- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇവിടെ പരസ്യ ചുംബനത്തിന് നിരോധനം'; യുവതി - യുവാക്കളുടെ 'സ്നേഹപ്രകടനങ്ങൾ' വിലക്കി മുംബൈയിലെ ഹൗസിങ് സൊസൈറ്റി; റോഡിൽ എഴുതിയ ശേഷം കുറവുണ്ടെന്ന് പ്രദേശവാസികൾ
മുംബൈ: വഴിവക്കിൽ യുവതീ-യുവാക്കളുടെ പരസ്യമായ സ്നേഹപ്രകടനം ഒഴിവാക്കാൻ നോ കിസ്സിങ് സോൺ (ചുംബന നിരോധന സോൺ) 'ഏർപ്പെടുത്തി' മുംബൈയിലെ സത്യം ശിവം സുന്ദരം സൊസൈറ്റിയിലെ കുടുംബങ്ങൾ.
ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷവും യുവതീ-യുവാക്കൾ ബൈക്കിലും കാറിലും ചേർന്നിരിക്കുന്ന സ്ഥിതി നേരിട്ടു കാണുന്ന സാഹചര്യത്തിലാണ് സൊസൈറ്റിയുടെ റോഡിൽ നോ കിസ്സിം സോൺ എന്ന് എഴുതി വെക്കുന്നതെന്ന് വീട്ടുകാർ പറയുന്നു.
കോർപ്പറേഷൻ അധികൃതർക്കും പൊലീസിലും പരാതി നൽകിയെങ്കിലും കാര്യമായ ഫലം ഉണ്ടാകാതെ വന്നതോടെയാണ് പരസ്യമായ ചുംബനങ്ങൾക്ക് വിലക്കുമായി പ്രദേശവാസികൾ നേരിട്ട് രംഗത്തെത്തിയത്.
റോഡിൽ വിലക്ക് അറിയിച്ച് എഴുതിയ ശേഷം യുവതീ-യുവാക്കളെ ഇവിടെ കണ്ടിട്ടില്ലെന്നാണ് ഒരു പ്രദേശവാസി പറയുന്നത്.
പ്രണയത്തിനോ, അവർ ചുംബിക്കുന്നതിനോ എതിരല്ല, പക്ഷെ ഇതൊക്കെ വീട്ടിനകത്ത് ചെയ്തുകൂടെ എന്നാണ് സൊസൈറ്റിയിലെ വീട്ടുകാർ പറയുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യം പ്രദേശത്തെ വീട്ടുകാർ യുവതീ-യുവാക്കൾ സ്നേഹപ്രകടനങ്ങൾ നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ലോക്കൽ കോർപറേറ്റർക്ക് പരാതി നൽകിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല. പിന്നീടാണ് കടുത്ത തീരുമാനത്തിലേക്ക് കടന്നത്.
എന്നാൽ ഈ തീരുമാനത്തിന്റെ അടിസ്ഥാനം മനസിലാകുന്നില്ലെന്നാണ് പേരു വെളിപ്പെടുത്താനാകാത്ത യുവതീ യുവാക്കൾ പറഞ്ഞത്. ഇവിടെ പാർക്ക് ചെയ്യരുത്, ഇവിടെ തുപ്പരുത്, ഇവിടെ പുകവലിക്കരുത് തുടങ്ങിയ ബോർഡുകളൊക്കെ സാധാരണമാണ്. എന്നാൽ ഇവിടെ ചുംബിക്കരുത് എന്ന് പറയുന്നത് ആദ്യമായി കാണുകയാണെന്നും ഈ ദമ്പതികൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്