കുവൈത്ത് സിറ്റി: രാജ്യത്തെ പെട്രോളിനും വൈദ്യുതിക്കും വെള്ളത്തിനുമുള്ള സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനം ഉടനുണ്ടാവില്ല. ഇത് മൂലം പ്രവാസികൾക്ക് താത്കാലിക ആശ്വാസമായി നിരക്കുവർധന തൽക്കാലമുണ്ടാവില്ല.  ജനുവരി ആദ്യത്തോടെ സബ്‌സിഡി നിർത്തലാക്കുമെന്നു നേരത്തേ വാർത്തയുണ്ടായിരുന്നു. ഡീസലിനും മണ്ണെണ്ണയ്ക്കുമുള്ള സബ്‌സിഡി വെ ട്ടിക്കുറച്ചു ജനുവരി ഒന്നുമുതൽ ഉയർന്ന വില ഈടാക്കുന്നുണ്ട്.

സബ്‌സിഡി ഒഴിവാക്കി വില വർധിപ്പിക്കുന്നതു ജനവികാരം എതിരാക്കുമെന്ന ആശങ്കയെത്തുടർന്നാണു പരീക്ഷണാർഥം ഡീസലിന്റെയും മണ്ണെണ്ണയുടെയും മാത്രം വില വർധിപ്പി ച്ചത്. ഇതു തന്നെ ജനവികാരം എതിരാക്കുന്നുവെന്ന ആശങ്ക ശക്തമാണ്. അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തെക്കുറിച്ചു പലരും പരാതിപ്പെട്ടുകഴിഞ്ഞു. ജനവികാരം കൂടുതൽ എ തിരാക്കേണ്ടെന്ന വിലയിരുത്തലോടെയാണു പെട്രോളിന്റെയും
വെള്ളത്തിന്റെയും വൈദ്യുതിയുടെയും സബ്‌സിഡി ഒഴിവാക്കാനുള്ള തീരുമാനം നീട്ടിവച്ചത്.എന്നാൽ ഇത് എത്ര കാലത്തേക്കെന്നു മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. തീരുമാനം താൽക്കാലികം മാത്രമാണെന്ന വിലയിരുത്തലാണുള്ളത്.