കണ്ണൂർ: അന്താരാഷ്ട്ര നിലവാരം അവകാശപ്പെടുമ്പോഴും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത കണ്ണൂർ വിമാനത്താവളത്തിന്റെ തിളക്കം കുറയ്ക്കുന്നു. ഔദ്യോഗിക ഉദ്ഘാടന ദിവസം തന്നെ കണ്ണൂരിൽ നിന്ന് പരാതികളാണ് ഉയരുന്നത്. രാഷ്ട്രീയ ഇടപടെലിന്റെ ആധിക്യത്തിനെയാണ് എല്ലാവരും കുറ്റം പറയുന്നത്. വിമാനത്താവളത്തിൽ ഡൂട്ടി ഫ്രീ ഷോപ്പും ചോക്കളലേറ്റ്‌സ് ,കോഫി ഷോപ്പുകളും പെർഫ്യൂംസ് സ്റ്റാളുകളുമില്ലാത്തതാണ് ആദ്യമായി ഉയരുന്ന വിവാദത്തിന് കാരണം. രാഷ്ട്രീയക്കാരുടെ പ്രതിനിധികളെ തന്നെ കടകളിൽ ജോലിക്കെടുക്കണമെന്ന പിടിവാശി ചില കേന്ദ്രങ്ങൾ ഉയർത്തുന്നതാണ് ഇതിന് കാരണം.

പ്രതീക്ഷയോടെ ആദ്യദിനം വന്നിറങ്ങിയവർക്കു കടുത്ത നിരാശയായിരുന്നു ഫലം. ലോക പ്രശസ്ത കമ്പനികൾ ആണ് കിയാലിലെ കോമേർസ്യൽ സ്ഥലവും ഡ്യൂട്ടിഫ്രീ സ്ഥലവും ലേലത്തിൽ കൈകലാക്കിയതങ്കിലും ഒരു സ്ഥാപനവും തുടങ്ങിയട്ടില്ല എന്ന് മാത്രമല്ല എപ്പോൾ തുടങ്ങുമെന്ന് ഒരു സൂചന പോലുമില്ല. ഇത് പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കും. വിമാനത്താവളത്തിൽ വരുന്നവർ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് പതിവാണ്. കൂട്ടുകാർക്ക് കൊടുക്കാനുള്ള സ്‌കോച്ച് വിസ്‌കിയും മറ്റും വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീഷോപ്പിൽ നിന്നാണ് പലരും വാങ്ങാറുള്ളത്. ഇത്തരം സംവിധാനങ്ങളുടെ അപര്യാപ്തത മൂലം യാത്രക്കാർ മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കാൻ ഇടയാക്കും. ഇത് കണ്ണൂരിന് തിരിച്ചടിയുമാകും.

സ്റ്റാളുകളിൽ ജോലി ലഭിക്കുന്നതിന് വൻ രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് വൻകിട സ്ഥാപനങ്ങൾ സ്റ്റാളുകൾ ആരംഭിക്കാൻ വൈകുന്നത് എന്നും ആരോപണമുണ്ട്. കണ്ണൂരിൽ വിമാനമിറങ്ങയ യാത്രക്കാർ പലരും നിരാശരായി. വിമാനമിറങ്ങിയ തങ്ങളെ പുറത്ത് സ്വീകരിക്കാൻ വന്ന 'ചങ്ക് ബ്രോ' കൾക്ക് ഒരു സ്‌കോച്ച് വാങ്ങാൻ പറ്റാത്ത വിഷമത്തിലാണ് ചിലർ, മറ്റു ചിലർ വിദേശ വിമാനത്താവളത്തിൽ നിന്നും കുട്ടികൾക്കും മറ്റും ചോക്കളലേറ്റ്‌സ് പോലും വാങ്ങാതെ എല്ലാം കണ്ണൂരിൽ എയർപ്പോർട്ടിൽ നിന്ന് എന്ന് കണക്കുകൂട്ടിയവർക്കും സങ്കടമായി. വേണ്ടപ്പെട്ടവർക്ക് സ്വകാര്യമായി നൽകാൻ ഫോറിൽ പെർഫ്യൂംസ് കണ്ണൂർ ഡ്യൂട്ടിഫ്രീയിൽ നിന്ന് വാങ്ങാം എന്ന് പ്രതീച്ചവർക്ക് വൻ നിരാശ.

വെയിറ്റിങ്ങ് ഏരിയിൽ ഒരു കോഫി ഷോപ്പുപോലും ഇല്ലാത്തത് അറിയാത്തത് പല യാത്രകർക്കും തിരിച്ചടിയായി. ഇവരെക്കെ തരിശുകിടക്കുന്ന എയർപ്പോർട്ടിന്റെ കോമേഴ്‌സ്യൽ സ്ഥലം നോക്കി പ്രത്യാശയോടെ വന്ന യാത്രക്കാർ ദീർഘനിശ്വാസം ഇടുന്നു.അന്താരാഷ്ട്ര ബ്രാൻഡുകൾ അവരുടെ സ്ഥാപനങ്ങളിൽ കൂടിയ രാഷ്ട്രീയ സ്വാധീനം ഉള്ളവരെ നിയമിക്കാൻ താത്പര്യപ്പെടുന്നില്ല എന്നതാണ് വസ്തുത.നേതാക്കൾ ശുപാർശ ചെയ്ത ചില ഉദ്യോഗാർത്ഥികൾ പല ക്രിമിനൽ കേസിലെ പ്രതികൾ ഉണ്ടന്നാണ് സൂചന. കോമേഴ്‌സ്യൽ സ്ഥലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ട് കഴിഞ്ഞിട്ട് ഏകദേശം ആറ് മാസം കഴിഞ്ഞു.

ദുബായ് അസ്ഥാനമായ ഫ്‌ളമിഗോ ഇന്റർനാഷണൽ കമ്പനി രാഷ്ട്രീയ ഇടപെടൽ മൂലം കരാറിൽ നിന്നും പിന്മാറിയാലും അതിശയിക്കേണ്ടതില്ല എന്നാണ് പേര് വെളിപ്പെടുത്താതെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.ഇരുപതോളം രാജ്യങ്ങളിൽആയി 250 ൽ അധികം എയർപ്പോർട്ട് ഡ്യൂട്ടിഫ്രീ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ഫ്‌ളമിഗോ ഇന്റർനാഷണൽ. അതിനിടെ കണ്ണൂർ വിമാനത്താവളം ഉദ്ഘാടന പരിപാടികൾ ഏറെ ആഘോഷപരമായി പുരോഗമിക്കുമ്പോഴും എയർപ്പോർട്ടിലെ എസ് കലേറ്ററും ലിഫ്റ്റും പ്രവർത്തനം നിർത്തിയതും വിവാദമായി.

ബന്ധുമിത്രങ്ങളെ യാത്രയക്കാൻ വന്ന വരും ആദ്യ യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിയവരും ലിഫ്റ്റും എസ് കലേറ്ററും പണിമുടക്കിയത് കാരണം ദുരിതത്തിൽ ആയി. ശരിയായ രീതിയിൽ കാര്യക്ഷമമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ് യാണ് ഇതിന് കാരണം. രാവിലെ പ്രവർത്തിച്ചിരുന്ന എസ് കലേറ്റർ 12 മണിയോടെ പ്രവർത്തനം നിർത്തിയത് ഏറെ യാത്രാക്ലേശം സൃഷ്ടിച്ചു.ഇന്നലെയാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ആദ്യവിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു നാടിന് സമർപ്പിച്ചത്. . കണ്ണൂരിൽ നിന്ന് പറന്നുയർന്ന അബുദബിയിലേക്കുള്ള എയർ ഇന്ത്യ എക്പ്രസിന്റെ ആദ്യ യാത്രയിൽ 180 പേരാണ് യാത്ര തിരിച്ചത്. അവിടെ നിന്നും വിമാനവുമെത്തി. ഇതോടെയാണ് പരാതികളുടെ പ്രവാഹവും തുടങ്ങിയത്.

കണ്ണൂർ വിമാനത്താവളത്തിന്റെ ക്രെഡിറ്റ് ഇടതു പക്ഷത്തിന് മാത്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗമാണ് എല്ലാത്തിനും കാരണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിക്കുകയും ചെയ്തു. അതിനിടെ വിമർശനവുമായി ഉമ്മൻ ചാണ്ടിയും എത്തി. കണ്ണൂർ വിമാനത്താവളം 2017-ൽ ഉദ്ഘാടനം ചെയ്യാനായി സമയബന്ധിതമായി പ്രവർത്തിച്ചെങ്കിലും സിപിഎം. ഭരിച്ചിരുന്ന പഞ്ചായത്തിൽനിന്നുണ്ടായ നിസ്സഹകരണം പ്രവർത്തനങ്ങൾ വൈകിപ്പിച്ചെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വിമാനത്താവളനിർമ്മാണം വൈകിയതിനുപിന്നിൽ യു.ഡി.എഫ്. സർക്കാരാണെന്നതരത്തിൽ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിലും രാഷ്ട്രീപോര് മുറുകുകയാണ്.

പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കാര്യങ്ങൾ വൈകിപ്പിക്കാൻ ശ്രമിച്ചത്. എങ്കിലും റൺവേയുടെ പണി നൂറുശതമാനം പൂർത്തിയാക്കി വിമാനമിറക്കി. അവശേഷിച്ചത് ടെർമിനലിന്റെ പണി മാത്രമായിരുന്നു. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽനിന്നിറങ്ങുമ്പോൾ അതും 80 ശതമാനം പൂർത്തിയാക്കിയിരുന്നു. ഇപ്പോഴെങ്കിലും കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. എല്ലാം അവർക്കു നന്നായി അറിയാം. താനേതായാലും ഒരു വിവാദത്തിനില്ല. കാരണം, ഇതു സന്തോഷിക്കേണ്ട നിമിഷമാണ്. കണ്ണൂർ വിമാനത്താവളം കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.