- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിംസബറിൽ ഭാര്യ കോവിഡ് പോസിറ്റീവായി; 56,000 രൂപ കൊടുത്ത് മോണോ ക്ലോണൽ ആന്റിബോഡി എടുത്തു; ഒരു മാസത്തിനകം വീണ്ടും പോസിറ്റീവാകുക വിചിത്രം തന്നെ; ശാസ്ത്ര നിരീക്ഷണങ്ങൾ നിഗമനങ്ങൾ മാത്രമാകുന്നോ? ചോദ്യവുമായി എൻ കെ പ്രേമചന്ദ്രൻ എംപി
തിരുവനന്തപുരം: മുതിർന്ന ആർഎസ്‌പി നേതാവും എംപിയുമായ എൻ.കെ പ്രേമചന്ദ്രനും കുടുംബത്തിനും ഇത് കോവിഡ് സ്ഥിരീകരിച്ചത് രണ്ടാം വട്ടം. മകൻ കാർത്തികിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രേമചന്ദ്രനും ഭാര്യ ഡോ. ഗീതയും പരിശോധനയ്ക്ക് വിധേയമായത്. പിന്നാലെ ഇരുവർക്കും കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യക്ക് കോവിഡ് ബാധിച്ചതിൽ വിചിത്രമായ കാര്യമുണ്ടെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. കോവിഷീൽഡിന്റെ രണ്ട് ഡോസ് എടുത്ത ശേഷവും, ഡിംസബറിൽ ഭാര്യ കോവിഡ് പോസിറ്റീവായി. തുടർന്ന് 56,000 രൂപ കൊടുത്ത് മോണോ ക്ലോണൽ ആന്റിബോഡി ചികിത്സയും സ്വീകരിച്ചു. പിന്നീട് നെഗറ്റീവ് ആയിരുന്നു. ഇത്രയും ചികിത്സയ്ക്ക് ശേഷം ഒരു മാസത്തിനകം വീണ്ടും പോസിറ്റീവാകുക വിചിത്രം തന്നെ എന്ന് എംപി പറഞ്ഞു.
ഒരു ക്യത്യതയും വ്യക്തതയും ഇല്ലാതെ കൊറോണവൈറസ് നമ്മുടെ ജീവിതത്തിന്റെ താളെ തെറ്റിക്കുന്നു. ശാസ്ത്ര നിരീക്ഷണങ്ങൾ നിഗമനങ്ങൾ മാത്രമാകുന്നോ എന്ന ചോദ്യവും അദ്ദേഹം തന്റെ പോസ്റ്റിൽ ഉന്നയിച്ചു.
ചുമയും ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. മകനും രണ്ടാം തവണയാണ് കോവിഡ് വരുന്നത്. ആദ്യം വന്നപ്പോൾ സാരമായി തന്നെയാണ് മകന് വന്നത്. ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു.
നിലവിൽ എംപിയുടെ ഓഫീസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മൂവർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.
മറുനാടന് മലയാളി ബ്യൂറോ