- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാർ ലിങ്ക് ചെയ്യാത്തതിന്റെ പേരിൽ അവസാന തീയതിക്ക് മുമ്പ് ഉപഭോക്താക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്; ട്വീറ്റ് വൈറലായപ്പോൾ വിശദീകരണവുമായി ബാങ്ക് തന്നെ രംഗത്ത്; അങ്ങനെ എങ്കിൽ ലോണുകൾ റദ്ദ് ചെയ്യുമോ എന്ന ചോദ്യത്തിന് മുമ്പിൽ മൗനം പാലിച്ച് ബാങ്കുടമകൾ
ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി കേന്ദ്ര സർക്കാർ മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ ഇത് ഡിസംബർ 31 ആയിരുന്നു. ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് ഫോളിയോ, ഇൻഷുറൻസ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് നിർദ്ദേശം. അല്ലെങ്കിൽ അവ അസാധുവാകും. പക്ഷേ നിതിൻ ജോസിന് പറയാനുള്ളത് മറ്റൊരു കഥയാണ്. ആധാർ ബന്ധിപ്പിക്കാത്തതിന്റെ പേരിൽ നിതിൻ ജോസിന് അക്കൗണ്ട് നഷ്ടമായി. സൗത്ത് ഇന്ത്യൻ ബാങ്കാണ് നിതിൻ ജോസിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. ഇത് അദ്ദേഹം ട്വീറ്റ് ചെയ്തു. ആർബിഐയുടേയും ധനവകുപ്പിന്റേയും ശ്രദ്ധയിൽ വിഷയമെത്തിക്കുന്നതായിരുന്നു ട്വീറ്റ്. ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഇതോടെ ക്ഷമാപണവുമായ ബാങ്ക് രംഗത്തു വന്നു. ഭാവിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു അതെന്നും ബുദ്ധിമുട്ടുണ്ടായതിൽ ഖേദിക്കുന്നുവെന്നുമായിരുന്നു മറുപടി. ഞാനൊരു തീവ്രവാദിയോ ക്രിമിനലോ ആല്ല. എന്നിട്ടും സൗത്ത് ഇന്ത്യൻ ബാങ്ക് എന്റെ അക്കൗണ്ട് മരവിപ്പിച്ചുവെന്നായിരുന്നു നിതിൻ ജോസിന്റ
ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി കേന്ദ്ര സർക്കാർ മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ ഇത് ഡിസംബർ 31 ആയിരുന്നു. ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് ഫോളിയോ, ഇൻഷുറൻസ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് നിർദ്ദേശം. അല്ലെങ്കിൽ അവ അസാധുവാകും. പക്ഷേ നിതിൻ ജോസിന് പറയാനുള്ളത് മറ്റൊരു കഥയാണ്. ആധാർ ബന്ധിപ്പിക്കാത്തതിന്റെ പേരിൽ നിതിൻ ജോസിന് അക്കൗണ്ട് നഷ്ടമായി.
സൗത്ത് ഇന്ത്യൻ ബാങ്കാണ് നിതിൻ ജോസിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. ഇത് അദ്ദേഹം ട്വീറ്റ് ചെയ്തു. ആർബിഐയുടേയും ധനവകുപ്പിന്റേയും ശ്രദ്ധയിൽ വിഷയമെത്തിക്കുന്നതായിരുന്നു ട്വീറ്റ്. ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഇതോടെ ക്ഷമാപണവുമായ ബാങ്ക് രംഗത്തു വന്നു. ഭാവിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു അതെന്നും ബുദ്ധിമുട്ടുണ്ടായതിൽ ഖേദിക്കുന്നുവെന്നുമായിരുന്നു മറുപടി. ഞാനൊരു തീവ്രവാദിയോ ക്രിമിനലോ ആല്ല.
എന്നിട്ടും സൗത്ത് ഇന്ത്യൻ ബാങ്ക് എന്റെ അക്കൗണ്ട് മരവിപ്പിച്ചുവെന്നായിരുന്നു നിതിൻ ജോസിന്റെ ട്വീറ്റ്. അധാർ ലിങ്ക് ചെയ്തില്ലെന്ന് പറഞ്ഞ് ഇത്തരത്തിൽ ചെയ്യാൻ ബാങ്കിന് അധികാരമുണ്ടോ എന്നും നിതിൻ ജോസ് ചോദ്യമുയർത്തി. ഇത് വൈറലായതോടെയാണ് ക്ഷമാപണവുമായെത്തിയത്. ഇതിന് മറുപടിയുമായി മറ്റൊരാൾ ചോദ്യമുയർത്തി. നോൺ പെർഫോമിങ്ങ് അസെറ്റുമായി ബന്ധപ്പെട്ട ഭാവിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിങ്ങൾ ലോണുകൾ പെട്ടെന്ന് അടയ്ക്കാൻ ആവശ്യപ്പെടുമോ എന്നതായിരുന്നു ആ ചോദ്യം. ഇതിന് ബാങ്ക് മറുപടി പറഞ്ഞതുമില്ല.
ആധാർ ബന്ധിപ്പിക്കുന്നത് മാർച്ച് 31വരെ നീട്ടാൻ തയ്യാറാണെന്ന് കേന്ദസർക്കാർ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ നീട്ടിയ തിയതി വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെ ഇറക്കിയ പത്രകുറിപ്പിലാണ് അവസാന തിയതി മാർച്ച് 31 ആണെന്ന് അറിയിച്ചത്. കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാർ ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കിയത്. വിവിധ സാമ്പത്തിക ഇടപാടുകളുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള തിയതിയിൽ ഭേദഗതി വരുത്തുകയായിരുന്നു.
പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്നതിന്റെ തിയതി മാത്രമാണ് നീട്ടിയത്.