു പറയുന്നുണ്ട്. ഒരു സഹോദരനെ ഇല്ലാതാക്കുമെന്നും പറയുന്നു. മാനേജിങ് ഡയറക്ടറായ നിസാം തന്നെയാണു കമ്പനി പൂർണമായും നിയന്ത്രിക്കച്ചിരുന്നത്. ജീവനക്കാർക്കു ശമ്പളം കൂട്ടിയതിനാണ് നിസാം സഹോദരങ്ങളെ തെറി വിളിക്കുന്നത്. അശ്ലീലം സഹിക്കാനാകാതെ ഒരു സഹോദരൻ, നിസാമിന്റെ സഹോദരനായി ജനിച്ചതിൽ ലജ്ജിക്കുന്നുവെന്നും തല തല്ലി ചാകാൻ തോന്നുന്നുണ്ടെന്നും പറയുന്നു. ഒരു സഹോദരന്റെ വ്യക്തിജീവിതത്തെക്കുറിച്ചു നിസാം പറയുമ്പോൾ സഹോദരൻ തിരിച്ചു കൊലപാതകി എന്നു വിളിക്കുന്നുണ്ട്. താനാണു മാനേജിങ് ഡയറക്ടർ എന്നു പലതവണ നിസാം ഓർമിപ്പിക്കുന്നുണ്ട്.
വധഭീഷണി മുഴക്കിയെന്നു രണ്ടു സഹോദരങ്ങൾ പൊലീസിനു പരാതി നൽകിയിട്ടുണ്ട്. ഇതോടെ നിലവിലെ ശിക്ഷയിൽ ഇളവ് തേടി അപ്പീൽ നൽകിയാൽ പോലും നിസാമിന് കാര്യങ്ങൾ എളുപ്പമാകില്ല. നിസാമിനും മാനേജർക്കും സഹായിക്കും വേണ്ടി നിസാമിന്റെ ഓഫിസിൽനിന്നു ബസ് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖയും കൈമാറിയിട്ടുണ്ട്. കേസിനായി ബെംഗളൂരുവിലേക്കു പോകുന്നതിന്റെ ടിക്കറ്റാണിത്. ഈ യാത്രയ്ക്കിടയിലായിരുന്നു പൊലീസ് സാന്നിധ്യത്തിൽ ഭീഷണി. നിസാമിന്റെ ഓഫിസ് ജീവനക്കാരും ബസിലുണ്ടായിരുന്നുവെന്നു സംസാരത്തിൽ വ്യക്തമാണ്. ഇതെല്ലം പുറത്താക്കിയത് സഹോദരങ്ങളാണെന്നതാണ് നിസാമിനെ കുഴക്കുന്നത്.
യാത്രയ്ക്കിടയിൽ ഫോൺ ചെയ്യുന്നതിനോ പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിനോ ജയിൽ നിയമം അനുവദിക്കുന്നില്ല. നിസാമിന്റെ ഫോൺ വിളി ബെംഗളൂരു യാത്രയ്ക്കിടെയെന്നു കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു കേസിന്റെ വിചാരണയ്ക്കായി 20നു വൈകിട്ടു കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു രാത്രി ഏഴിനു പുറപ്പെടുന്ന ബസിലാണ് ബെംഗളൂരുവിലേക്കു കൊണ്ടുപോയത്. ഇന്നലെ രാവിലെ 6.30നു ജയിലിൽ തിരികെയെത്തിച്ചു. ഇതിനിടെയാണു നിസാം ഫോൺ ഉപയോഗിച്ചത്.
നിസാം ഫോണിൽ വിളിച്ച സംഭവം വിവാദമായതോടെ ജയിൽ സൂപ്രണ്ടിനോടു ജയിൽ ഡിജിപി വിശദീകരണം തേടി. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നിസാമിന്റെ സെല്ലിൽ പരിശോധന നടത്തിയെങ്കിലും മൊബൈൽ ഫോൺ കണ്ടെത്താനായില്ല. ചോദ്യം ചെയ്തപ്പോൾ ബെംഗളൂരു യാത്രയ്ക്കിടെയാണു ഫോൺ ചെയ്തതെന്നു നിസാം സമ്മതിച്ചെന്നു റിപ്പോർട്ടിൽ പറയുന്നു.