- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊരുത്തപ്പെടാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ആ ബന്ധം ഞാൻ ഉപേക്ഷിച്ചു; വിവാഹിതരായ നായകന്മാരെ ചേർത്തുള്ള പ്രണയ കഥകൾ അസ്വസ്ഥതയുണ്ടാക്കുന്നു; എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ എന്ന് ആർക്കാണിത്ര വശി; നടി നിത്യാ മേനോൻ ചോദിക്കുന്നു
തമിഴിലും മലയാളത്തിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് നിത്യാ മേനോൻ. അതുകൊണ്ട് തന്നെ നിരവധി ഗോസിപ്പുകളും നിത്യാ മേനോനെ ചുറ്റി പറ്റി കേൾക്കുന്നുമുണ്ട്. പല നായകന്മാരുടെ പേരും നിത്യയ്‌ക്കൊപ്പം ചേർത്ത് കേൾക്കാറുണ്ടെങ്കിലും ഒന്നിനെ കുറിച്ചും പ്രതികരിക്കാൻ നിത്യ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ നിത്യ ചോദിക്കുന്നു, എന്നെ കെട്ടിക്കണമെന്ന് ആർക്കാണിത്ര വാശി. തന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവർ നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് നിത്യ പറയുന്നു. എന്നെ ശരിക്കും മനസ്സിലാക്കുന്ന ഒരു പുരുഷനെ കണ്ടെത്തിയാൽ മാത്രമേ വിവാഹം കഴിക്കൂ എന്നും നിത്യ പറയുന്നു. നമ്മളെ നന്നായി മനസ്സിലാക്കുന്ന ഒരാളെ കെട്ടിയാൽ മാത്രമേ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പതിനെട്ടാം വയസ്സിൽ ഞാൻ ഒരാളെ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ആ ബന്ധം താൻ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. തക്ക സമയത
തമിഴിലും മലയാളത്തിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് നിത്യാ മേനോൻ. അതുകൊണ്ട് തന്നെ നിരവധി ഗോസിപ്പുകളും നിത്യാ മേനോനെ ചുറ്റി പറ്റി കേൾക്കുന്നുമുണ്ട്. പല നായകന്മാരുടെ പേരും നിത്യയ്‌ക്കൊപ്പം ചേർത്ത് കേൾക്കാറുണ്ടെങ്കിലും ഒന്നിനെ കുറിച്ചും പ്രതികരിക്കാൻ നിത്യ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ നിത്യ ചോദിക്കുന്നു, എന്നെ കെട്ടിക്കണമെന്ന് ആർക്കാണിത്ര വാശി. തന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവർ നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് നിത്യ പറയുന്നു.
എന്നെ ശരിക്കും മനസ്സിലാക്കുന്ന ഒരു പുരുഷനെ കണ്ടെത്തിയാൽ മാത്രമേ വിവാഹം കഴിക്കൂ എന്നും നിത്യ പറയുന്നു. നമ്മളെ നന്നായി മനസ്സിലാക്കുന്ന ഒരാളെ കെട്ടിയാൽ മാത്രമേ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പതിനെട്ടാം വയസ്സിൽ ഞാൻ ഒരാളെ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ആ ബന്ധം താൻ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. തക്ക സമയത്ത് വേണ്ട തീരുമാനം എടുത്തില്ലെങ്കിൽ അത് ജീവിതത്തെ ബാധിക്കുമെന്നാണ് നിത്യയുടെ പക്ഷം.
എന്നാൽ നിത്യയെ ഏറ്റവും അധികം വിഷമിപ്പിക്കുന്നത് ഇതൊന്നുമല്ല. വിവാഹിതരായ പുരുഷന്മാരുമായി തന്റെ പേര് ചേർത്ത് ഗോസിപ്പ് ഇറക്കുന്നതിലാണ് നിത്യയ്ക്ക് ഏറ്റവും സങ്കടം. ഇത് തന്നെ അസ്വസ്ഥയാക്കുന്നു എന്നും നിത്യ പറയുന്നു. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് ആർക്കായാലും വലിയ പ്രയാസമുണ്ടാക്കുമെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ആരുമിതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നിത്യ തുറന്നടിക്കുന്നു.
ഒരുമിച്ച് അഭിനയിക്കുന്നവരുമായി കഥകൾ പ്രചരിപ്പിക്കുന്നത് സിനിമാ മേഖലയിൽ പതിവാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേർത്ത് കഥകൾ പ്രചരിക്കാറുള്ളത് പതിവായതിനാൽ ഇതിനോടൊന്നും പ്രതികരിക്കാറില്ലെന്നും താരം പറയുന്നു. എന്നാൽ വിവാഹിതരായ നായകന്മാരുമായി ചേർത്തുവെച്ച് കഥകൾ മെനയല്ലേ എന്നണ് നിത്യയുടെ അഭ്യർത്ഥന.