കൊച്ചി: കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയർമാൻ ജോണി നെല്ലൂരിന് അങ്കമാലി സീറ്റ് നൽകില്ല. ഇക്കാര്യം കോൺഗ്രസ് നെല്ലൂരിനെ അറിയിച്ചു. സീറ്റ് നൽകാനുള്ള ബുദ്ധിമുട്ട് അറിയിച്ചതായി യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ പറഞ്ഞു. അങ്കമാലി കിട്ടാത്തതിൽ നിരാശയുണ്ടെന്ന് ജോണി നെല്ലൂർ പറഞ്ഞു.