- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഇന്തോ പാക് യുദ്ധത്തിനൊടുവിൽ ഇന്ത്യ തന്നെ വിജയിച്ചു; പാക്കിസ്ഥാൻകാരനെ പരാജയപ്പെടുത്തി ഫ്യാൽറേവൻ പോളാർ സാഹസിക യാത്രയിൽ പങ്കെടുക്കാനുള്ള നിയോഗം നിയോഗിന് തന്നെ; വിജയം കണ്ടത് പുനലൂർക്കാരൻ നിയോഗ് കൃഷ്ണയ്ക്ക് വേണ്ടി ദുൽഖർ സൽമാനും പൃഥ്വിരാജും ഇന്ദ്രജിത്തുമൊക്കെ നടത്തിയത് വൻ പ്രചരണം: ഇനി ആർട്ടിക്കിലെ മഞ്ഞുമലകൾക്ക് മുകളിൽ നിയോഗ് ഇന്ത്യൻ പതാക പാറിക്കും
കോട്ടയം: ഒടുവിൽ ആ നിയോഗം നിയോഗിനു ലഭിച്ചു. പാക്കിസ്ഥാൻകാരനെ വോട്ടിങിൽ പരാജയപ്പെടുത്തി പ്രശസ്തമായ ഫ്യാൽറേവൻ പോളാർ സാഹസിക യാത്രയിൽ പങ്കടുക്കാനുള്ള അവസരം കൊല്ലം പുനലൂർ സ്വദേശിയായ നിയോഗ് കൃഷ്ണയെ (26) തേടിയെത്തി. ഇനി ഫ്യാൽറേവനിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ക്രെഡിറ്റും നിയോഗിന് സ്വന്തം. നിയോഗിന് വേണ്ടി സിനിമാനടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ ഇദ്ദേഹത്തിനായി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയിരുന്നു. സോഷ്യൽ മീഡിയയിലുള്ള വോട്ടിങ്ങിലൂടെയാണു യാത്രികരെ തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ ഈ വോട്ടിങ് വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയക്കാർക്ക് ഇതൊരു ഇന്തോ പാക് യുദ്ധമായിരുന്നു. കാരണം പാക്കിസ്ഥാൻകാരനായ മുഷാഹിദ് ഷാ എന്ന യുവാവിനെ പരാജയപ്പെടുത്തി വേണമായിരുന്നു നിയോഗിന് പട്ടികയിൽ ഇടംപിടിക്കാൻ. ഇതോടെനിയോഗിന് വേണ്ടി പാക്കിസ്ഥാൻകാരനെ പരാജയപ്പെടുത്താൻ സൈബർ ലോകത്ത് ഇന്ത്യക്കാരെല്ലാം അണിനിരന്നു. പാക്കിസ്ഥാനിലും നിയോഗിനെതിരെ വൻ പ്രചരണമായിരുന്നു നടന്നത്. ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ
കോട്ടയം: ഒടുവിൽ ആ നിയോഗം നിയോഗിനു ലഭിച്ചു. പാക്കിസ്ഥാൻകാരനെ വോട്ടിങിൽ പരാജയപ്പെടുത്തി പ്രശസ്തമായ ഫ്യാൽറേവൻ പോളാർ സാഹസിക യാത്രയിൽ പങ്കടുക്കാനുള്ള അവസരം കൊല്ലം പുനലൂർ സ്വദേശിയായ നിയോഗ് കൃഷ്ണയെ (26) തേടിയെത്തി. ഇനി ഫ്യാൽറേവനിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ക്രെഡിറ്റും നിയോഗിന് സ്വന്തം. നിയോഗിന് വേണ്ടി സിനിമാനടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ ഇദ്ദേഹത്തിനായി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയിരുന്നു.
സോഷ്യൽ മീഡിയയിലുള്ള വോട്ടിങ്ങിലൂടെയാണു യാത്രികരെ തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ ഈ വോട്ടിങ് വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയക്കാർക്ക് ഇതൊരു ഇന്തോ പാക് യുദ്ധമായിരുന്നു. കാരണം പാക്കിസ്ഥാൻകാരനായ മുഷാഹിദ് ഷാ എന്ന യുവാവിനെ പരാജയപ്പെടുത്തി വേണമായിരുന്നു നിയോഗിന് പട്ടികയിൽ ഇടംപിടിക്കാൻ. ഇതോടെനിയോഗിന് വേണ്ടി പാക്കിസ്ഥാൻകാരനെ പരാജയപ്പെടുത്താൻ സൈബർ ലോകത്ത് ഇന്ത്യക്കാരെല്ലാം അണിനിരന്നു. പാക്കിസ്ഥാനിലും നിയോഗിനെതിരെ വൻ പ്രചരണമായിരുന്നു നടന്നത്. ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ അടക്കമായിരുന്നു നിയോഗിനെ എതിർത്ത് പാക്കിസ്ഥാൻകാരനു വേണ്ടി അവരുടെ രാജ്യത്ത് നടന്നത്.
അതേസമയം ഇന്ത്യക്കാരെല്ലാം ഒന്നടങ്കം നിയോഗിന് പിന്നിൽ അണിനിരന്നു. ഇതോടെ നിയോഗിന് 51,078 വോട്ടുകളോടെ ഒന്നാം സ്ഥാനം ലഭിച്ചു. ഇതോടെ പാക്കിസ്ഥാൻകാരനെ പരാജയപ്പെടുത്തി ഇന്ത്യ ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ് സൈബർ ലോകം. അതിസാഹസികത നിറഞ്ഞ യാത്രയാണ് ഫ്യാൽറേവൻ. സ്വീഡൻ കമ്പനി കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘടിപ്പിക്കുന്ന പര്യടങ്ങളിൽ ഏറ്റവും പ്രയാസമേറിയതാണ് ഈ യാത്ര. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ പ്രകടനമാണ് ഇത്.
പൂർണമായും വോട്ടിങ്ങിലൂടെ മാത്രമാണ്് ഈ മത്സരത്തിലെ വിജയിയെ പ്രഖ്യാപിക്കുക. പാക്കിസ്ഥാൻകാരനായിരുന്നു നിയോഗിന്റെ പ്രധാന എതിരാളി. പാക്കിസ്ഥാൻ സ്വദേശിക്കായി പാക്കിസ്ഥാനിൽ സർക്കാർ തലത്തിലും സെലിബ്രിറ്റികളിലൂടെയും വൻ പ്രചാരണമാണ് നടത്തിയത്. 120 രാജ്യങ്ങളിൽ നിന്നുള്ള ഏക എൻട്രിയായ മലയാളിയായ നിയോഗിന് ഇത് വെല്ലുവിളിയായി. മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ എല്ലാ ഇന്ത്യക്കാരുടെയും പിന്തുണ വേണ്ടി വന്നു. എന്നാൽ നിയോഗ് പിന്തുണ അഭ്യർത്ഥിച്ചപ്പോൾ ഇന്ത്യക്കാരൊന്നടങ്കം നിയോഗിന് പിന്നിൽ അണി നിരന്നു.
130 ഓളം രാജ്യങ്ങളിൽ നിന്നും 20 പേർക്കാണ് ഈ സാഹസിക യാത്രയുടെ ഭാഗം ആകുവാൻ സാധിക്കുന്നത്. ഈ രാജ്യങ്ങളെ 10 വിഭാഗങ്ങളായി തരംതിരിച്ചു ഓൺലൈൻ വോട്ടിങ് സംവിധാനം വഴി വോട്ടിങ്ങിൽ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികൾക്കാണ് ആർട്ടിക്ക് ദൗത്യത്തിന് ആദ്യം അർഹത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തിൽ തിരഞ്ഞെടുക്കപെടും.
ലോകത്തെ തന്നെ ഏറ്റവും സാഹസികമായ ആർട്ടിക് പോളാർ എസ്ട്രീം എക്സ്പെഡിഷനിൽ ദി വേൾഡ് റീജിയൻ കാറ്റഗറിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നിയോഗ് രണ്ടാം സ്ഥാനത്താനത്തായിരുന്നു. ഇന്ത്യ ആദ്യമായാണ് ഈ ദൗത്യത്തിൽ പങ്കാളിയാകാൻ മൽസരിക്കുന്നത്. എന്നാൽ കടുത്ത മൽസരമാണ് ആദ്യ രണ്ടു സ്ഥാനങ്ങൾക്കായി നടന്നത്. പാക്കിസ്ഥാൻ സ്വദേശിയായ മുഷാഹിദ് ഷായാണ് നിയോഗിന്റെ മുഖ്യ എതിരാളി. ഒരു ഘട്ടത്തിൽ നിയോഗ് ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഇന്ത്യക്കാരെല്ലാം കൂടി നിയോഗിനെ ഒന്നം സ്ഥാനത്താക്കി.
പാക്കിസ്ഥാനിൽ നിയോഗിനെതിരായി എന്നതിനപ്പുറം ഇന്ത്യക്കെതിരായി കടുത്ത പ്രചാരണമാണ് നടന്നത്. പാക്കിസ്ഥാനെതിരെ മൽസരിക്കുന്ന ഇന്ത്യക്കാരനെ പരാജയപ്പെടുത്തണമെന്ന രീതിയിലാണ് പാക്കിസ്ഥാനിൽ പ്രചാരണം നടന്നത്. പാക്കിസ്ഥാനിലെ വനിത ഫുട്ബോൾ താരം അബിദാ ഹൈദർ അടക്കമുള്ളവർ മുഷാഹിദിനു വേണ്ടി സോഷ്യൽ മീഡിയകൾ വഴി പ്രചരണം അഴിച്ചുവിട്ടു.
സെൻട്രൽ യൂറോപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തുള്ള കിറ്റി സായ എന്ന യുവതിയാണ് ആകെ പോളിംഗിൽ ഒന്നാംസ്ഥാനത്തുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന സാഹസികാ യാത്രാ സ്നേഹികളോടൊപ്പം നോർവേയിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സ്വീഡനിലെ പാല്സ, മഞ്ഞു മൂടിയ ടോൺ നദി തുടങ്ങി ആർട്ടിക്കിലെ വന്യതയിലൂടെയാണ് യാത്ര. പരിശീലനം ലഭിച്ച 200 ഓളം നായ്ക്കൾ വലിക്കുന്ന മഞ്ഞു വണ്ടിയിലാണ് യാത്ര.
പോളാർ എക്‌സ്പഡീഷനിൽ യോഗ്യത നേടിയ നിയോഗ് മഞ്ഞുമൂടിയ ആർട്ടിക്കിനുമേൽ ഫിയേൽരാവേൻ ആർട്ടിക് പോളാർ എക്സ്പിഡിഷനിൽ ഇന്ത്യയുടെ മൂവർണ്ണ പതാക പാറിക്കും.