- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2020 ആകുമ്പോഴേക്കും രാജ്യത്ത് 10 കോടി പുതിയ ജോലി സൃഷ്ടിക്കും; രാജ്യത്തെ ഇറക്കുമതി രഹിതമാക്കുകയാണ് മെയ്ക്ക് ഇൻ ഇന്ത്യയുടെ പ്രധാന ലക്ഷ്യം: നീതി ആയോഗ് ഡിജി പറഞ്ഞത്
ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യയിലൂടെ 2020 ആകുമ്പോഴേക്കും രാജ്യത്ത് 10 കോടി പുതിയ ജോലി സൃഷ്ടിക്കുമെന്ന് നീതി ആയോഗ് ഡയറക്ടർ ജനറൽ- ഡിഎംഇഒ ആയ അനിൽ ശ്രീവാസ്തവ. മെയ്ക്ക് ഇൻ ഇന്ത്യയിലൂടെ കേന്ദ്ര സർക്കാർ സമീപ വർഷങ്ങളിലായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് വരുന്നത്. രാജ്യത്ത് നിക്ഷേപ അവസരങ്ങൾ ഉയർത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. ഇലക്ട്രോണിക് ഉൽപ്പന്നനിർമ്മാണങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും ശ്രീവാസ്തവ പറഞ്ഞു. സാങ്കേതിക വിപ്ലവത്തിന്റെ മധ്യത്തിലാണ് നമ്മൾ നിൽക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യയിൽ സങ്കേതികതയുടെ സംയോജനമാണ് നടക്കുന്നത്. 2020 ആകുമ്പോഴേക്കും പുതിയ പത്തു കോടി ജോലികൾ സൃഷ്ടിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2020 ആകുമ്പോഴേക്കും ഇറക്കുമതി രഹിതമാക്കാനാണ് മെയ്ക്ക് ഇൻ ഇന്ത്യയുടെ പ്രധാന ലക്ഷ്യം-അദ്ദേഹം വിശദീകരിച്ചു.
ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യയിലൂടെ 2020 ആകുമ്പോഴേക്കും രാജ്യത്ത് 10 കോടി പുതിയ ജോലി സൃഷ്ടിക്കുമെന്ന് നീതി ആയോഗ് ഡയറക്ടർ ജനറൽ- ഡിഎംഇഒ ആയ അനിൽ ശ്രീവാസ്തവ.
മെയ്ക്ക് ഇൻ ഇന്ത്യയിലൂടെ കേന്ദ്ര സർക്കാർ സമീപ വർഷങ്ങളിലായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് വരുന്നത്. രാജ്യത്ത് നിക്ഷേപ അവസരങ്ങൾ ഉയർത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. ഇലക്ട്രോണിക് ഉൽപ്പന്നനിർമ്മാണങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും ശ്രീവാസ്തവ പറഞ്ഞു.
സാങ്കേതിക വിപ്ലവത്തിന്റെ മധ്യത്തിലാണ് നമ്മൾ നിൽക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യയിൽ സങ്കേതികതയുടെ സംയോജനമാണ് നടക്കുന്നത്. 2020 ആകുമ്പോഴേക്കും പുതിയ പത്തു കോടി ജോലികൾ സൃഷ്ടിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2020 ആകുമ്പോഴേക്കും ഇറക്കുമതി രഹിതമാക്കാനാണ് മെയ്ക്ക് ഇൻ ഇന്ത്യയുടെ പ്രധാന ലക്ഷ്യം-അദ്ദേഹം വിശദീകരിച്ചു.
Next Story