- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭയിൽ സഹകരിക്കുമെന്നും ശിവകുമാറും പാറക്കൽ അബ്ദുള്ളയും ജയരാജും നിരാഹാരം കിടക്കുമെന്ന് പ്രതിപക്ഷ നേതാവ്; ബിജെപി സെക്രട്ടറിയേറ്റിലും ഇവർ സഭയ്ക്ക് പുറത്തും ഒത്തുകളി സമരം നടത്തുന്നുവെന്ന് തിരിച്ചടിച്ച് പിണറായി; സ്ത്രീകളെ തടഞ്ഞവനെ വനിതാ മതിലിന്റെ ചുമതലക്കാരനാക്കിയതും ആർ എസ് എസിന് പമ്പയിൽ അന്നദാനം നൽകിയതും ഉയർത്തി ചെന്നിത്തല; പ്രതിപക്ഷത്തിന്റെ നേതാവ് രാഹുൽ ഗാന്ധിയല്ല അമിത് ഷായെന്ന് പറഞ്ഞ് കത്തിക്കയറി പിണറായി; നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; എംഎൽഎമാരുടെ സത്യാഗ്രഹം ആരംഭിച്ചു
തിരുവനന്തപുരം: നിയമസഭയുമായി സഹകരിക്കാനാണ് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. എന്നാൽ സഭയുമായി സഹകരിക്കുമെന്നും 3 എംഎൽഎമാർ നിരാഹാരം സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതോടെ പ്രകോപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ എണീറ്റു. ബിജെപിയുമായുണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമാണ് സമരമെന്ന് പിണറായി പറഞ്ഞു. ശബരിമലയിൽ നിന്ന് ആർഎസ്എസ് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി. ഇപ്പോൾ യുഡിഎഫും. ആർഎസ്എസ് അജണ്ടയാണ് കോൺഗ്രസും യുഡിഎഫും നടപ്പാക്കുന്നതെന്നും പരഞ്ഞു. ഇതോടെ വീണ്ടും ബഹളം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തവണ പ്രകോപനമുണ്ടാക്കിയതെന്നതാണ് ശ്രദ്ധേയം. ശബരിമല വിഷയത്തിൽ നിയമ സഭയിൽ പ്രതിപക്ഷം തുറന്ന് പോരിന്. മൂന്ന് യുഡിഎഫ് എംഎൽഎമാർ സഭാ കവാടത്തിൽ സത്യാഗ്രഹമിരിക്കുമെന്ന് നിയമസഭയിൽ പ്രതിപക്ഷം അറിയിച്ചു. വി എസ് ശിവകുമാർ, പാറയ്ക്കൻ അബ്ദുല്ല, എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. യുഡിഎഫ് സമരം പ്രഖ്യാപിച്ചതോടെ സഭയിൽ വൻ ബഹളമാണുണ്ടായത്. മുഖ്യമന്ത്രിയുടെ വിശദീകരണം പ്രകോപനമായതോടെ പ്രത
തിരുവനന്തപുരം: നിയമസഭയുമായി സഹകരിക്കാനാണ് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. എന്നാൽ സഭയുമായി സഹകരിക്കുമെന്നും 3 എംഎൽഎമാർ നിരാഹാരം സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതോടെ പ്രകോപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ എണീറ്റു. ബിജെപിയുമായുണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമാണ് സമരമെന്ന് പിണറായി പറഞ്ഞു. ശബരിമലയിൽ നിന്ന് ആർഎസ്എസ് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി. ഇപ്പോൾ യുഡിഎഫും. ആർഎസ്എസ് അജണ്ടയാണ് കോൺഗ്രസും യുഡിഎഫും നടപ്പാക്കുന്നതെന്നും പരഞ്ഞു. ഇതോടെ വീണ്ടും ബഹളം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തവണ പ്രകോപനമുണ്ടാക്കിയതെന്നതാണ് ശ്രദ്ധേയം.
ശബരിമല വിഷയത്തിൽ നിയമ സഭയിൽ പ്രതിപക്ഷം തുറന്ന് പോരിന്. മൂന്ന് യുഡിഎഫ് എംഎൽഎമാർ സഭാ കവാടത്തിൽ സത്യാഗ്രഹമിരിക്കുമെന്ന് നിയമസഭയിൽ പ്രതിപക്ഷം അറിയിച്ചു. വി എസ് ശിവകുമാർ, പാറയ്ക്കൻ അബ്ദുല്ല, എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. യുഡിഎഫ് സമരം പ്രഖ്യാപിച്ചതോടെ സഭയിൽ വൻ ബഹളമാണുണ്ടായത്. മുഖ്യമന്ത്രിയുടെ വിശദീകരണം പ്രകോപനമായതോടെ പ്രതിപക്ഷം മുറവിളി കൂട്ടി. ബാനറുകളും പ്ലാക്കാർഡുകളുമേന്തിയാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിലെത്തയത്.
ശബരിമല വിഷയത്തിനിടെ ആഭ്യന്തരം ശരിക്കം വത്സൻ തില്ലങ്കേരിയുടെ കയ്യിലായിരുന്നെന്നും മുഖ്യമന്ത്രിയാണ് ആർഎസ്എസിന് വളം വച്ചു കൊടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ ഉന്നയിച്ചു. പമ്പയിൽ ആർ എസ് എസിന് അന്നദാനം കൊടുക്കാൻ അവസരമൊരുക്കിയതും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതോടെ വീണ്ടും പിണറായി എഴുന്നേറ്റു. പ്രതിപക്ഷത്തിന്റെ നേതാവ് രാഹുൽ ഗാന്ധിയല്ലെന്നും അമിത് ഷായാണെന്നും ആരോപിച്ചു. ആർ എസ് എസാണ് പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നതെന്നും വീണ്ടും ആരോപിച്ചു. ഇതിനിടെ ചോദ്യോത്തര വേള തുടങ്ങി.
പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധവും തുടങ്ങി. ഇതോടെ സഭ ഇന്നും സത്ംഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഭരണപക്ഷവും പ്രതിപക്ഷവും നേർക്കു നേർ എത്തിയതും സ്പീക്കർ ശ്രീരാമകൃഷ്ണന് സഭ മുന്നോട്ട് കൊണ്ടു പോകാൻ പ്രയാസമായി. ഖേദം അറിയിച്ച് സ്പീക്കർ പ്രശ്‌നം തീർക്കാൻ ശ്രമിച്ചു. എന്നാൽ ഡയസിന് മുന്നിൽ നിന്ന് പ്രതിപക്ഷം എല്ലാം തടസ്സപ്പെടുത്തി. കറുത്ത കൊടി ഉയർത്തി. ഇതോടെ സ്പീക്കർക്ക് മുന്നിലുള്ള കാഴ്ചയും നഷ്ടമായി. പ്രശ്‌നം ഇപ്പോഴും തുടരുകയാണ്.