- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദായ നികുതി അടയ്ക്കാത്ത പാവം കോടീശ്വരൻ; ധനപാലന് ഓഫീസായി നൽകിയത് ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടം; നിസാമിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണ ചുമതല ചെന്നൈ ഘടകത്തിന്
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ധനപാലന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായി വിവാദ വ്യവസായി നിസാമിന്റെ ഉടമസ്ഥതതയിലുള്ള കെട്ടിടവും ചട്ടം ലംഘിച്ച് നിർമ്മിച്ചതാണെന്നാണ് വിവരം. പടിഞ്ഞാറെകോട്ട ശങ്കരയ്യർ റോഡ് ജങ്ഷനിലെ നിസാമിന്റെ ഉടമസ്ഥതതയിലുള്ള കെട്ടിടവും ചട്ടം ലംഘിച്ച് നിർമ്മിച്ചതാണെന്നാണ
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ധനപാലന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായി വിവാദ വ്യവസായി നിസാമിന്റെ ഉടമസ്ഥതതയിലുള്ള കെട്ടിടവും ചട്ടം ലംഘിച്ച് നിർമ്മിച്ചതാണെന്നാണ് വിവരം. പടിഞ്ഞാറെകോട്ട ശങ്കരയ്യർ റോഡ് ജങ്ഷനിലെ നിസാമിന്റെ ഉടമസ്ഥതതയിലുള്ള കെട്ടിടവും ചട്ടം ലംഘിച്ച് നിർമ്മിച്ചതാണെന്നാണ് സൂചന. എന്നാൽ ഇതൊന്നും ആരും പരിശോധിച്ചിട്ടില്ല
സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായതോടെ മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടിയപ്പോഴാണ് മുഹമ്മദ് നിസാമിന്റെ ഭൂമി ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതോടെ കേന്ദ്ര ആദായ നികുതി വകുപ്പും രംഗത്തുവന്നു. 70 കോടി രൂപയുടെ ആഡംബര കാറുകൾ സ്വന്തമായുള്ള നിസാം ആദായനികുതി അടച്ചിട്ടില്ലെന്നാണ് പ്രാഥമികവിവരം. ഇതോടെ ആഡംബര വാഹന ഇറക്കുമതി സംബന്ധിച്ച കസ്റ്റംസ് അന്വേഷണവും സജീവമാവുകയാണ്.
2011-12, '12-3 വർഷങ്ങളിൽ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചെങ്കിലും തുക അടച്ചില്ല. വരുമാനം സംബന്ധിച്ച് ആദായ നികുതി വകുപ്പ് അന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആദായനികുതി വകുപ്പ് ചെന്നൈ റീജ്യൻ ഇതുസംബന്ധിച്ച് തൃശൂർ ഓഫിസിൽ നിന്ന് വിവരം ശേഖരിച്ചു. അതിനിടെ നിസാമിന്റെ മുൻ കേസുകൾ വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതോടെ പൊലീസും ആ വഴിക്ക് നീങ്ങുകയാണ്.
ചന്ദ്രബോസ് കൊലക്കേസ് അന്വേഷണത്തിൽ നിസാമിന്റെ ഭൂസ്വത്തിനെക്കുറിച്ചുള്ള അന്വേഷണം ഉൾപ്പെടുന്നില്ലെങ്കിലും ഇയാളെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണം വീണ്ടും സജീവമാകുുകയാണെന്നാണ് ഇത് നൽകുന്ന സൂചന. തൃശൂർ നഗരത്തിൽ നിസാമിന് ബിനാമി പേരുകളിൽ പലയിടത്തും ഭൂമിയും കെട്ടിടങ്ങളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇത് പരിശോധിക്കും.
ചന്ദ്രബോസ് ആക്രമണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലും തെളിവെടുപ്പിനത്തെിയ പേരാമംഗലം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഐ.ജിയെ ധരിപ്പിച്ച വിവരങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുക. ബംഗളൂരുവിൽ ആറ് മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുന്ന 20,000 ച. അടി വിസ്തീർണമുള്ള സ്ഥാപനം, തിരുനെൽവേലിയിലെ കൃഷിത്തോട്ടങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷണ സംഘത്തിന് ധാരണ കിട്ടിയിട്ടുണ്ടെങ്കിലും വ്യക്തതയില്ല.
നിസാമിന്റെ വരുമാന സ്രോതസ്സുകൾ അന്വേഷിച്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിലുന്നില്ല. ഇതും ദുരൂഹതയാണ്. ഈ സാഹചര്യത്തിലാണ് ചെന്നൈ ഓഫീ്‌സ് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തത്. ശക്തമായ അന്വേഷണം നടക്കും. ബംഗളൂരുവിലേയും തിരുന്നൽവേലിയിലേയും ആസ്തിയും പരിശോധിക്കും. ധൂർത്തടിക്കാനുള്ള പണം എവിടെ നിന്ന് കിട്ടുന്നുവെന്നതാകും പ്രധാനമായും പരിശോധിക്കുക.
അതിനിടെ തൃശൂർ ജില്ലയിലുൾപ്പെടെ വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയതും നിർമ്മാണം നടത്തിയതും പരാതികളുണ്ടായതും ഒത്തുതീർന്നതും സംബന്ധിച്ച രേഖകളിൽ ചിലത് പൊലീസിന് ലഭിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ച് നിർമ്മിച്ച മൂന്ന് കെട്ടിടങ്ങളെക്കുറിച്ചുള്ള പരാതികളിൽ നടപടി ഉണ്ടായില്ല.