കൊച്ചി/തൃശൂർ: മയക്കുമരുന്നുകേസുകളിൽ അന്വേഷണം പൊലീസിന് ഇന്നു രാവിലെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ ക്രിമിനൽ വ്യവസായി നിസാമിലേക്കെത്തില്ലെന്നു സൂചന. സെക്യൂരിറ്റി ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസ് മാത്രമാണ് തങ്ങൾ അന്വേഷിക്കുന്നതെന്ന നിലപാടിലാണ് തൃശൂർ പൊലീസ്. മയക്കുമരുന്നു കേസ് അന്വേഷിക്കുന്ന കൊച്ചി സെൻട്രൽ പൊലീസ് ആവട്ടെ നിസാമിനെ ഇതുവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ സമർപ്പിച്ചിട്ടുമില്ല. ഇതോടെ പിടിയിലായവർ തന്റെ സുഹൃത്തുക്കൾ മാത്രമാണെന്നും മറ്റൊരുരു ബന്ധവും തങ്ങൾ തമ്മിൽ ഇല്ലെന്നുമുള്ള നിസാമിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തു എന്നാണു കരുതുന്നത്.

സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. പ്രതിയായ നിസാമിനെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിലാണ് തെളിവെടുപ്പ് തുടങ്ങിയത്. ഓഫീസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് പൊലീസ് ഇയാളെ ചോദ്യം ചെയ്യും.

കടവന്ത്രയിലെ ഫ്‌ളാറ്റ് നിസാമിന്റെതാണെന്നു തെളിയിക്കാൻ സാങ്കേതികമായി കഴിഞ്ഞിട്ടില്ലെന്നതുകൊണ്ടാണ് ഇയാളെ അന്വേഷണപരിധിയിൽനിന്ന് ഒഴിവാക്കി നിർത്തിയിരിക്കുന്നത്. മയക്കുമരുന്നുകേസിലെ രണ്ടാം പ്രതിയും യുവസംവിധായികയുമായ ബ്ലെസിയും നിസാമുമായി ബാംഗ്ലൂരിലെ നിസാമിന്റെ ഫഌറ്റിൽ കണ്ടുമുട്ടിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി പൊലീസ് ബാംഗ്ലൂർക്കു പോകുന്നുണ്ട്. ഇതു തെളിഞ്ഞാൽ മാത്രമേ നിസാമിനെ ഈ കേസിൽപ്പെടുത്തുകയുള്ളൂ. ഇയാളുടെ സാമ്പത്തിക സ്രോതസ്സ് പൊലീസ് അന്വേഷിച്ചുവരികയാണ്.ക്കുകിങ്‌സ് ബീഡി, റിയൽ എസ്റ്റേറ്റ് ബിസിനസ് എന്നിവ മാത്രമാണ് നിസാമിന്റെ ഏർപ്പാടുകളായി പറഞ്ഞിട്ടുള്ളത്്. ഇതിലപ്പുറമെന്തൊക്കെയാണുള്ളതെന്നാണ് അന്വേഷിച്ചുവരുന്നത്.

അതിനിടെ നിസാം കഴിഞ്ഞ 9 വർഷത്തിനിടെ നികത്തി വിറ്റത് ഏക്കറുകണക്കിന് നെൽപ്പാടമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. കൃഷി ചെയ്തിരുന്ന പാടങ്ങളടക്കം നിസാമും കൂട്ടരും നികത്തി വിറ്റിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. നെൽപ്പാടങ്ങൾ നിസാമിന്റെ നേതൃത്വത്തിൽ മണ്ണിട്ട് നികത്തിയിട്ടും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാകുകയായിരുന്നു.

കിങ്‌സ് ബീഡി ഉടമ എന്ന പേരിൽ അറിയപ്പെടുന്നെങ്കിലും റിയൽ എസ്‌റ്റേറ്റായിരുന്നു നിസാമിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. കിങ്‌സ് സ്‌പേസ് എന്ന പേരിലുള്ള നിസാമിന്റെ കെട്ടിട നിർമ്മാണ കമ്പനിയുടെ പിന്നിലും നടന്നിരുന്നത് ഭൂമി ഇടപാടുകളായിരുന്നു. 2005ൽ ആരംഭിച്ച ഇത്തരം ഭൂമി ഇടപാടുകളിൽ വ്യാപക ക്രമക്കേടുകളാണ് നടന്നത്. പ്രധാനമായും നെൽവയലും തണ്ണീർത്തടവും ചെറിയ തുകയ്ക്ക് വാങ്ങിക്കൂട്ടി ഇത് നികത്തി ലക്ഷങ്ങൾക്ക് മറിച്ച് വിൽക്കുന്നതായിരുന്നു. വിയൂർ, വിൽവട്ടം, അയ്യന്തോൾ, അന്തിക്കാട്, അടാട്ട് എന്നിങ്ങനെ തൃശൂരിന്റെ കാർഷിക മേഖലകളിൽമാത്രം നിസാമും കൂട്ടരും കഴിഞ്ഞ 9 വർഷത്തിനിടെ നികത്തി വിറ്റത് ഏക്കർ കണക്കിന് നെൽപ്പാടമാണ്.

അതിനിടെ ഇത്രയേറെ ആഡംബര വാഹനങ്ങൾ ഇയാൾ വാങ്ങി കൈവശം വച്ചിരിക്കുന്നതെന്തിനാണെന്നാണ് അന്വേഷകരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. ലംബോർഗിനി, ബി.എം.ഡബ്ല്യൂ്യു, റോൾസ് റോയ്‌സ് തുടങ്ങിയ കാറുകളും, ഹമ്മർ ജീപ്പുമടക്കം 26 ആഡംബരവാഹനങ്ങളാണ് ഇയാൾക്കുള്ളത്. ഇവയ്‌ക്കൊക്കെ ഇവിടെ റീസെയിൽ വാല്യൂ കുറവാണുതാനും. വാഹനങ്ങളിൽ മിക്കതും പൊടിപിടിച്ചു കിടക്കുകയാണെന്നു പൊലീസ് പറയുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന ഹമ്മർ, ലംബോർഗിനി എന്നീ വാഹനങ്ങൾ ഒഴികെ മിക്കതും ഇയാൾ വെറുതെയിട്ടിരിക്കുകയാണത്രേ. എല്ലാ വാഹനങ്ങളുടെയും രേഖകളൊക്കെ കൃത്യമാണു താനും.

സെൻട്രൽ എക്‌സൈസും, ഇൻകം ടാക്‌സ് വകുപ്പും ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന നടത്തും. ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ള നിസാം ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്റെ ആളായാണ് കണക്കാക്കപ്പെടുന്നത്. കോൺഗ്രസ് എ വിഭാഗത്തിലെ ഒരു സീനിയർ കെപിസിസി ജന. സെക്രട്ടറിയുമായി ഇയാൾക്കു ബന്ധമുണ്ട്. അതുകൊണ്ടാണു കേസിൽ എ നേതാക്കൾ ഇയാളെ രക്ഷിക്കാനെത്തിയത്. എറണാകുളത്തെ പ്രമുഖനായി എ വിഭാഗം എം എൽഎ നേരിട്ടെത്തിയാണ് കേസിലിടപെട്ടത്. കുഅന്വേഷണത്തിൽനിന്ന് പൊലീസിനെ ഒരുരുപരിധിവരെ പിന്നോട്ടടിക്കുന്നത് ഇയാളുടെ ഉന്നതബന്ധങ്ങളാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കാപ്പ നിയമം ഇയാൾക്കുമേൽ ചുമത്താൻ എ.ഡി.ജി.പി ശങ്കർ റെഡ്ഡി നിർദ്ദേശം കൊടുത്തിട്ടും രാഷ്ട്രീയ ഇടപെടൽമുലം പിന്നീടതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.