പാറ്റ്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം. മുഖ്യമന്ത്രിയുടെ വികാസ് സമീക്ഷാ യാത്രയ്ക്കിടെ ബക്‌സർ ജില്ലയിലെ നന്ദനിൽവച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി പരക്കുകളില്ലാതെ രക്ഷപെട്ടു. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.