- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തിയുറങ്ങാൻ കൂരകൾ പോലും ഇല്ലാതെ നാടിന്റെ അവകാശികൾ വലയുമ്പോൾ ക്രിസ്ത്യൻ സഭകൾക്ക് സർക്കാർ വെറുതെ കൊടുക്കുന്നത് ഏക്കർ കണക്കിനു ഭൂമി; ആദിവാസികൾ സ്വന്തം ദേശത്തു നിന്നും പുറത്തായപ്പോൾ വയനാട്ടിലെ സഭാസ്ഥാപനങ്ങൾ തിന്നുകൊഴുക്കുന്നു
കൽപ്പറ്റ: നാടിന്റെ യഥാർത്ഥ അവകാശികൾ ഒന്നു തലചായ്ച്ച് ഉറങ്ങാൻ പോലും ഒരു തുണ്ട് ഭൂമിയില്ലാതെ വലയുമ്പോൾ ക്രിസ്ത്യൻ സഭകൾക്ക് സർക്കാരിന്റെ ഭൂമിയെന്ന് ആരോപണം. ഏക്കർ കണക്കിന് ഭൂമിയാണ് സഭകൾക്കു വെറുതെ കൊടുക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സ്വന്തം നാട്ടിൽ നിന്ന് ആദിവാസികൾ ഒരു കൂരപോലും ലഭിക്കാതെ പുറത്തുപോകേണ്ടി വരുന്ന അ
കൽപ്പറ്റ: നാടിന്റെ യഥാർത്ഥ അവകാശികൾ ഒന്നു തലചായ്ച്ച് ഉറങ്ങാൻ പോലും ഒരു തുണ്ട് ഭൂമിയില്ലാതെ വലയുമ്പോൾ ക്രിസ്ത്യൻ സഭകൾക്ക് സർക്കാരിന്റെ ഭൂമിയെന്ന് ആരോപണം. ഏക്കർ കണക്കിന് ഭൂമിയാണ് സഭകൾക്കു വെറുതെ കൊടുക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സ്വന്തം നാട്ടിൽ നിന്ന് ആദിവാസികൾ ഒരു കൂരപോലും ലഭിക്കാതെ പുറത്തുപോകേണ്ടി വരുന്ന അവസ്ഥ നിലനിൽക്കെയാണ് വയനാട്ടിലെ സഭാസ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സഹായം ലഭിക്കുന്നതെന്നാണ് ആരോപണം. തലചായ്ക്കാൻ ഒരിടത്തിനായി മൂന്ന് സെന്റ് ഭൂമിക്ക് അപേക്ഷ നൽകി വയനാട് ജില്ലയിൽ കാത്തിരിക്കുന്നത് 1600ൽ ഏറെപ്പേരാണ്.
ഇവർക്കൊന്നും നൽകാൻ ഭൂമി ലഭ്യമല്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള നിരവധി ഹെക്ടർ ഭൂമി വിവിധ ക്രൈസ്തവ സഭകൾക്കായി പതിച്ചുനൽകാൻ മത്സരിക്കുകയാണ് ഉമ്മൻ ചാണ്ടി സർക്കാരെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. 'ആശിക്കും ഭൂമി' പദ്ധതിയിൽ ഭൂമി ലഭിക്കാൻ അപേക്ഷ നൽകിയ ഭൂരഹിതരായ വനവാസികൾ നിരവധി കാത്തിരിക്കുമ്പോഴാണ് സർക്കാരിന്റെ ഇത്തരമൊരു നീക്കം.
മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ എടച്ചേന ദേശത്ത് 14 ഏക്കർ സർക്കാർ ഭൂമി ഏക്കറിന് 100 രൂപ തോതിൽ കല്ലോടി സെന്റ് ജോർജ് ദേവാലയത്തിന് നൽകാൻ ഉത്തരവായത് 2015 മെയ് 23ന് ആണ്. ഇതിനുപിന്നാലെ ജൂൺ എട്ടിന് ജിഒഎംഎസ് 240/2015 ാം നമ്പർ ഉത്തരവ് പ്രകാരം 5.18 ഏക്കർ റവന്യു ഭൂമി 1956ലെ ഭൂ വില കണക്കാക്കി ബത്തേരി കുപ്പാടി വില്ലേജിലെ സെന്റ് മേരീസ് പള്ളിക്ക് നൽകാനും സർക്കാർ ഉത്തരവിട്ടു. രണ്ട് സ്ഥലങ്ങളിലും സർക്കാർ ഭൂമി പാട്ടത്തിനെടുത്ത് പാട്ടക്കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി നിർമ്മാണപ്രവൃത്തികൾ നടത്തിയ ഭൂമിയാണിത്. പാട്ടകാലാവധി കഴിഞ്ഞ ഭൂമി ഭൂരഹിതർക്ക് പതിച്ചുകൊടുക്കണമെന്ന് വിവിധകാലങ്ങളിൽ ഈ ഭൂമിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ റിപ്പോർട്ടും നൽകിയിരുന്നു.
1962 ൽ ആണ് ഫാദർ മത്തായി നൂറനാലിന്റെ നേതൃത്വത്തിലുള്ള പള്ളിക്കമ്മിറ്റിക്ക് കോളേജ് തുടങ്ങുന്നതിന് 25 ഏക്കർ ഭൂമി സർക്കാർ പാട്ടത്തിന് നൽകിയത്. ഇതിന്റെ മറവിൽ 1963 ജനുവരി 23ന് സ്ഥലത്തെ കുറുമ സമുദായക്കാർക്കുണ്ടായിരുന്ന 32 ഏക്കറിൽ 25 ഏക്കർ ഭൂമി കൂടി കോളേജ് കമ്മിറ്റിക്കാർ കയ്യേറി സ്വന്തമാക്കിയെന്നും ആരോപണമുണ്ട്. പൊലീസിനെയും റവന്യു ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് കോളേജ് ഭൂമി ആദിവാസികൾ കയ്യേറിയെന്ന് കള്ളക്കേസ് കൊടുക്കുകയാണ് സഭാനേതൃത്വം ചെയ്തതെന്നും ആരോപണമുണ്ട്.
ഇതിന്റെ പേരിൽ നിരവധി സമരങ്ങളാണ് ആദിവാസികൾ നടത്തിയിരുന്നത്. ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം 18 ഏക്കർ ഭൂമി നൽകുമെന്ന് അന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും അതു പാലിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുടിയിറക്കപ്പെട്ടവരുടെ പിന്മുറക്കാരും ഇന്ന് ഭൂമിയില്ലാതെ അഭയാർത്ഥികളെപോലെയാണ് കഴിയുന്നത്.
അതിനിടെയാണ് പാട്ടവ്യവസ്ഥകൾ അവഗണിച്ച് സംഘടിത മതത്തിന്റെ പേരിൽ പുതിയ കയ്യേറ്റങ്ങൾ നടത്തുന്നതെന്നാണ് ആരോപണം. ഉമ്മൻ ചാണ്ടി സർക്കാരും ഇത്തരക്കാർക്കു ഭൂമി ദാനം ചെയ്തു പാവപ്പെട്ട ഭൂരഹിതരെ അവഗണിക്കുകയാണെന്നും ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നു. സർക്കാർ ഭൂമികൾ വ്യാപകമായി ക്രൈസ്തവ സഭകൾക്ക് പതിച്ചുനൽകുന്ന തീരുമാനത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ തുടരുകയാണ്.