കുവൈറ്റ് സിറ്റി: മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് ദുരിതം സമ്മാനിച്ച് മുനിസിപ്പൽ മന്ത്രി ഈസ അൽകന്ദരിയുടെ ഉത്തരവ്. സ്വദേശികൾ താമസിക്കുന്ന മേഖലകളിൽ നിന്നും വിദേശികളായ ബാച്ചിലർമാരെ ഒഴിപ്പിക്കാനാണ് പുതിയ ഉത്തരവിലൂടെ അദ്ദേഹം ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ പല മലയാളികളും വെട്ടിലായിരിക്കുകയാണ്.

ഇത്തരം പാർപ്പിട മേഖലകളിൽ വിദേശികളുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാൽ സ്വദേശികൾക്ക് കൃത്യമായി വെള്ളവും വൈദ്യുതിയും ലഭിക്കുന്നില്ലെന്നും,  സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി സഞ്ചരിക്കാനും പുറത്തിറങ്ങാനും പറ്റാത്ത സാഹചര്യം ഉണ്ടെ
ന്നുമുള്ള പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഈ നടപടി.

ഇതു സംബന്ധിച്ച് മുനിസിപ്പൽ കൗൺസിലർമാർ, ഗവർണാർമാർ, ഡിപ്പാർട്‌മെന്റ മേധാവികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിഷയം കൂടുതൽ പഠിച്ച് പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകുക ഉണ്ടായി. രണ്ട് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാനും വേണ്ട ഭേദഗതി വരുത്തി മന്ത്രിസഭക്ക് സമർപ്പിക്കാനുമാണ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ നിയപ്രകാരം ഒഴിപ്പിക്കൽ ആരംഭിക്കാൻ മുനിസിപ്പൽ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.