- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷ പുലരിയിൽ ഇലവീഴാപൂഞ്ചിറ ജലാശയത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത് വസ്തു തർക്കത്തിനിടെ നടൻ ബാബുരാജിനെ വെട്ടിപ്പരിക്കേൽപ്പിച്ച സണ്ണിയുടെ മകൻ; നിതിൻ മാത്യുവിന്റെ മുഖത്ത് കാണപ്പെട്ട പോറലുകളും മൂക്കിൽ നിന്നും രക്തം വാർന്നതും മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു; ആരോ അപായപ്പെടുത്തിയതെന്ന സംശയത്തിൽ ബന്ധുക്കൾ; നടന്റെ ബന്ധവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ്
അടിമാലി: പുതുവർഷ പുലരിയിൽ ഇലവീഴാപൂഞ്ചിറയിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇരുട്ടുകാനം കമ്പിലൈൻ തറമുട്ടത്തിൽ സണ്ണിയുടെ മകൻ നിധിൻ മാത്യൂ (29)വിന്റെ ജഡമാണ് മൂക്കിൽ നിന്നും രക്തം വാർന്ന നിലയിൽ ഇന്നലെ പുലർച്ചെ ഫയർഫോഴ്‌സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. നടൻ ബാബുരാജുമായി വസ്തു തർക്കം ഉണ്ടായതിനെ തുടർന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേൽപ്പിച്ച വ്യക്തിയാണ് സണ്ണി. അതുകൊണ്ട് തന്നെയാണ് നിധിൻ മാത്യുവിന്റെ മരണത്തിൽ ദുരൂഹതകൾ നിറയുന്നത്. സംഭവത്തിൽ ബാബുരാജിന്റെ ബന്ധവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കം നില നിൽക്കെ തന്റെ വസ്തുവിനോട് ചേർന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോൾ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേൽപ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തിൽ സണ്ണിയെ പൊലീസ്
അടിമാലി: പുതുവർഷ പുലരിയിൽ ഇലവീഴാപൂഞ്ചിറയിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇരുട്ടുകാനം കമ്പിലൈൻ തറമുട്ടത്തിൽ സണ്ണിയുടെ മകൻ നിധിൻ മാത്യൂ (29)വിന്റെ ജഡമാണ് മൂക്കിൽ നിന്നും രക്തം വാർന്ന നിലയിൽ ഇന്നലെ പുലർച്ചെ ഫയർഫോഴ്‌സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. നടൻ ബാബുരാജുമായി വസ്തു തർക്കം ഉണ്ടായതിനെ തുടർന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേൽപ്പിച്ച വ്യക്തിയാണ് സണ്ണി. അതുകൊണ്ട് തന്നെയാണ് നിധിൻ മാത്യുവിന്റെ മരണത്തിൽ ദുരൂഹതകൾ നിറയുന്നത്. സംഭവത്തിൽ ബാബുരാജിന്റെ ബന്ധവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കം നില നിൽക്കെ തന്റെ വസ്തുവിനോട് ചേർന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോൾ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേൽപ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തിൽ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയിൽ വാസത്തിന് ശേഷം കോടതിയിൽ നിന്നും ജാമ്യം നേടിയാണ് ഇയാൾ പുറത്തിറങ്ങിയത്.
ഈ സംഭവത്തിന്റെ വൈരാഗ്യത്തിൽ ബാബുരാജിന്റെ ഇടപെടലിനെത്തുടർന്ന് ആരെങ്കിലും നിധിനെ അപായപ്പെടുത്തിയോ എന്നാണ് വീട്ടുകാരുടെ സംശയം. മൃതദേഹത്തിൽ കണ്ട പരിക്കുകളും മൂക്കിൽ നിന്നുള്ള രക്ത പ്രവാഹവുമായിരുന്നു വീട്ടുകാരുടെ ഇത്തരത്തിലുള്ള സംശയത്തിന് മുഖ്യ കാരണം. മേലുകാവ് എസ് ഐ കെ റ്റി സന്ദീപിനോട് വീട്ടുകാർ തങ്ങളുടെ സംശയങ്ങൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസ് സർജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്തത്.
നിധിന്റേത് മുങ്ങിമരണമാണെന്ന് കരുതുമ്പോഴും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വിശദവിവരം ലഭിച്ചാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. മരണങ്ങളിൽ പല കാരണങ്ങളാൽ മൂക്കിൽ നിന്നും രക്തം പ്രവഹിക്കാമെന്ന് ഡോക്ടർ വ്യക്തമാക്കിയതായും എസ് ഐ അറിയിച്ചു.മുഖത്ത് കണ്ട പാടുകൾ ഫയർഫോഴ്‌സ് പാതളക്കരണ്ടി ഉപയോഗിച്ച് മൃതദ്ദേഹം കണ്ടെടുത്തപ്പോൾ ഉണ്ടായതാവാമെന്നാണ് പൊലീസ് അനുമാനം. നിധിന്റെ വീട്ടുകാർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ബാബുരാജിന്റെ ഫോൺകോൾ വിരങ്ങൾ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനാണ് പൊലീസ് നീക്കം. ഇക്കാര്യത്തിൽ വേണ്ടിവന്നാൽ സൈബർ സെല്ലിന്റെ സഹായം തേടുമെന്നും ഇതുവരെ ഉള്ള അന്വേഷണത്തിൽ സംശയകരകമായ സാഹചര്യമില്ലന്നം എസ് ഐ മറുനാടനോട് വ്യക്തമാക്കി.
നിധിന്റെ മരണം സംമ്പന്ധിച്ച് സംഭവ ദിവസം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസ് നൽകിയ മൊഴി ഇങ്ങിനെയായിരുന്നു: വർക്ക്‌ഷോപ്പ് ജീവനക്കാരനാണ് നിധിൻ.പുതവൽത്സരാഘോഷം ബന്ധുവീട്ടിലാക്കാമെന്ന് നിർദ്ദേശിച്ചത് നിധിനായിരുന്നു. ഡിസംമ്പർ 31-ന് രാത്രിയോടെ ചിറയ്ക്ക് സമീപമുള്ള നിധിന്റെ ബന്ധുവീട്ടിലെത്തി. ഇവിടെ ഭക്ഷണം പാകം ചെയ്ത് കഴിച്ചു.തുടർന്ന് മദ്യവും കൈയിൽ കരുതി ജീപ്പിൽ ചിറയിലേക്ക് യാത്ര തിരിച്ചു.ഇവിടെ എത്തിയ ശേഷവും മുമ്പും നന്നായി മദ്യം കഴിച്ചു.ഇടയ്ക്ക് നിധിൻ ചിറയിൽ ഇറങ്ങി.ബാക്കിയാരും ഇറങ്ങിയില്ല. കുറച്ച് നേരം നീന്തുന്ന ശബ്ദം കേട്ടു.
പിന്നെ അനക്കം കേട്ടില്ല. വിളിച്ചിട്ട് മറുപിടിയുമുണ്ടായില്ല. മൊബൈൽ റെയിഞ്ച് ഇല്ലാത്ത സ്ഥലമെന്ന് ബോദ്ധ്യപ്പെട്ടതിനാൽ ഉടൻ സമീപത്തെ വീട്ടിൽ വിവരമറിയിക്കുകയും ഇവരുടെ സഹായത്താൽ സമീപത്തെ പൊലീസിന്റെ വയർലസ് സ്‌റ്റേഷനിൽ എത്തി വിവരമറിയിക്കുകയുമായിരുന്നു. തുടർന്നുള്ള സംഭവ പരമ്പരകളെക്കുറിച്ച് മേലുകാവ് എസ് ഐയുടെ വിവരണം ഇങ്ങനെ:
പുലർച്ചെ ഒരു മണിയോടുത്താണ് വയർലസിൽ വിവരം ലഭിക്കുന്നത്. ഈ സമയം സമീപത്തെ പള്ളിയിൽ ഗാനമേള നടക്കുന്ന സ്ഥലത്ത് ഡ്യൂട്ടിയിലായിരുന്നു. ഉടൻ എതാനും പൊലീസുകാരെയും കൂട്ടി ഇവിടേക്ക് തിരിച്ചു.ദുർഘട പാതതാണ്ടി സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുമണിയോടടുത്തിരുന്നു. ഈ സമയം അസഹ്യമായ തണുപ്പ് അനുഭവപ്പെട്ടിരുന്നു. ഇത് വകയ്ക്കാതെനാട്ടുകാരിൽ ചിലർ ഈറ്റയും മറ്റും കൊണ്ട് കരയിൽ നിന്ന് എത്താവുന്ന ദൂരത്തിൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.നീന്തലറിയാമായിരുന്ന പൊലീസുകാർ കൂടെയുണ്ടായിരുന്നെങ്കിലും അപകട സാദ്ധ്യവിലയിരുത്തി ഇവരാരും ചിറയിൽ ഇറങ്ങിയില്ല.
2.30 തോടെ ഫയർഫോഴ്‌സ് സംഘമെത്തി.അസഹ്യമായ തണുപ്പുള്ള വെള്ളത്തിലിറങ്ങിയുള്ള തിരച്ചിൽ അപകടമാണെന്ന് ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിൽ പാതാളക്കരണ്ടി ഉപയോഗിച്ചാണ് ഇവർ തിരച്ചിൽ ആരംഭിച്ചത്.താമസിയാതെ മൃതദ്ദേഹം കണ്ടെടുത്തു. നിധിന്റെ മൊബൈലും വസ്ത്രങ്ങളും കരയിൽ നിന്നും കണ്ടുകിട്ടി. ചാർജ്ജ് തീർന്നതിനാൽ മൊബൈൽ സ്വച്ച് ഓഫ് ആയനിലയിലായിരുന്നു.തുടർന്ന് സ്റ്റേഷനിൽ കൊണ്ടുവന്ന് മൊബൈൽ ചാർജ്ജ് ചെയ്ത് ഓണാക്കി. ഫോൺ റെയിഞ്ച് കാണിച്ച ഉടൻ പുതുവൽത്സരാശംസകളുടെ പ്രവാഹമായി.
ഇതിൽ ആദ്യം വന്ന പെൺകുട്ടിയുടെ നമ്പറിലേക്ക് നിധിന്റെ നമ്പറിൽ നിന്നും വിളിച്ച് വിവരങ്ങൾ തിരക്കിയപ്പോഴാണ് മരണമടഞ്ഞ വ്യക്തിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത്.ഇത്തരത്തിൽ നമ്പർ തപ്പിപ്പിടിച്ചാണ് ഉറ്റവരെ വിവരങ്ങൾ അറിയിച്ചത്. നിധിനും സുഹൃത്തുക്കളും ഇലവീഴാപൂഞ്ചിറയിൽ എത്തിയത് മുതൽ ഉള്ള മേൽ വിവവരിച്ച സംഭവങ്ങൾക്കെല്ലാം സാക്ഷികളുണ്ടെന്നും പൊലീസ് ഇക്കാര്യത്തിൽ തികച്ചും സുതാര്യമായ ഇടപെടലാണ് നടത്തിയിട്ടുള്ളതെന്നും എസ് ഐ അറിയിച്ചു.