കുവൈത്തിലെ ജീവ കാരുണ്യ സംഘമായ നിലാവ് കുവൈത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാൻസർ പേഷ്യന്റ് സപ്പോർട്ട് പ്രോജക്ടിന്റെ ഭാഗമായി സൊലസ് ത്രിശ്ശൂരിൽ കുട്ടികൾക്കായി നിർമ്മിക്കുന്ന ആഫ്റ്റർ കെയർ സെന്ററിലേക്ക് (short stay home) നിലാവ് രണ്ടു ലക്ഷം രൂപ ചെലവിൽ തയ്യാറാക്കുന്ന പ്ലേയ് തെറാപ്പി യൂണിറ്റിന്റെ സഹായ ധനം കൈമാറി .നിലാവ് കേരള കോർഡിനേറ്റർ പി പി ജുനൂബ് ആണ് സൊലസ് സ്ഥാപക ഷീബ അമീറിന് സഹായം കൈമാറിയത്. കാൻസർ രോഗികളെ സഹായിക്കുന്നതിനായി നിലാവ് നൽകുന്ന പത്തു ലക്ഷം രൂപയുടെ ഭാഗമായുള്ള സഹായത്തിൽ ഒരു ലക്ഷം രൂപയും പ്രസ്തത ചടങ്ങിൽ കൈമാറി.

മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന കുട്ടികൾക്കുള്ള ജീവൻ രക്ഷാ മരുന്നുകൾ നൽകിയും, അവരുടെ സാമൂഹികവും മാനസികവും ആയ പ്രശ്‌നങ്ങളിൽ ഇടപെട്ടും പ്രവർത്തിക്കുന്ന സംഘമാണ് സൊലസ് . സൊലസ് നടത്തിയ കുടുംബ സംഗമത്തിൽ വച്ച് നടന്ന ചടങ്ങിൽ നിലാവ് പ്രതിനിധി സത്താർ കുന്നിൽ, കോഴിക്കോട് ഡെപ്യൂട്ടി മേയർ മീര ദക്ഷക്, ചടങ്ങിൽ പങ്കെടുത്തു.