- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേറിട്ട ലുക്കിൽ നിവിനും ആസിഫ് അലിയും; കൗതുകമുണർത്തി മഹാവീര്യർ ഫസ്റ്റ് ലുക്ക് പുറത്ത്; എബ്രിഡ് ഷൈൻ ചിത്രമൊരുങ്ങുന്നത് എം മുകുന്ദന്റെ കഥയിൽ
നിവിൻ പോളിയെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.പത്ത് വർഷത്തിനുശേഷമാണ് നിവിൻ പോളിയും ആസിഫലിയും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. ആക്ഷൻ ഹീറോ ബിജുവിനുശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് എബ്രിഡ് ഷൈൻ തന്നയാണ്. പോളി ജൂനിയർ ആൻഡ് ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിക്കുക്കുന്നത്. കന്നഡ താരം ഷാൻവി ശ്രീവാസ്തവയാണ് നായിക. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയ ചിത്രമാണിത്.
ലാൽ, ലാലു അലക്സ്,സിദ്ദിഖ് വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ കൃഷ്ണ പ്രസാദ്, , സൂരജ് എസ് കുറുപ്പ്, സുധീർ കരമന, മല്ലികാ സുകുമാരൻ, പത്മരാജൻ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-ഇഷാൻ ചാബ്ര, എഡിറ്റർ-മനോജ്, സൗണ്ട് ഡിസൈൻ,ഫൈനൽ മിക്സിങ്-വിഷ്ണു ശങ്കർ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.