- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയില്ല; തീവ്രവാദവും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്നും രാജ്‌നാഥ് സിങ്
ന്യൂഡൽഹി: ഈ മാസം അവസാനം കാഠ്മണ്ഠുവിൽ നടക്കുന്ന സാർക്ക് സമ്മേളനത്തിനിടെ പാക് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്നും തീവ്രവാദവും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ല
ന്യൂഡൽഹി: ഈ മാസം അവസാനം കാഠ്മണ്ഠുവിൽ നടക്കുന്ന സാർക്ക് സമ്മേളനത്തിനിടെ പാക് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്നും തീവ്രവാദവും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. ഈ മാസം 18നും 19നുമാണ് സാർക് സമ്മേളനത്തിനായി രാജ്‌നാഥ് സിങ് നേപ്പാളിലെത്തുന്നത്.
അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നതിന്റെ പിന്നാലെയാണ് ആക്രമണം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന വ്യക്തമായ നിപാടുമായി ആഭ്യന്തരമന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹരിയാനയിൽ നടന്ന പരിപാടിയിലും ആഭ്യന്തരമന്ത്രി പാക്കിസ്ഥാൻ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനുമായി സമാധാനപൂർണമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ആക്രമണങ്ങൾ തുടരുന്ന പക്ഷം ഇന്ത്യ തിരിച്ചടിക്കുമെന്നുമായിരുന്നു രാജ്‌നാഥ് സിങ് പറഞ്ഞത്. സമാധാനപൂർണമായ ബന്ധത്തിനായി വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ അത് ഇന്ത്യയുടെ കഴിവില്ലായ്മയായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.