തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ആഴ്ചയിൽ എൽ.ഡി.എഫിന് പ്രതീക്ഷ ഉയർത്തി രണ്ടു സർവേ ഫലങ്ങൾകൂടി പുറത്തുവന്നു. എൽഡിഎഫ്് 83 മുതൽ 90 സീറ്റുകൾ നേടി അധികാരത്തിലത്തെുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മോണിട്ടറിങ് ഇക്കണോമിക് ഗ്രോത്ത് ( ഐമഗ്) നടത്തിയ അഭിപ്രായ സർവേ പറയുമ്പോൾ, കലാകൗമുദി വാരികയും എഡ്യൂപ്രസ് ചേർന്നു നടത്തിയ സർവെയിൽ 98 മുതൽ 102 സീറ്റ് വരെ നേടി ശക്തമായ ഇടതുതരംഗമാണ് പ്രവചിക്കുന്നത്.

അതിനിടെ സെറിബ്ര മീഡിയ എന്നൊരു ടീമും സർവേ ഫലവുമായി രംഗത്തത്തെി. യു.ഡി.എഫിന്റെ മറ്റൊരു പബ്‌ളിക്ക് റിലേഷൻ ഏജൻസിയാണെന്ന് ആരോപണമുയർന്ന ഇവർ 78 സീറ്റുമായി യുഡിഎഫ് അധികാരത്തിലത്തെുമെന്നാണു പറയുന്നത്. സർക്കാർ വിരുദ്ധ വോട്ടുകൾ ഇടതു മുന്നണിയും എൻഡിഎയും പങ്കിട്ടെടുക്കുന്നതിനാൽയുഡിഎഫ് നേട്ടമുണ്ടാക്കുന്നതെന്നാണ് ഈ സർവേയിലെ കണ്ടത്തെൽ.

കഴിഞ്ഞ രണ്ടുതെരഞ്ഞെുടുപ്പിലും കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധയാകർഷിച്ച ഐമഗ് യു.ഡി.എഫിന് 50 മുതൽ 57 വരെ സീറ്റ് മാത്രമേ ലഭിക്കൂവെന്ന് വിലയിരുത്തുന്നു. ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യതയില്ലെന്നും ഐമഗ് ഡയറക്ടർ ജനറൽ എ. മീരാസാഹിബ് അറിയിച്ചു. വടക്കൻ കേരളവും തെക്കൻ കേരളവും എൽ.ഡി.എഫിന് മുൻതൂക്കം നൽകുമ്പോൾ മധ്യകേരളത്തിൽ യു.ഡി.എഫാണ് മുന്നിൽ. ബി.ഡി.ജെ.എസിനെ മുന്നിൽ നിർത്തി ബിജെപിക്ക് നേട്ടം കൊയ്യാൻ കഴിയില്ല. ചുരുക്കം മണ്ഡലത്തിൽ മാത്രമാണ് ത്രികോണ മത്സരമുള്ളതെന്നും ഐമഗ് സർവേ ചൂണ്ടിക്കാട്ടുന്നു.

എസ് എൻ ഡി പിയുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസിന് രാഷ്ട്രീയ പ്രസക്തിയില്ലെന്നൊണ് സർവേയിൽ പങ്കടെുത്ത ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ബിജെപിക്ക് വോട്ട് ശതമാനം കൂടുമെങ്കിലും പാർട്ടി സജീവ സാന്നിദ്ധ്യമാകുന്നത് നാല് മണ്ഡലങ്ങളിൽ മാത്രമാണ്. ബിഡിജെഎസ് ബിജെപിക്ക് വിനയായി മാറാനാണ് സാധ്യത. അവർ കാരണം ബിജെപിയുടെ പരമ്പരാഗത വോട്ടിൽ വിള്ളൽ വീഴും.സോളാർ തട്ടിപ്പിൽ യുഡിഎഫിലെ കക്ഷിക്ക് പങ്കുണ്ടെന്നാണ് 63 ശതമാനം പേരും വിശ്വസിക്കുന്നത്. അതേസമയം ബാറുകൾ പൂട്ടിയതു കൊണ്ട് മദ്യപാനം നിർത്തിയതായി അറിയില്ലെന്നൊണ് 90 ശതമാനം പേരുടെ പ്രതികരണം.

മലബാറിൽ വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും യു.ഡി.എഫ് വോട്ടുബാങ്കിൽ കുറവ് വരുത്തും. വടക്കൻ കേരളത്തിൽ വിമതനീക്കവും യു.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കും. അഴിമതി, മന്ത്രിമാർക്കെതിരായ വിജിലൻസ് കേസുകൾ, സോളാർ തട്ടിപ്പ്, ബാർ കോഴ തുടങ്ങിയ വിഷയങ്ങളിൽനിന്നുള്ള ജനങ്ങളുടെ പ്രതികരണങ്ങൾകൂടി അടിസ്ഥാനമാക്കിയാണ് സർവേ ഫലം തയാറാക്കിയതെന്ന് പ്രഫ. എം. സഫറുല്ല ഖാൻ, എ.എം. ജോസഫ്, ടി.പി. മുകുന്ദൻ തുടങ്ങിയവർ അറിയിച്ചു.

എന്നാൽ പ്രശസ്ത മലയാള ആഴ്ചപ്പതിപ്പായ കലാകൗമുദിയും എഡ്യൂപ്രസും ചേർന്ന് നടത്തിയ സർവേയിൽ ഇടതുതരംഗമാണ് പ്രകടമാവുന്നത്. ഈ സർവേയിൽ സർവെയിൽ, 98 മുതൽ 102 സീറ്റ് വരെ നേടി ഇടതു മുന്നണി അധികാരത്തിൽ വരുമെന്നു പ്രവചിക്കുന്നു. 38 മുതൽ 42 സീറ്റ് വരെ യുഡിഎഫിനും രണ്ടു സീറ്റ് വരെ എൻഡിഎയ്ക്കും ലഭിക്കുമെന്നാണു വിലയിരുത്തൽ. നേമം മണ്ഡലത്തിലെ 39 ശതമാനം വോട്ട് ഇടതു മുന്നണിയും 33 ശതമാനം ബിജെപിയും 16 ശതമാനം വോട്ട് യുഡിഎഫും നേടുമെന്നാണു പ്രവചനം.

എഷ്യാനെറ്റും,മറുനാടൻ മലയാളിയും അടക്കമുള്ള പത്ത് വിവിധ ഏജൻസികൾ കേരളത്തിൽ നടത്തിയ സർവേകളിലും ഭരണമാറ്റത്തിന്റെ സൂചനകളാണ് പ്രകടമായത്.യു.ഡി.എഫിനുവേണ്ടി പരസ്യങ്ങൾ തയാറാക്കുന്ന പി.ആർ ഏജൻസി നടത്തിയ സർവേയിൽ മാത്രമാണ് 73 സീറ്റുനേടി ഉമ്മൻ ചാണ്ടി സർക്കാർ അധികാരം നിലനിർത്തുമെന്ന് കണ്ടത്.