- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനപിന്തുണയോടെ അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു; വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയതെന്നു തുറന്നുസമ്മതിച്ച് നിതിൻ ഗഡ്ഗരി
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ 2014ൽ അധികാരത്തിലെത്തിയത് ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകിയാണെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. ജനപിന്തുണയോടെ അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയതെന്നായിരുന്നു ഗഡ്കരിയുടെ പരാമർശം. ഒരു മറാഠി ചാനലിൽ നടന്ന റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണു ഗഡ്കരിയുടെ നിർണായക വെളിപ്പെടുത്തൽ. ഗഡ്കരിയുടെ വിഡിയോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മന്ത്രി പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. തങ്ങളുടെ വാദം ഗഡ്കരി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ബിജെപി അധികാരത്തിൽ വന്നതുകൊണ്ട് പാർട്ടിക്കും പാർട്ടിയുടെ ഇഷ്ടക്കാർക്കും മാത്രമേ ഗുണമുണ്ടായുള്ളൂ എന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. നേരത്തെ സംവരണവുമായി ബന്ധപ്പെട്ട് മറാഠാ വിഭാഗം പ്രക്ഷോഭം നടത്തിയപ്പോഴും പിഴവുകൾ സമ്മതിച്ച് ഗഡ്കരി രംഗത്തുവന്നിരുന്നു. രാജ്യത
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ 2014ൽ അധികാരത്തിലെത്തിയത് ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകിയാണെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. ജനപിന്തുണയോടെ അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയതെന്നായിരുന്നു ഗഡ്കരിയുടെ പരാമർശം. ഒരു മറാഠി ചാനലിൽ നടന്ന റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണു ഗഡ്കരിയുടെ നിർണായക വെളിപ്പെടുത്തൽ.
ഗഡ്കരിയുടെ വിഡിയോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മന്ത്രി പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. തങ്ങളുടെ വാദം ഗഡ്കരി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ബിജെപി അധികാരത്തിൽ വന്നതുകൊണ്ട് പാർട്ടിക്കും പാർട്ടിയുടെ ഇഷ്ടക്കാർക്കും മാത്രമേ ഗുണമുണ്ടായുള്ളൂ എന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
നേരത്തെ സംവരണവുമായി ബന്ധപ്പെട്ട് മറാഠാ വിഭാഗം പ്രക്ഷോഭം നടത്തിയപ്പോഴും പിഴവുകൾ സമ്മതിച്ച് ഗഡ്കരി രംഗത്തുവന്നിരുന്നു. രാജ്യത്തു തൊഴിലവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു ഗഡ്കരിയുടെ പരാമർശം.