- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവുകൾക്ക് വേണ്ടി അവധിദിവസങ്ങളിൽ പോലും കാത്തിരുന്നു; എഴ് വർഷത്തെ കാത്തിരിപ്പ് വെറുതെയായി; 2ജി കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയിൽ ജഡ്ജി ഒ.പി.സെയ്നി
ന്യൂഡൽഹി: 2ജി അഴിമതി കേസിൽ പ്രതികൾക്കെതിരെ നിയമപരമായി നിലനിൽക്കുന്ന തെളിവുകൾക്കുവേണ്ടി എഴുവർഷം കാത്തിരുന്നിട്ടും അതെല്ലാം വെറുതെയായെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി. സെയ്നി. കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയിലാണ് ജഡ്ജി തന്റെ പരാമർശം രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഏഴുവർഷം, എല്ലാ അവധി ദിനങ്ങളിലും, എല്ലാ പ്രവൃത്തി ദിനങ്ങളിലും, വേനൽ അവധിക്കാലത്തുപോലും കേസിൽ തെളിവിനുവേണ്ടി താൻ ക്ഷമയോടെ കാത്തിരുന്നു. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ രാജ കുറ്റക്കാരനെന്ന് സ്ഥാപിക്കാൻ സാധിക്കുന്ന നിയമപരമായി സാധുതയുള്ള തെളിവിനുവേണ്ടി കാത്തിരുന്നിട്ടുണ്ട്. ആരെങ്കിലും തെളിവുനൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതെല്ലാം വെറുതെ ആയെന്നും ജഡ്ജി ഒ.പി. സെയ്നി തന്റെ 1552 പേജുവരുന്ന വിധിന്യായത്തിൽ പറയുന്നു. കെ. രാജ, കനിമൊഴി തുടങ്ങി കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്കെതിരായ കേസുകളെല്ലാം കിംവദന്തികളുടെയും ഊഹത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് വിധിന്യായത്തിൽ പറയുന്നു. പൊതുജനങ്ങളുടെ
ന്യൂഡൽഹി: 2ജി അഴിമതി കേസിൽ പ്രതികൾക്കെതിരെ നിയമപരമായി നിലനിൽക്കുന്ന തെളിവുകൾക്കുവേണ്ടി എഴുവർഷം കാത്തിരുന്നിട്ടും അതെല്ലാം വെറുതെയായെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി. സെയ്നി. കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയിലാണ് ജഡ്ജി തന്റെ പരാമർശം രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ഏഴുവർഷം, എല്ലാ അവധി ദിനങ്ങളിലും, എല്ലാ പ്രവൃത്തി ദിനങ്ങളിലും, വേനൽ അവധിക്കാലത്തുപോലും കേസിൽ തെളിവിനുവേണ്ടി താൻ ക്ഷമയോടെ കാത്തിരുന്നു. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ രാജ കുറ്റക്കാരനെന്ന് സ്ഥാപിക്കാൻ സാധിക്കുന്ന നിയമപരമായി സാധുതയുള്ള തെളിവിനുവേണ്ടി കാത്തിരുന്നിട്ടുണ്ട്. ആരെങ്കിലും തെളിവുനൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതെല്ലാം വെറുതെ ആയെന്നും ജഡ്ജി ഒ.പി. സെയ്നി തന്റെ 1552 പേജുവരുന്ന വിധിന്യായത്തിൽ പറയുന്നു.
കെ. രാജ, കനിമൊഴി തുടങ്ങി കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്കെതിരായ കേസുകളെല്ലാം കിംവദന്തികളുടെയും ഊഹത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് വിധിന്യായത്തിൽ പറയുന്നു. പൊതുജനങ്ങളുടെ വിലയിരുത്തലുകൾക്ക് കോടതി നടപടികളിൽ സ്ഥാനമില്ലെന്നും വിധിന്യായത്തിൽ പറയുന്നു. തെറ്റായ വിവരങ്ങൾ അടിസ്ഥാനമാക്കി വിദഗ്ധമായി സംവിധാനം ചെയ്തതാണ് സിബിഐയുടെ കുറ്റപത്രമെന്നും കോടതി വിധിയിൽ പറയുന്നു.