- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളം കൊച്ചുണ്ണിയാവാൻ നിവിൻ കളരി അഭ്യസിക്കുന്നു; ബാബു ആന്റണിക്കൊപ്പം കളരി അഭ്യസിക്കുന്ന നടന്റെ ഫോട്ടോ വൈറൽ
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചരിത്രസിനിമയ്ക്ക് വേണ്ടിയാണ് നിവിൻ പോളിയും സണ്ണി വെയ്നും ബാബൂ ആന്റണിയുമൊക്കെ കളരി അഭ്യസിക്കുന്ന തിരക്കിലാണ്. ബാബു ആന്റണിയും നിവിൻ പോളിയും തമ്മിലുള്ള കളരി പരിശീലനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു. ബാബു ആന്റണിയാണ് ചിത്രങ്ങൾ തന്റെ ഫെയസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തിനൊപ്പം നിവിൻ എന്റെ വലിയ ആരാധകനാണെന്ന് വെളിപ്പെടുത്തിയതോടെ ഒരു ചിത്രം സൂക്ഷിച്ച് വെക്കാമെന്ന് കരുതി എടുത്തതാണെന്നും സിനിമയ്ക്ക് വേണ്ടി കളരിപയറ്റ് പഠിക്കുന്ന തിരക്കിലാണെന്നും ബാബു ആന്റണി പറയുന്നു. കായംകുളം കൊച്ചുണ്ണിയിൽ നിവിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് ബാബു ആന്റണിയുടേതും. കൊച്ചുണ്ണിയുടെ സഹായിയും വഴികാട്ടിയുമായ തങ്ങൾ എന്ന കഥാപാത്രമായാണ് ബാബു ആന്റണി അഭിനയിക്കുന്നത്. അമലാ പോൾ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചരിത്രസിനിമയ്ക്ക് വേണ്ടിയാണ് നിവിൻ പോളിയും സണ്ണി വെയ്നും ബാബൂ ആന്റണിയുമൊക്കെ കളരി അഭ്യസിക്കുന്ന തിരക്കിലാണ്.
ബാബു ആന്റണിയും നിവിൻ പോളിയും തമ്മിലുള്ള കളരി പരിശീലനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു. ബാബു ആന്റണിയാണ് ചിത്രങ്ങൾ തന്റെ ഫെയസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ചിത്രത്തിനൊപ്പം നിവിൻ എന്റെ വലിയ ആരാധകനാണെന്ന് വെളിപ്പെടുത്തിയതോടെ ഒരു ചിത്രം സൂക്ഷിച്ച് വെക്കാമെന്ന് കരുതി എടുത്തതാണെന്നും സിനിമയ്ക്ക് വേണ്ടി കളരിപയറ്റ് പഠിക്കുന്ന തിരക്കിലാണെന്നും ബാബു ആന്റണി പറയുന്നു.
കായംകുളം കൊച്ചുണ്ണിയിൽ നിവിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് ബാബു ആന്റണിയുടേതും. കൊച്ചുണ്ണിയുടെ സഹായിയും വഴികാട്ടിയുമായ തങ്ങൾ എന്ന കഥാപാത്രമായാണ് ബാബു ആന്റണി അഭിനയിക്കുന്നത്. അമലാ പോൾ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.