- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുവർഷം നിതീഷ് തന്നെ മുഖ്യമന്ത്രിയാകും; അധികാരത്തിനായി മഹാസഖ്യം തമ്മിൽ തല്ലുമെന്നു കരുതിയവരെ നിരാശപ്പെടുത്തി ലാലു രംഗത്ത്
പട്‌ന: ഇനിയൊരു തമ്മിൽത്തല്ലിന് തങ്ങളില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും രംഗത്ത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലാലുവിന്റെ ആർജെഡി മാറിയെങ്കിലും ബിഹാറിനെ നയിക്കുക നിതീഷ് കുമാർ തന്നെയെന്നു ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. എതിർ കക്ഷിയായ ബിജെപി സഖ്യത്തെ ബഹുദൂരം പിന്നലാക്കി വ്യക്തമായ ഭൂരിപക്ഷത്തോടെയാ
പട്‌ന: ഇനിയൊരു തമ്മിൽത്തല്ലിന് തങ്ങളില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും രംഗത്ത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലാലുവിന്റെ ആർജെഡി മാറിയെങ്കിലും ബിഹാറിനെ നയിക്കുക നിതീഷ് കുമാർ തന്നെയെന്നു ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.
എതിർ കക്ഷിയായ ബിജെപി സഖ്യത്തെ ബഹുദൂരം പിന്നലാക്കി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മഹാസഖ്യം അധികാരത്തിലേറുന്നത്. ഉടൻ തന്നെ ഈ സഖ്യം തമ്മിൽത്തല്ലി പിരിയുമെന്നാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ പ്രചാരണത്തിന് ഒരടിസ്ഥാനവും ഇല്ലെന്നു വ്യക്തമാക്കുന്നതായി ലാലുവിന്റെ പ്രഖ്യാപനം.
ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയും ഭരണത്തിൽ ഇടപെടില്ലെന്നു വ്യക്തമാക്കി. അടുത്ത അഞ്ചുവർഷവും നിതീഷ് തന്നെ ബിഹാറിന്റെ മുഖ്യമന്ത്രിയായിരിക്കുമെന്നു റാബ്രി പറഞ്ഞു.
ജാതിഭേദമില്ലാതെ ജനങ്ങൾ മഹാസഖ്യത്തിന് വോട്ടുചെയ്‌തെന്ന് ലാലു വ്യക്തമാക്കി. ഇനി കേന്ദ്രത്തിൽനിന്ന് നരേന്ദ്രമോദി സർക്കാരിനെ പുറത്താക്കും. ബിഹാറിലെ സ്ത്രീജനങ്ങളുടെ സ്വപ്നം സഫലമാക്കാൻ ശ്രമിക്കുമെന്നും ലാലു പറഞ്ഞു. പട്‌നയിൽ നിതീഷും ലാലുവും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുന്നു ലാലുവിന്റെ പ്രഖ്യാപനങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അമിത് ഷായും ചുക്കാൻ പിടിച്ച ബീഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെ കടപുഴക്കിയതോടെ തുടർച്ചയായി മൂന്നാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിപദത്തിലെത്തുന്നത്.
കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ലാലുവിനു തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അതിനാൽതന്നെ നിതീഷിന്റെ നേതൃത്വത്തിലാണ് മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്കു നിതീഷിനെ പിന്തുണയ്ക്കുന്നതിൽ ഇക്കാര്യവും സഹായകമായി. അഞ്ചുവർഷക്കാലവും നിതീഷ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും സഖ്യം തുടരുമെന്നും സൂചിപ്പിച്ചാണ് ഇരു നേതാക്കളും വാർത്താസമ്മേളനം അവസാനിപ്പിച്ചത്.