ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പിരിവ് ഒഴിവാക്കുന്ന കാര്യം ഉറപ്പു നൽകാനാവില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഢ്കരി. ഈ ആവശ്യത്തോടെ തത്വത്തിൽ യോജിപ്പാണെങ്കിലും മികച്ച സേവനം ലഭിക്കാൻ ന്യായമായ വില നൽകേണ്ടി വരുമെന്നും ആവശ്യം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടോൾ പിരിവ് ആഗോളതലത്തിൽ തന്നെ സാധാരണമാണ്. മികച്ച നിലവാരമുള്ള റോഡുകൾ വാഹന യാത്രികർക്ക് ഇന്ധന, സമയ ലാഭം ഉറപ്പാക്കുകയും യാത്രകളെ കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യും. ഇതിനാൽ മികച്ച സേവനത്തിനു പ്രതിഫലം ഈടാക്കുന്നതിൽ തെറ്റില്ല.

എന്നാൽ ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തേണ്ടതാണെന്ന വാദത്തോടു താൻ യോജിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. എന്നാൽ ഇത് ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്യാനാവില്ലെന്നും ഗഢ്കരി വ്യക്തമാക്കി.