- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ഫോർ വീൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിരോധന വാർത്ത വ്യാജം; ഒരാളുടെ പേരിൽ മൂന്ന് വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യാവൂ; വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി ഒമാൻ ട്രാഫിക് വകുപ്പ്
മസ്‌കത്ത്: പ്രവാസികൾക്ക് ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ലഭിക്കില്ലന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത വ്യാജമെന്ന് ഒമാൻ ട്രാഫിക് വകുപ്പ്. പ്രവാസികൾക്ക് ഫോർ വീൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായി തടസമില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ഫോർ വീൽ അടക്കമുള്ള ഏത് വാഹനങ്ങളും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് വ
മസ്‌കത്ത്: പ്രവാസികൾക്ക് ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ലഭിക്കില്ലന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത വ്യാജമെന്ന് ഒമാൻ ട്രാഫിക് വകുപ്പ്. പ്രവാസികൾക്ക് ഫോർ വീൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായി തടസമില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
ഫോർ വീൽ അടക്കമുള്ള ഏത് വാഹനങ്ങളും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് വിദേശികൾക്ക് രാജ്യത്ത് ഡ്രൈവ് ചെയ്യാം. അതേ സമയം ഒരാളുടെ പേരിൽ പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമെ രജിസ്റ്റർ ചെയ്യാവൂയെന്ന് ഖുറം ട്രാഫിക് ഡിപാർട്ട്‌മെന്റ് അറിയിച്ചു. സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത ഹെവി വാഹനങ്ങൾ മാത്രമെ പ്രവാസികൾ ഓടിക്കാവൂ. അതേസമയം പിക്കപ് കാറ്റഗറിയിൽ പെട്ട വാഹനങ്ങൾ പ്രവാസി ജോലി ചെയ്യുന്ന കമ്പനിയുടെ പേരിലാണെങ്കിൽ അത്തരം വാഹനങ്ങൾ ഓടിക്കാൻ അനുമതിയുണ്ട്.
ഇക്കാരണത്താൽ കാർ ഡീലർമാർ പ്രവാസികൾക്ക് ഫോർ വീൽ വാഹനങ്ങൾ വിൽക്കാൻ മടികാണിച്ചിരുന്നു. നിയമപ്രശ്‌നം ഭയന്നാണ് വാഹന ഡീലർമാർ ഇക്കാര്യത്തിൽ വിമുഖത കാട്ടിയത്. എന്നാൽ ഇത്തരത്തിൽ ഒരു തരത്തിലുമുള്ള നിരോധനവും നിലവിലില്ലെന്നും മറിച്ചുള്ള പ്രചാരണം ചില തൽപരകക്ഷികൾ പ്രചരിപ്പിച്ചതാണെന്നും ട്രാഫിക് ഡിപാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടി.
പ്രവാസിക്ക് പരമാവധി മൂന്ന് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള അനുമതിയാണുള്ളത്. ഇക്കാര്യം മുന്നിൽ നിർത്തിയാണ് നിരോധനമെന്ന പ്രചാരണം നടന്നിരുന്നത്. എന്നാൽ പ്രവാസികൾ നിക്ഷേപകരായ കമ്പനിയുടെ പേരിൽ ഏത് തരത്തിൽപെട്ട വാഹനങ്ങളും എത്ര വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.