- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം നമ്പർ കാർ സിപിഐ മന്ത്രിക്കെങ്കിലും നിയമസഭയിൽ രണ്ടാമൻ ജയരാജൻ തന്നെ; പ്രത്യേക പരിഗണനയോടെ പദവികൾ ഇല്ലാത്ത ഉമ്മൻ ചാണ്ടിക്കും വിഎസിനും മുൻനിരയിൽ സീറ്റ്; പ്രതിപക്ഷത്തിന്റെ മുൻനിരയിൽ രാജഗോപാൽ; എറ്റവും പിന്നിൽ പിസി ജോർജ്
തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ തുടക്കത്തിൽ ചീഫ് വിപ്പായിരുന്നു പിസി ജോർജ്. മുൻ നിരയിൽ സ്ഥാനം ഉറപ്പിച്ച് നിയമസഭയിൽ കത്തിക്കയറി. പിന്നീട് മുന്നണി മാറ്റവും സ്ഥാന നഷ്ടവും. ഇടതുപാളയം പ്രതീക്ഷിച്ചുള്ള മലക്കം മറിച്ചിൽ ഫലം കണ്ടില്ല. എന്നാൽ പൂഞ്ഞാറിലെ ജനത കൈവിടാതിരുന്നപ്പോൾ വീണ്ടും നിയമസഭയിൽ. എന്നാൽ ഏറ്റവും പിറകിലാണ് ഇരിപ്പിടം. സ്വതന്ത്രനായി ജയിച്ചുവന്നതിനാലാണ് ഇത്. ബിജെപി ആദ്യമായാണ് അക്കൗണ്ട് തുറക്കുന്നത്. എന്നിട്ടും നിയമസഭയിൽ നേമത്ത് നിന്ന് ജയിച്ചെത്തിയ ബിജെപിയുടെ രാജഗോപാലിന് മുൻനിരയിൽ സ്ഥാനം കിട്ടി. ദേശീയ രാഷ്ട്രീയ പാർട്ടിയുടെ സഭാ നേതാവ് എന്ന പരിഗണനയാണ് രാജഗോപാലിന് തുണയായത്. സിഎംപിയുടെ വിജയൻ പിള്ളയ്ക്കും മുൻനിരയിൽ ഇരിപ്പിടം കിട്ടി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമല്ലെങ്കിലും 14ാം നിയമസഭയിൽ ഉമ്മൻ ചാണ്ടിക്കും വി എസ്. അച്യുതാനന്ദനും ഇരിപ്പിടം മുൻനിരയിൽതന്നെ. ഭരണപക്ഷത്ത് മുൻബെഞ്ചിലെ ആദ്യ സീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാമനായി വ്യവസായമന്ത്രി ഇ.പി. ജയരാജൻ. മൂന്നാമതായാണു സിപിഐ. കക്ഷിനേത
തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ തുടക്കത്തിൽ ചീഫ് വിപ്പായിരുന്നു പിസി ജോർജ്. മുൻ നിരയിൽ സ്ഥാനം ഉറപ്പിച്ച് നിയമസഭയിൽ കത്തിക്കയറി. പിന്നീട് മുന്നണി മാറ്റവും സ്ഥാന നഷ്ടവും.
ഇടതുപാളയം പ്രതീക്ഷിച്ചുള്ള മലക്കം മറിച്ചിൽ ഫലം കണ്ടില്ല. എന്നാൽ പൂഞ്ഞാറിലെ ജനത കൈവിടാതിരുന്നപ്പോൾ വീണ്ടും നിയമസഭയിൽ. എന്നാൽ ഏറ്റവും പിറകിലാണ് ഇരിപ്പിടം. സ്വതന്ത്രനായി ജയിച്ചുവന്നതിനാലാണ് ഇത്. ബിജെപി ആദ്യമായാണ് അക്കൗണ്ട് തുറക്കുന്നത്. എന്നിട്ടും നിയമസഭയിൽ നേമത്ത് നിന്ന് ജയിച്ചെത്തിയ ബിജെപിയുടെ രാജഗോപാലിന് മുൻനിരയിൽ സ്ഥാനം കിട്ടി. ദേശീയ രാഷ്ട്രീയ പാർട്ടിയുടെ സഭാ നേതാവ് എന്ന പരിഗണനയാണ് രാജഗോപാലിന് തുണയായത്. സിഎംപിയുടെ വിജയൻ പിള്ളയ്ക്കും മുൻനിരയിൽ ഇരിപ്പിടം കിട്ടി.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമല്ലെങ്കിലും 14ാം നിയമസഭയിൽ ഉമ്മൻ ചാണ്ടിക്കും വി എസ്. അച്യുതാനന്ദനും ഇരിപ്പിടം മുൻനിരയിൽതന്നെ. ഭരണപക്ഷത്ത് മുൻബെഞ്ചിലെ ആദ്യ സീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാമനായി വ്യവസായമന്ത്രി ഇ.പി. ജയരാജൻ. മൂന്നാമതായാണു സിപിഐ. കക്ഷിനേതാവും മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്റെ സീറ്റ്. മന്ത്രിമാരുടെ സീറ്റ് ക്രമീകരണവും ശ്രദ്ധേയമായി.
കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തൊട്ടടുത്ത സീറ്റ് ലീഗിന്റെ കുഞ്ഞാലിക്കുട്ടിക്കായിരുന്നു. അതുകഴിഞ്ഞായിരുന്നു മറ്റ് മന്ത്രിമാർ. എന്നാൽ ഇടത് സർക്കാരിൽ മന്ത്രിവാഹനങ്ങളിൽ രണ്ടാം നമ്പറുള്ള ചന്ദ്രശേഖരന് അതേ പരിഗണന സഭയിൽ ഇല്ല. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സ്ഥാനക്കാരൻ ജയരാജനാകുന്നു.
തുടർന്ന് മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ: തോമസ് ഐസക്, വി എസ്. സുനിൽകുമാർ, എ.കെ. ബാലൻ എന്നിങ്ങനെയാണു മന്ത്രിമാരുടെ ഇരിപ്പിടങ്ങൾ. ബാലനു തൊട്ടടുത്ത് സഭയിലെ ഏറ്റവും മുതിർന്ന അംഗമായ വി എസ്. അച്യുതാനന്ദൻ. കഴിഞ്ഞ സഭയിൽ സർക്കാർ ചീഫ് വിപ്പിന്റെ സീറ്റായിരുന്നു ഇത്.
പ്രതിപക്ഷനിരയിലെ ആദ്യ സീറ്റ് ഡെപ്യൂട്ടി സ്പീക്കർക്കാണ്. അതിനടുത്തായി രമേശ് ചെന്നിത്തല,
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, അനൂപ് ജേക്കബ് എന്നീ കക്ഷിനേതാക്കൾ. അനൂപിനു തൊട്ടടുത്ത കസേരയിൽ ഉമ്മൻ ചാണ്ടി. അതുകഴിഞ്ഞ് ഒ. രാജഗോപാൽ. തുടർന്ന് വിജയൻപിള്ള, കെ.ബി. ഗണേശ്‌കുമാർ. കഴിഞ്ഞ സഭയിലെ അതേ സീറ്റാണ് ഇക്കുറിയും ഗണേശ്‌കുമാറിന്.
കഴിഞ്ഞതവണ സിപിഐ. കക്ഷിനേതാവായിരുന്ന സി ദിവാകരനും സീറ്റ് പിൻനിരയിലാണ്. ആർ.എസ്‌പി ലെനിനിസ്റ്റ് പ്രതിനിധിയാണെങ്കിലും ഇടത് സ്വതന്ത്രനായതിനാൽ കോവൂർ കുഞ്ഞുമോന്റെ സീറ്റ് പിന്നിൽതന്നെ. മറ്റുള്ളവർക്ക് ഇപ്പോൾ അക്ഷരമാലക്രമത്തിലാണ് സീറ്റ് നൽകിയിട്ടുള്ളത്. നിയമസഭാകക്ഷി ഭാരവാഹികളും മറ്റും വരുന്നതോടെ ഇരിപ്പിടങ്ങളിൽ മാറ്റം വരും. മുൻനിരയിൽ മാറ്റമുണ്ടാവില്ല. കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗത്തിന്റെ നിർദ്ദേശപ്രകാരമാണ് മുൻനിരയിലെ സീറ്റുകൾ ഒരുക്കിയത്.