- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനൊന്നുറങ്ങട്ടെ...
ഞാനൊന്നുറങ്ങട്ടെ ഒരു യാത്ര തുടരുന്നതിൻ മുൻപേ...ഞാനൊന്നുറങ്ങട്ടെ ഈരാ വെളുക്കുന്നതിൻ മുൻപേ...ചപലമാം മോഹങ്ങൾ മാഞ്ഞുപോയിട്ടിനി വീണ്ടുംചപലതയില്ലാതെ ഈനിദ്ര വിട്ടുണരണം ദൂരെയായ്...നീ വേണമെൻ ദേഹി കാത്തു സൂക്ഷിക്കുവാൻ രാവിൽപുത്രവാത്സല്യം കുറഞ്ഞിടാതെൻ പ്രിയതെ.. പനയോല മുടഞ്ഞൊരുക്കിയ പായയിൽ,മച്ചിനകത്തെ മുറിയിൽ,വടക്കേ പറമ്പിൽ നിന്നൊരു തൂശ
ഞാനൊന്നുറങ്ങട്ടെ ഒരു യാത്ര തുടരുന്നതിൻ മുൻപേ...
ഞാനൊന്നുറങ്ങട്ടെ ഈരാ വെളുക്കുന്നതിൻ മുൻപേ...
ചപലമാം മോഹങ്ങൾ മാഞ്ഞുപോയിട്ടിനി വീണ്ടും
ചപലതയില്ലാതെ ഈനിദ്ര വിട്ടുണരണം ദൂരെയായ്...
നീ വേണമെൻ ദേഹി കാത്തു സൂക്ഷിക്കുവാൻ രാവിൽ
പുത്രവാത്സല്യം കുറഞ്ഞിടാതെൻ പ്രിയതെ..
പനയോല മുടഞ്ഞൊരുക്കിയ പായയിൽ,
മച്ചിനകത്തെ മുറിയിൽ,
വടക്കേ പറമ്പിൽ നിന്നൊരു തൂശനില
വിരിക്കണം മുകളിലായ്,
ഞാനുണരാതെ നോക്കണം, താഴേയീ ഇലയിലായ് പൊതിയുമ്പോൾ...
ഞാനൊന്നുറങ്ങട്ടെ ശാന്തമായ്, ഞാനൊന്നുറങ്ങട്ടെ ശാന്തമായ്...
കരിന്തിരി കത്താതെ നോക്കണം
വിളക്കുകൾ ചുറ്റിലും,
കുറയാതെയെണ്ണ നിറക്കുകയെൻ
പുത്ര സമ്പത്തുകൾ നിങ്ങൾ...
ചന്ദന സുഗന്ധം നിറയട്ടെയീ മുറിക്കുള്ളിൽ മുഴുവനും
ഞാനൊന്നുറങ്ങട്ടെ ശാന്തമായ്, ഞാനൊന്നുറങ്ങട്ടെ ശാന്തമായ്...
പ്രിയതെ, നിനക്കാദ്യം പുടവതരുമ്പോളു
ടുത്തൊരാ വേഷ്ട്ടികൾ
അണിയിക്ക വീണ്ടുമീ യാത്ര
യിലെൻ ദേഹി മൂടുവാൻ...
ഞാനുണരാതെ നോക്കണം, ഈ ദേഹിയുലയാതെ നോക്കണം,
ഞാനൊന്നുറങ്ങട്ടെ ശാന്തമായ്, ഞാനൊന്നുറങ്ങട്ടെ ശാന്തമായ്...
ഒടുവിലായെന്നെയെടുക്കുന്ന മാത്രയിൽ
പ്രിയതേ നിൻ മിഴികൾ
നനയ്ക്കാതെ, നീയെന്നെ പിൻവിളി
വിളിക്കാതെ വീണ്ടും...
ഈനിദ്രയൊന്നിച്ചു പങ്കിടേണ്ട നാം, ഞാൻ മാത്രമുറങ്ങട്ടെ...
ഞാനൊന്നുറങ്ങട്ടെ ശാന്തിയിൽ, ഒരു യാത്ര തുടരുന്നതിൻ മുൻപേ...