- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പിലാക്കാതെ ഫീസ് വർദ്ധിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകൾ അടച്ച് പൂട്ടിക്കും; കർശന നടപടിയെന്ന മുന്നറിയിപ്പുമായി അധികൃതർ
രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾ ഈ വർഷം ഫീസ് വർദ്ധിപ്പിക്കേണ്ടതില്ലെന്ന നിർദ്ദേശം നേരത്തെ തന്നെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പിലാക്കാതെ ഫീസ് വർദ്ധിപ്പിക്കുന്ന സ്വാകാര്യ സ്‌കൂളുകൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നലകിയിരിക്കുകയാണ്. സ്വകാര്യമ
രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾ ഈ വർഷം ഫീസ് വർദ്ധിപ്പിക്കേണ്ടതില്ലെന്ന നിർദ്ദേശം നേരത്തെ തന്നെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പിലാക്കാതെ ഫീസ് വർദ്ധിപ്പിക്കുന്ന സ്വാകാര്യ സ്‌കൂളുകൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നലകിയിരിക്കുകയാണ്.
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ 2015-16 അധ്യയന വർഷം ഫീസ് വർധന നടപ്പാക്കരുതെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതുസംബന്ധിച്ച് നടക്കുന്ന പഠനം പൂർത്തിയായ ശേഷം മന്ത്രാലയം അംഗീകാരം നൽകിയാൽ മാത്രമേ ഫീസ് വർധന പാടുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ വകവെക്കാത്ത സ്‌കൂളുകൾ അടച്ചു പൂട്ടുമെന്നാണ് മുന്നറിയിപ്പ്. നല്കിയിരിക്കുന്നത്.
മന്ത്രാലയം കഴിഞ്ഞ നവംബറിൽ നൽകിയ ഫീസ് വർധനക്കുള്ള അനുമതിയാണ് ഇതോടെ താൽക്കാലികമായി റദ്ദാവുന്നത്. 2016-17 അധ്യയന വർഷം മുതലുള്ള ഫീസ് നിരക്ക് നിശ്ചയിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്താൻ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സമിതി ഈവർഷം ഡിസംബർ 31നകം റിപ്പോർട്ട് സമർപ്പിക്കണം. ഇതനു സരിച്ചായിരിക്കും പുതിയ ഫീസ് നിരക്ക് നിശ്ചയിക്കുക. ഫീസ് വർധിപ്പിക്കാനുള്ള അനുമതി താൽക്കാലികമായി പിൻവലിച്ചതിെനാപ്പം അദ്ധ്യാപകരുടെ വേതനം വർധിപ്പിക്കുന്നതും നിർത്തിവെക്കാമെന്ന് ഫഹദ് അൽഗൈസ് വ്യക്തമാക്കി. ഫീസ് വർധിപ്പിക്കാതെ വേതനം കൂട്ടാനാവില്‌ളെന്നതിനാലാണിത്.
മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയതോടെ പുതിയ അധ്യയന വർഷം തുടങ്ങിയ ഈമാസം ഒന്ന് മുതൽ ഫീസ് വർധിപ്പിച്ച ഇന്ത്യൻ സ്‌കൂളുകളടക്കമുള്ള നിരവധി സ്വകാര്യ വിദ്യാലയങ്ങൾക്ക് അത് പിൻവലിക്കേണ്ടിവരും. ഏതെങ്കിലും സ്‌കൂളുകൾ ഈ അധ്യയന വർഷം ഫീസ് വർധിപ്പിച്ചതായി രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് പരാതി ലഭിച്ചാൽ കർശന നടപടിയുണ്ടാവുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഫീസ് വർധിപ്പിച്ച സ്‌കൂളുകൾക്കെതിരെ രക്ഷിതാക്കൾ രസീത് തെളിവായി പരാതി നൽകിയാൽ നടപടി എടുക്കും.