- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജ്ഞാനോദയ യോഗം ഭരണ സമിതി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം; വ്യത്യസ്ത പാനലുകളിൽ മത്സരിച്ചത് സിപിഎം-ബിജെപി അനുകൂലികൾ
തലശേരി: തലശേരി ശ്രീജ്ഞാനോദയ യോഗംഭരണ സമിതി സിപിഎം പക്ഷം വൻ ഭൂരിപക്ഷത്തോടെ നിലനിർത്തി. കൊവിഡിനെ തുടർന്ന് മാറ്റി വെച്ചിരുന്ന തലശ്ശേരി ശ്രീ ജ്ഞാനോദയ യോഗംഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഗവ: ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നപ്പോൾ സിപിഎം അനുകൂലികളായ ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾ വിജയിച്ചു.
നിലവിലുള്ള പ്രസിഡണ്ട് അഡ്വ.കെ.സത്യനാണ് കൂടിയ വോട്ട് ലഭിച്ചത്.( 9525) അഡ്വ.അജിത്കുമാർ (9476) കുമാരൻ വണ്ണത്താൻ കണ്ടിയിൽ (9466) കണ്ട്വൻ ഗോപി (95 05) സി ഗോപാലൻ (9403) കെ.കെ.പ്രേമൻ (9421 ) എം വിരാജീവൻ (9410) രാഘവൻ പൊന്നമ്പത്ത് (9437) എന്നിവർക്കൊപ്പം ഔദ്യോഗിക പാനലിലെ പുതുമുഖങ്ങളായ ഇ ചന്ദ്രൻ (9438) രവീന്ദ്രൻ കൊളങ്ങരക്കണ്ടി (9426) ടി.പി.ഷിജു (9241) എന്നിവരാണ് പതിനൊന്നംഗ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.ഇവർക്ക് പുറമെ ബിജെപി അനുകൂലികളായആറ് പേർ കൂടി മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും, ഇവർക്ക് കിട്ടിയ കൂടിയ വോട്ട് 185 മാത്രമാണ്.
നവമ്പർ 10 ന് കാലത്ത് 10 മണിക്ക് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പുതിയ പ്രസിഡണ്ടിനെ അന്ന് തെരഞ്ഞെടുക്കും.കൊയിലാണ്ടി മുതൽ മട്ടന്നൂർ വരെയുള്ള നിരവധി ശ്രീനാരായണീയ മഛങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അച്ചടിശാലകളുമടക്കം കോടികളുടെ ആസ്തിയാണ് ജ്ഞാനോദയ യോഗംഭരണ സമിതിക്കുള്ളത്.
മറുനാടന് മലയാളി ബ്യൂറോ