- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ ഗതാഗത മേഖലയിലെ സ്വദേശിവത്കരണ നടപടികൾ തുടങ്ങി; ടാക്‌സി ഡ്രൈവർമാരുടെ റിക്രൂട്ടിങ് നിർത്തിവെക്കാൻ തീരുമാനം; പ്രവാസികൾക്ക് തിരിച്ചടി
ജിദ്ദ: പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയിലെ ഗതാഗത മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചു. . ഇതുസംബന്ധമായി സൗദി തൊഴിൽ മന്ത്രാലയവും ഗതാഗത മന്ത്രാലയവും തമ്മിൽ കരാറിലത്തെിയതായി പ്രാദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഗതാഗത തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായി ഈ മേഖലയിലെ തൊഴിലുകളെ വിവിധ ഗണങ്ങളിൽ ഉൾപ്പെടുത്തി വേർതിരിക്കും. ആഭ്യന്തര ഗതാഗതം, അന്താരാഷ്ട്ര ഗതാഗതം, ആഭ്യന്തര ചരക്ക് നീക്കം, അന്താരാഷ്ട്ര ചരക്ക് നീക്കം തുടങ്ങി വിവിധ വിഭാഗങ്ങളാക്കിയാണ് തിരിച്ചിരിക്കുന്നത്. പൊതു ടാക്‌സി ഡ്രൈവർ വിഭാഗത്തിലേക്ക് തൊഴിൽ മന്ത്രാലയത്തിന്റെ വിസ നിയന്ത്രണം നിലവിലുണ്ടെങ്കിലും ഇനിമുതൽ ഈ വിഭാഗത്തിലേക്ക് വിസ അനുവദിക്കില്ല. ടാക്‌സി വിഭാഗവുമായി ബന്ധപ്പെട്ട തൊഴിൽ വിപണിയുടെ സാധ്യത പഠനം തൊഴിൽ മന്ത്രാലയ നടത്തും. നിവലിൽ ടാക്‌സി സ്ഥാപനം നടത്താൻ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും മറ്റുമായ അപേക്ഷകളും കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കും. ആഭ്യന്തര ബസ് സർവീസുകളിലെയും ചരക്ക് സർവീസുകളിലെയും തൊഴില
ജിദ്ദ: പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയിലെ ഗതാഗത മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചു. . ഇതുസംബന്ധമായി സൗദി തൊഴിൽ മന്ത്രാലയവും ഗതാഗത മന്ത്രാലയവും തമ്മിൽ കരാറിലത്തെിയതായി പ്രാദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഗതാഗത തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായി ഈ മേഖലയിലെ തൊഴിലുകളെ വിവിധ ഗണങ്ങളിൽ ഉൾപ്പെടുത്തി വേർതിരിക്കും. ആഭ്യന്തര ഗതാഗതം, അന്താരാഷ്ട്ര ഗതാഗതം, ആഭ്യന്തര ചരക്ക് നീക്കം, അന്താരാഷ്ട്ര ചരക്ക് നീക്കം തുടങ്ങി വിവിധ വിഭാഗങ്ങളാക്കിയാണ് തിരിച്ചിരിക്കുന്നത്.
പൊതു ടാക്‌സി ഡ്രൈവർ വിഭാഗത്തിലേക്ക് തൊഴിൽ മന്ത്രാലയത്തിന്റെ വിസ നിയന്ത്രണം നിലവിലുണ്ടെങ്കിലും ഇനിമുതൽ ഈ വിഭാഗത്തിലേക്ക് വിസ അനുവദിക്കില്ല. ടാക്‌സി വിഭാഗവുമായി ബന്ധപ്പെട്ട തൊഴിൽ വിപണിയുടെ സാധ്യത പഠനം തൊഴിൽ മന്ത്രാലയ നടത്തും.
നിവലിൽ ടാക്‌സി സ്ഥാപനം നടത്താൻ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും മറ്റുമായ അപേക്ഷകളും കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കും. ആഭ്യന്തര ബസ് സർവീസുകളിലെയും ചരക്ക് സർവീസുകളിലെയും തൊഴിലുകളിൽ സ്വദേശിവത്കരണത്തിന്
പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് നിയമങ്ങളും മറ്റും ഗതാഗത മന്ത്രാലയം പരിഷ്‌കരിക്കും.
ടാക്‌സി മേഖലയിൽ തൊഴിൽ മന്ത്രാലയത്തിന്റെ നിതാഖാത് പദ്ധതി പരിഷ്‌കരിച്ച് പുതിയ നിയമം കൊണ്ടുവരാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം.ഇതോടെ ടാക്‌സി വിഭാഗം ഗതാഗത മന്ത്രാലയത്തിന്റെ കീഴിൽ വരും. അതോടൊപ്പം നഗരങ്ങൾക്കിടയിലും സൗദിക്ക് പുറത്തേക്കും സർവീസ് നടത്തുന്ന പൊതു ബസുകളിലും ചരക്ക് വാഹനങ്ങളിലും ജോലിചെയ്യുന്നതിന് രണ്ടുവീതം പൊതുഡ്രൈവർ വിസകൾ നൽകുമെന്നും മന്ത്രാലയം അറിയിച്ചു.