- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിബി കമ്മീഷൻ റിപ്പോർട്ടിൽ മുതിർന്ന സഖാവിനെതിരെ നടപടിയില്ല; കേന്ദ്രകമ്മിറ്റിയുടെ താക്കീതു മാത്രം; കേന്ദ്ര കമ്മിറ്റിയിൽ നടന്നതു തൃപ്തികരമായ കാര്യങ്ങളെന്നു തുറന്നു പറഞ്ഞു വി എസ് അച്യുതാനന്ദൻ മാദ്ധ്യമങ്ങൾക്കു മുന്നിൽ; സെക്രട്ടറിയറ്റു സീറ്റ് ആവശ്യപ്പെട്ട വി എസിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനം; ജയരാജനും ശ്രീമതിക്കുമെതിരെ നടപടിയില്ല
തിരുവനന്തപുരം: സിപിഐ(എം) പൊളിറ്റ് ബ്യൂറോ കമ്മീഷൻ റിപ്പോർട്ടു പൂർത്തിയായപ്പോൾ മുതിർന്ന നേതാവു വി എസ് അച്യുതാനന്ദനെതിരെ നടപടിയില്ല. കേന്ദ്രകമ്മിറ്റിയുടെ താക്കീതു മാത്രമാണു വി എസിനെതിരായി സ്വീകരിച്ച നടപടി. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട വി എസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താനും തീരുമാനമായെന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി എസ് പാർട്ടിയുടെ സ്ഥാപക നേതാവും വഴികാട്ടിയുമാണ്. വി എസ് പാർട്ടിക്കു വഴങ്ങണമെന്നും അച്ചടക്കത്തോടെ പ്രവർത്തിക്കണമെന്നും യെച്ചൂരി പറഞ്ഞു. വി എസിനു സംസ്ഥാന സമിതിയിൽ സംസാരിക്കാമെങ്കിലും വോട്ട് അവകാശം ഉണ്ടാകില്ല.- യെച്ചൂരി വ്യക്തമാക്കി. കേന്ദ്രകമ്മിറ്റിയിൽ നടന്നതു തൃപ്തികരമായ കാര്യങ്ങളെന്നു തുറന്നു പറഞ്ഞു നേരത്തെ വി എസ് അച്യുതാനന്ദൻ മാദ്ധ്യമങ്ങൾക്കു മുന്നിലെത്തുകയും ചെയ്തിരുന്നു. കേന്ദ്രകമ്മിറ്റിയിൽ നടന്നതു തൃപ്തികരമായ കാര്യങ്ങളെന്നും തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നുമാണു വി എസ് അച്യുതാനന്ദൻ മാദ്ധ്യമങ്ങളോ
തിരുവനന്തപുരം: സിപിഐ(എം) പൊളിറ്റ് ബ്യൂറോ കമ്മീഷൻ റിപ്പോർട്ടു പൂർത്തിയായപ്പോൾ മുതിർന്ന നേതാവു വി എസ് അച്യുതാനന്ദനെതിരെ നടപടിയില്ല. കേന്ദ്രകമ്മിറ്റിയുടെ താക്കീതു മാത്രമാണു വി എസിനെതിരായി സ്വീകരിച്ച നടപടി. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട വി എസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താനും തീരുമാനമായെന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വി എസ് പാർട്ടിയുടെ സ്ഥാപക നേതാവും വഴികാട്ടിയുമാണ്. വി എസ് പാർട്ടിക്കു വഴങ്ങണമെന്നും അച്ചടക്കത്തോടെ പ്രവർത്തിക്കണമെന്നും യെച്ചൂരി പറഞ്ഞു. വി എസിനു സംസ്ഥാന സമിതിയിൽ സംസാരിക്കാമെങ്കിലും വോട്ട് അവകാശം ഉണ്ടാകില്ല.- യെച്ചൂരി വ്യക്തമാക്കി.
കേന്ദ്രകമ്മിറ്റിയിൽ നടന്നതു തൃപ്തികരമായ കാര്യങ്ങളെന്നു തുറന്നു പറഞ്ഞു നേരത്തെ വി എസ് അച്യുതാനന്ദൻ മാദ്ധ്യമങ്ങൾക്കു മുന്നിലെത്തുകയും ചെയ്തിരുന്നു. കേന്ദ്രകമ്മിറ്റിയിൽ നടന്നതു തൃപ്തികരമായ കാര്യങ്ങളെന്നും തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നുമാണു വി എസ് അച്യുതാനന്ദൻ മാദ്ധ്യമങ്ങളോടു പ്രതികരിച്ചത്.
നിരവധി തവണ അച്ചടക്ക നടപടിക്കു വിധേയനായ വ്യക്തിയാണ് അച്യുതാനന്ദൻ. എന്നാൽ, അദ്ദേഹത്തിനെതിരെ ഇപ്പോൾ നടപടി എടുക്കേണ്ടെന്നായിരുന്നു തീരുമാനം. പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം അൽപം സമയം മുമ്പാണ് അവസാനിച്ചത്. യോഗത്തിന് ശേഷമുള്ള വി എസിന്റെ പ്രതികരണത്തിൽ നിന്ന് അദ്ദേഹത്തിനെതിരെ നടപടിയൊന്നും ഉണ്ടാകില്ലെന്ന സൂചനയാണു പുറത്തുവന്നത്. തന്നെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് വി എസ് നേരത്തെ സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണു യെച്ചൂരിയും വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം, ബന്ധുനിയമന വിവാദത്തിൽപ്പെട്ട ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ നടപടിയൊന്നും സ്വീകരിച്ചില്ല. നടപടിയെടുത്താൽ അത് അന്വേഷണത്തെ സ്വാധീനിക്കും എന്നതിനിലാണു സ്വീകരിക്കാത്തത്.
സിപിഎമ്മിന്റെ സംഘടനാ വിഷയങ്ങൾ സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പിബി കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ടാണ് ഏറെ നാളുകൾക്കുശേഷം ഇന്ന് കേന്ദ്രകമ്മിറ്റിയുടെ ചർച്ചയ്ക്ക് എത്തിയത്. സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന് എതിരായി വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയും വി എസിന് എതിരായി നേതൃത്വം നൽകിയ പരാതിയും പരിശോധിച്ചാണ് പിബി കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. വിഭാഗീയതയുമായി ബന്ധപ്പെട്ട് മൂന്നുവർഷത്തോളമായി ഉയർന്നിരുന്ന പരാതികളാണ് പിബി കമ്മീഷനിലുള്ളത്. ആറംഗ സമിതി കേരളത്തിൽ വിഎസിനെതിരായി സമർപ്പിച്ച കരുണാകരൻ റിപ്പോർട്ടും പരിശോധിച്ചിരുന്നു. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു പിബി കമ്മീഷന്റെ അധ്യക്ഷൻ.



