കാസറഗോഡ് ജില്ലാ പഞ്ചായത്ത് അവയവം മാറ്റിവച്ചവർക്കായി നീക്കിവച്ച സാമ്പത്തിക പദ്ധതിയിൽ 2020/21 സാമ്പത്തിക വർഷത്തിൽ 4500000/- രൂപ നീക്കിവച്ചിരുന്നു എന്നാൽ ചില കാരണങ്ങൾ കൊണ്ട് പദ്ധതി നടപ്പിലായിട്ടില്ല. ഈ സാമ്പത്തികാവർഷം അവസാനിക്കാറായതുകൊണ്ടും പുതിയ ഭരണാസമിതി അധികാരത്തിൽ വന്നതുകൊണ്ടും പദ്ധതി യാഥാർഥ്യമാക്കണമെന്ന് പ്രതീക്ഷ ഓർഗൺ റസീപ്യന്റ് അസോസിയേഷൻ (പോർഫ) കാസറഗോഡ് ജില്ലകമ്മിറ്റി കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അവറുകൾക്ക് നിവേദനം നൽകി. ഭാരവാഹികളായ അബ്ദുൾ സലാം അപ്‌സര ജില്ലാ പ്രസിഡന്റ്, ഖാലിദ് കൊളവയൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി, അനന്തൻ കെ. എം, എക്‌സിക്യൂട്ടീവ് അംഗം വിനോദ് എന്നിവർ പങ്കെടുത്തു.