- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പണക്കാർക്ക് വരുമാന നികുതി കൂട്ടിയും മറ്റുള്ളവർക്ക് നികുതി കുറച്ചും അരുൺ ജെയ്റ്റ്‌ലി; അഞ്ചുലക്ഷംവരെ വരുമാനത്തിന് നികുതി അഞ്ചുശതമാനമാക്കി കുറച്ചു; രാഷ്ട്രീയ പാർട്ടികളുടെ ചെവിക്കുപിടിച്ചും കറൻസി ഇടപാടുകൾക്ക് കർശന നിയന്ത്രണം പ്രഖ്യാപിച്ചും ജെയ്റ്റ്ലിയുടെ ധീരനീക്കങ്ങൾ
ന്യൂഡൽഹി; വാർഷിക വരുമാനം രണ്ടരലക്ഷത്തിൽ താഴെയുള്ളവർ നികുതി നൽകേണ്ടെന്നും രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷംവരെ വരുമാനമുള്ളവർ അഞ്ചു ശതമാനം നൽകിയാൽ മതിയെന്നുമുള്ള സുപ്രധാന പ്രഖ്യാപനവുമായി അരുൺ ജെയ്റ്റ്‌ലി. ആദായ നികുതി സഌബുകൾ അതേനിലയിൽ നിലനിർത്തിയപ്പോൾ തന്നെ നികുതിയിളവ് താഴേക്കിടയിൽ നേർപ്പകുതിയായി വെട്ടിക്കുറച്ചു. രാജ്യത്തെ മാസശമ്പളക്കാരെ ബാധിക്കുന്ന സുപ്രധാന തീരുമാനത്തിൽ നികുതിയിളവ് പ്രഖ്യാപിച്ചത് വലിയൊരു വിഭാഗത്തിന് ആശ്വാസമായി മാറുമെന്നാണ് വിലയിരുത്തൽ. ആദായ നികുതി ഇളവ് പരിധി അഞ്ചുലക്ഷമാക്കി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ല. എന്നാൽ ഫലത്തിൽ നാലരലക്ഷം വരെ ഇളവുകിട്ടുന്ന രീതിയിലാണ് പുതിയ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തൽ. അതേസമയം ഉന്നത വരുമാനക്കാരുടെ നികുതി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമ്പതു ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വരുമാനമുള്ളവർക്ക് പത്തുശതമാനം സർചാർജ് ഏർപ്പെടുത്തി. ഒരു കോടിക്കുമേൽ വരുമാനം ഉള്ളവർക്ക് നിലവിലെ 15 ശതമാനം സർചാർ്ജ് നിലനിർത്തി. അഞ്ചുലക്ഷം രൂപവരെ മാത്രം വ
ന്യൂഡൽഹി; വാർഷിക വരുമാനം രണ്ടരലക്ഷത്തിൽ താഴെയുള്ളവർ നികുതി നൽകേണ്ടെന്നും രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷംവരെ വരുമാനമുള്ളവർ അഞ്ചു ശതമാനം നൽകിയാൽ മതിയെന്നുമുള്ള സുപ്രധാന പ്രഖ്യാപനവുമായി അരുൺ ജെയ്റ്റ്‌ലി. ആദായ നികുതി സഌബുകൾ അതേനിലയിൽ നിലനിർത്തിയപ്പോൾ തന്നെ നികുതിയിളവ് താഴേക്കിടയിൽ നേർപ്പകുതിയായി വെട്ടിക്കുറച്ചു.
രാജ്യത്തെ മാസശമ്പളക്കാരെ ബാധിക്കുന്ന സുപ്രധാന തീരുമാനത്തിൽ നികുതിയിളവ് പ്രഖ്യാപിച്ചത് വലിയൊരു വിഭാഗത്തിന് ആശ്വാസമായി മാറുമെന്നാണ് വിലയിരുത്തൽ. ആദായ നികുതി ഇളവ് പരിധി അഞ്ചുലക്ഷമാക്കി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ല. എന്നാൽ ഫലത്തിൽ നാലരലക്ഷം വരെ ഇളവുകിട്ടുന്ന രീതിയിലാണ് പുതിയ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തൽ.
അതേസമയം ഉന്നത വരുമാനക്കാരുടെ നികുതി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമ്പതു ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വരുമാനമുള്ളവർക്ക് പത്തുശതമാനം സർചാർജ് ഏർപ്പെടുത്തി. ഒരു കോടിക്കുമേൽ വരുമാനം ഉള്ളവർക്ക് നിലവിലെ 15 ശതമാനം സർചാർ്ജ് നിലനിർത്തി. അഞ്ചുലക്ഷം രൂപവരെ മാത്രം വരുമാനം ഉള്ളവർക്ക് ഒറ്റപ്പേജിൽ ലളിതമായി ടാക്‌സ് റിട്ടേൺ സമർപ്പിക്കാൻ അവസരമൊരുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ പ്രഖ്യാപനത്തോടെ 4.5 ലക്ഷംവരെ വരുമാനമുള്ളവർക്ക് വിവിധ ഇനങ്ങളിൽ ഇളവിന് അർഹതയുള്ളവർ ഫലത്തിൽ നികുതി നൽകേണ്ടിവരില്ലെന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. ഇടത്തരം വരുമാനക്കാർക്ക് വലിയ ആശ്വസമാണ് ഇതോടെ ഉണ്ടാവുന്നത്. ഇതോടൊപ്പമാണ് അഞ്ചുലക്ഷംവരെ വരുമാനമുള്ളവർ പത്തുശതമാം നികുതി നൽകേണ്ടിയിരുന്നത് അഞ്ചുശതമാനമാക്കി കുറച്ചിട്ടുള്ളത്. ഇത്തരത്തിൽ ആദായനികുതി സഌബുകളിൽ വരുത്തി മാറ്റം ഏറെപ്പേർക്ക് ഗുണകരമായി മാറും. വൻകിടക്കാർക്ക് മാത്രമാണ് ഇനി കൂടുതൽ നികുതി നൽകേണ്ടിവരിക.
ഇതിന് പുറമെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇനി മുതൽ നികുതി റിട്ടേൺ സമർപ്പിക്കണം. രണ്ടായിരം രൂപ മാത്രമേ ഇനി കറൻസി രൂപത്തിൽ സംഭാവനയായി സ്വീകരിക്കാനാകൂ. അതിൽ കൂടുതൽ തുക ചെക്കായോ അക്കൗണ്ടുകളിലൂടേയോ സ്വീകരിക്കാം. അംഗീകൃത പാർട്ടികൾക്ക് സംഭാവന വാങ്ങാൻ ഇലക്ടറൽ ബോണ്ടുകളും ഏർപ്പെടുത്തും.
രാഷ്ട്രീയ രംഗം കള്ളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കുന്നതിനും കടലാസുപാർട്ടികളെ തൂത്തെറിയുന്നതിനും ഈ നയം ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം കറൻസി ഇടപാടുകൾക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി 3 ലക്ഷം രൂപവരെ മാത്രമേ കറൻസിയായി വിനിമയം നടത്താവൂ എന്നാണ് നിഷ്‌കർഷ.
ഇതോടൊപ്പം സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് തുടരും. ഏഴു വർഷത്തേക്ക് ഇത് തുടരും. നികുതി വെട്ടിക്കുന്നവർ നികുതി നൽകുന്നവർക്ക് ബാധ്യത വരുത്തുന്നുവെന്ന് ധനമന്ത്രി വിലയിരുത്തി. നോട്ടുപിൻവലിക്കൽ നടപടികൾ ആദായനികുതി നൽകുന്നവരുടെ എണ്ണം വർധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
വൻതോതിൽ നടക്കുന്ന നികുതി വെട്ടിപ്പ് തടയും. കൃത്യമായി നികുതി നൽകുന്നത് ശമ്പളം വാങ്ങുന്നവർ മാത്രം. നികുതിശേഖരണം കാര്യക്ഷമമാക്കും. പണമിടപാടുകൾക്ക് പരിധി ഏർപ്പെടുത്തും.
മൂന്നു ലക്ഷത്തിനു മേൽ നോട്ടു കൈമാറ്റത്തിന് വിലക്ക്. ഇതിനായി നിയമഭേദഗതി കൊണ്ടുവരും. 5 മുതൽ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം പേർ. കാറുകൾ വാങ്ങുന്നവരും വിദേശയാത്ര നടത്തുന്നവരും ഇതിലേറെ വരും. 50 ലക്ഷത്തിനു മേൽ വരുമാനം കാട്ടിയത് 1.72 ലക്ഷം പേർ മാത്രംമാണ് ആദായനികുതി നൽകുന്നവരിൽ 10 ലക്ഷത്തിനു മേൽ വരുമാനം കാണിച്ചത് 24 ലക്ഷം പേർ മാത്രവും. ഇനി ഇതിൽ മാറ്റംവരുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ.
ആദായനികുതി റിട്ടേൺ നൽകുന്നത് 3.7 കോടി പേർ മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യം തടയാൻ പുതിയ നിയമം നടപ്പാക്കും. ധനകമ്മി ലക്ഷ്യം 3.1 ശതമാനമെന്നാണ് ബജറ്റിലെ വിലയിരുത്തൽ.